പോക്സോ നിയമത്തിൽ ഭേദഗതിവന്നു 

524 0

പോക്സോ നിയമത്തിൽ ഭേദഗതിവന്നു 
പോക്സോ നിയമത്തിൽ ഭേദഗതിവന്നു. കുട്ടികളെ ലൈംഗികമായി  ഉപദ്രവിക്കുന്നവർക്ക് വധശിക്ഷ നൽകാനുള്ള നിയമത്തിലാണ്  ഭേദഗതിവന്നിരിക്കുന്നത്.  
പന്ത്രണ്ട് വയസിൽ താഴെയുള്ള കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുന്നവർക്കുള്ള ശിക്ഷ വധശിക്ഷയാക്കുന്നതിനുവേണ്ടി പോക്സോ നിയമം ഭേദഗതി ചെയ്യാൻ ആലോചിക്കുന്നു എന്ന് കേന്ദ്ര സർക്കാർ സുപ്രിം കോടതിയെ വെള്ളിയാഴ്ച അറിയിച്ചിരുന്നു. അഡീഷണൽ സോളിസിറ്റർ ജനറൽ പി എസ് നരസിംഗയാണ് ഇക്കാര്യം ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായുള്ള ബെഞ്ചിനെ അറിയിച്ചത്. 
റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഓരോ 15 മിനിട്ടിലും ഒരു കുട്ടിയെങ്കിലും ലൈംഗിക അതിക്രമത്തിന് ഇരയാകുന്നുണ്ട്. കുട്ടികൾക്ക് നേർക്കുള്ള അതിക്രമണത്തിൽ യു പി യാണ് മുന്നിൽ. മഹാരാഷ്ട്രയും മധ്യപ്രദേശും ഡൽഹിയും ബാംഗ്ലൂരും പിന്നിൽ തന്നെയുണ്ട് . ദിവസങ്ങൾ കഴിയുംതോറും കുട്ടികൾക്ക് നേർക്കുള്ള ആക്രമണം കൂടിവരികയാണ്. 
പോക്സോ നിയമം അനുസരിച്ച്  കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചാൽ ജീവപര്യന്തമായിരുന്നു ഏറ്റവും കൂടിയ ശിക്ഷ , 7 വർഷം തടവായിരുന്നു ഏറ്റവും കുറഞ്ഞ ശിക്ഷ . മാദ്ധ്യപ്രദേശ്, രാജസ്ഥാൻ, അരുണാചൽപ്രദേശ് ഹരിയാന എന്നി സംസ്ഥാനങ്ങൾ  കുട്ടികളെ ലൈംഗികമായി  ഉപദ്രവിക്കുന്നവർക്ക് വധശിക്ഷ നൽകാനുള്ള ബിൽ പാസാക്കിയിരുന്നു. 

Related Post

ആഗ്ര-ലഖ്‌നൗ എക്‌സ്പ്രസ്‌വേയില്‍ ബസ് ട്രക്കിലിടിച്ച് 16 മരണം 

Posted by - Feb 13, 2020, 09:18 am IST 0
ആഗ്ര: ആഗ്ര-ലഖ്‌നൗ എക്‌സ്പ്രസ്‌വേയില്‍ ബുധനാഴ്ച രാത്രി ബസ് ട്രക്കിന് പുറകിലിടിച്  16 പേര്‍ മരിച്ചു. 20 ഓളം പേര്‍ക്ക് പരിക്കേറ്റു. ഡല്‍ഹിയില്‍ നിന്ന് ബിഹാറിലേക്ക് പോകുകയായിരുന്ന ബസാണ്…

മാവോയിസ്റ്റ് ആക്രമണത്തിൽ ബിജെപി എംഎല്‍എ കൊല്ലപ്പെട്ടു

Posted by - Apr 10, 2019, 02:31 pm IST 0
ഛത്തീസ്ഗഡ്: ഛത്തീസ്ഗഡിലെ ദന്തേവാഡയില്‍  ബിജെപി എംഎല്‍എ ഭീമാ മണ്ഡാവിയുടെ വാഹനവ്യൂഹത്തിന് നേരെ മാവോയിസ്റ്റ് ആക്രമണം.ആക്രമണത്തില്‍  ഭീമാ മണ്ഡാവി അടക്കം ആറ് പേര്‍ കൊല്ലപ്പെട്ടു. കൗകോണ്ഡ പൊലീസ് സ്‌റ്റേഷന്…

കോണ്‍ഗ്രസിന്റെ പ്രതിഷേധ പ്രകടനത്തിന് അനുമതി നിഷേധിച്ചു

Posted by - Sep 30, 2019, 04:21 pm IST 0
ലഖ്നൗ: ബിജെപി നേതാവ് ചിന്മയാനന്ദിനെതിരെ പരാതി നല്‍കിയ വിദ്യാര്‍ത്ഥിനിയെ  അറസ്റ്റ് ചെയ്ത സംഭവത്തില്‍ കോണ്‍ഗ്രസ് നടത്താനിരുന്ന പ്രതിഷേധ പ്രകടനത്തിന് അനുമതി നിഷേധിച്ചു. . സംഭവത്തില്‍ പ്രതിഷേധവുമായി ഷഹജന്‍പുരില്‍…

അര്‍ദ്ധരാത്രിയില്‍ പടക്കംപൊട്ടിച്ച രണ്ട് പേര്‍ക്കെതിരെ പൊലീസ് കേസ്

Posted by - Nov 8, 2018, 08:10 am IST 0
മുംബൈ: അര്‍ദ്ധരാത്രിയില്‍ പടക്കംപൊട്ടിച്ച രണ്ട് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മുംബൈയിലാണ് സംഭവം ഉണ്ടായത്.  ദീപാവലി അടക്കമുള്ള ആഘോഷദിവസങ്ങളില്‍ പടക്കം പൊട്ടിക്കുന്നതിന് സുപ്രംകോടതി സമയപരിധി നല്‍കിയിരുന്നു. രാത്രി എട്ടുമണിമുതല്‍…

ദയാവധം: സുപ്രിംകോടതിഅനുമതി 

Posted by - Mar 9, 2018, 12:06 pm IST 0
ദയാവധം: സുപ്രിംകോടതിഅനുമതി  സുപ്രിംകോടതി ദയാവധത്തിന് അനുമതി നൽകി പൂർവ്വാവസ്ഥയിലേക്ക് തിരിച്ചുവരാൻ പറ്റാത്തവിധം അസുഗംബാധിക്കുകയോ മറ്റ് ഉപകരണങ്ങളുടെ സഹായത്തോടെയല്ലാതെ ജീവിക്കാൻ പറ്റാത്ത അവസ്ഥയുണ്ടാകുകയോ ആണെങ്കിൽ ഒരാൾക്ക് ദയാവധം നൽകാം.രോഗിയായി തിരുന്നതിനുമുമ്പ്…

Leave a comment