പ്രതികളായ പോലീസുകാർക്കെതിരെ നടപടി ഉണ്ടായില്ലെങ്കിൽ ആത്മഹത്യചെയ്യുമെന്ന് വിനായകൻറെ കുടുംബം

204 0

തൃശൂര്‍: കസ്റ്റഡി മര്‍ദ്ദനത്തിൽ മനം നൊന്ത്  വിനായകൻ ആത്മഹത്യ ചെയ്ത കേസില്‍ പ്രതികളായ പോലീസുകാർക്കെതിരെ നടപടി ഉണ്ടായില്ലെങ്കിൽ ആത്മഹത്യചെയ്യുമെന്ന് കുടുംബം.  മകൻ മരിച്ച് 9 മാസം പിന്നിടുമ്പോള്‍ പൊലീസിലും സര്‍ക്കാരിലും വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. ആത്മഹത്യയല്ലാതെ മറ്റൊരു വഴിയും മുന്നിലില്ലെന്ന് വിനായകന്റെ അച്ഛൻ പറയുന്നു. മരണത്തെക്കുറിച്ച് ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചിന്‍റെ  ആദ്യ സംഘവും അന്വേഷിച്ചെങ്കിലും അച്ചടക്ക നടപടി നേരിട്ട പൊലീസുകാര്‍ കുറ്റക്കാരല്ലെന്നാണ് കണ്ടെത്തിയത്. കഴിഞ്ഞ ജൂലായ് 18നാണ് ദളിത് യുവാവ് വിനായകൻ ജീവനൊടുക്കിയത്. 

അന്നു മുതല്‍ തുടങ്ങിയതാണ് നീതിക്കായുളള വിനായകൻറെ അച്ഛൻറെ പോരാട്ടം. അതേസമയം അന്വേഷണറിപ്പോര്‍ട്ട് വൈകാതെ കോടതിയില്‍  സമര്‍പ്പിക്കുമന്ന് ക്രൈം ബ്രാഞ്ച് എസ് പി ഉണ്ണിരാജൻ അറിയിച്ചു. സാജൻ, ശ്രീജിത് എന്നീ പൊലീസുകാരുടെ സസ്പെന്‍ഷൻ പിന്‍വലിക്കുകയും ചെയ്തു. വിനായകന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോർട്ടിൽ മർദ്ദനമേറ്റിരുന്നതായ് പറയുന്നുണ്ട്. 

Related Post

മെട്രോ ട്രെയിന്‍ പാളത്തില്‍ കുടുങ്ങി

Posted by - Jul 5, 2018, 11:06 am IST 0
കൊച്ചി: മെട്രോ ട്രെയിന്‍ പാളത്തില്‍ കുടുങ്ങി. കൊച്ചി മെട്രോയിലെ ഒരു ട്രെയിന്‍ തകരാറിലായതിനെത്തുടര്‍ന്നാണ് പാളത്തില്‍ കുടുങ്ങിയത്. ട്രെയിന്‍ തകരാറിനെത്തുടര്‍ന്ന് യാത്രക്കാരെ അടുത്ത സ്‌റ്റേഷനായ മുട്ടം സ്‌റ്റേഷനില്‍ ഇറക്കിയ…

ജ​സ്റ്റീ​സ് സി​ക്രി നല്‍സ എക്സിക്യൂട്ടീവ് ചെ​യ​ര്‍​മാ​ന്‍

Posted by - Jan 1, 2019, 02:08 pm IST 0
ന്യൂഡല്‍ഹി: ജ​സ്റ്റീ​സ് എ.​കെ.​സി​ക്രി നാ​ഷ​ണ​ല്‍ ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് അ​ഥോ​റി​റ്റി(നല്‍സ) എ​ക്സി​ക്യൂ​ട്ടീ​വ് ചെ​യ​ര്‍​മാന്‍. രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദാ​ണ് നാ​മ​നി​ര്‍​ദേ​ശം ചെ​യ്ത​ത്.

ശ​ബ​രി​മ​ല​യി​ലെ പൊലീസ് നടപടിയില്‍ സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം

Posted by - Oct 29, 2018, 09:37 pm IST 0
കൊ​ച്ചി: ശ​ബ​രി​മ​ല​യി​ലെ പൊലീസ് നടപടിയില്‍ സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം. ശ​ബ​രി​മ​ല​യി​ലെ സം​ഘ​ര്‍​ഷ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് വാ​ഹ​ന​ങ്ങ​ള്‍ ന​ശി​പ്പി​ച്ച പോ​ലീ​സു​കാര്‍​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി. ശ​ബ​രി​മ​ല​യി​ലെ സം​ഘ​ര്‍​ഷ​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ളി​ല്‍​നി​ന്ന് കു​റ്റ​ക്കാ​രാ​യ…

ഡല്‍ഹിയില്‍ ഭീം ആര്‍മി പ്രതിഷേധം  

Posted by - Feb 23, 2020, 11:59 am IST 0
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായി  സ്ത്രീകള്‍ പ്രതിഷേധവുമായി എത്തിയതിനെത്തുടർന്ന്  ഡല്‍ഹി ജാഫറാബാദ് മെട്രോ സ്‌റ്റേഷന്‍ അടച്ചു. ഈ സ്‌റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തില്ലെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍…

Leave a comment