സോഷ്യല്‍ മീഡിയ ഹര്‍ത്താൽ : അഞ്ച് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

180 0

മഞ്ചേരി: കത്വ സംഭവവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത അഞ്ചുപേരെ പോലീസ് അറസ്റ്റുചെയ്തു. ആര്‍ എസ് എസ് പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. 'വോയ്‌സ് ഓഫ് ട്രൂത്ത്' എന്ന വാട്‌സ്‌ആപ്പ് ഗ്രൂപ്പിലാണ് കൊല്ലം സ്വദേശികളായ ഇവര്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. 20 നും 25 നും ഇടയ്ക്ക് പ്രായമുള്ള യുവാക്കളാണ് ഇപ്പോള്‍ അറസ്റ്റിലായിട്ടുള്ളത്. അതേസമയം, മലപ്പുറം കൂട്ടായി സ്വദേശിയായ പതിനാറുകാരനും 'വോയ്‌സ് ഓഫ് ട്രൂത്ത്' ഗ്രൂപ്പില്‍ അഡ്മിനാണെന്ന് പോലീസ് പറഞ്ഞു. 

ഹര്‍ത്താലാഹ്വാനത്തിനു പിന്നിലെ ഗൂഢാലോചനയെക്കുറിച്ച്‌ അന്വേഷണം ആരംഭിച്ചതായി മലപ്പുറം എസ് പി അറിയിച്ചു. അന്വേഷണം ഹര്‍ത്താലാഹ്വാനത്തിനു പിറകിലെ ആര്‍ എസ് എസ് നേതൃത്വത്തിന്റെ പങ്കിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എസ് പി ദേബേഷ് കുമാര്‍ ബെഹ്‌റയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. 
 

Related Post

നിപ്പാ വൈറസ് ബാധ: യാത്ര ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം 

Posted by - May 22, 2018, 08:02 am IST 0
ചെന്നൈ: നിപ്പാ വൈറസ് ബാധയെത്തുടര്‍ന്ന് കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് തമിഴ്നാട് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. പനി ബാധിച്ചവരില്‍നിന്ന് അകലം പാലിക്കാന്‍ ശ്രമിക്കണം. കേരള-തമിഴ്നാട് അതിര്‍ത്തി ജില്ലകളായ…

എഐഎഡിഎംകെ യുടെ പരസ്യ ബോർഡ്  ഇളകിവീണ് യുവതിക്ക് ദാരുണാന്ത്യം

Posted by - Sep 13, 2019, 02:40 pm IST 0
ചെന്നൈ : എഐഎഡിഎംകെയുടെ ഹോർഡിങ് ഇളകി വീണ്  യുവതി മരിച്ചതിനെതിരെ നഗരത്തിൽ പ്രതിഷേധം. റോഡിലെ ഡിവൈഡറിൽ സ്ഥാപിച്ചിരുന്ന കൂറ്റൻ ബോർഡ്  ഇളകിവീണ് ഐടി ഉദ്യോഗസ്ഥയായ ശുഭശ്രീയാണ് മരിച്ചത്.…

266.65 കോടി രൂപക്ക്  ജിഎസ്ബി മണ്ഡൽ ഇൻഷ്വർ ചെയ്‌തു 

Posted by - Sep 1, 2019, 07:25 pm IST 0
കെ.എ.വിശ്വനാഥൻ മുംബൈ : കിംഗ് സർക്കിളിലെ ഗൗഡ  സരസ്വത് ബ്രാഹ്മണ (ജിഎസ്ബി) സേവാ മണ്ഡലിന്ടെ ഗണപതി പന്തലിന്  ഈ വർഷം 266.65 കോടി രൂപ ഇൻഷുറൻസ് പരിരക്ഷ…

ഹര്‍ത്താലുകളില്‍ നിന്ന് മുഖം തിരിച്ച്‌ തിയറ്ററുകളും

Posted by - Dec 19, 2018, 11:03 am IST 0
കൊച്ചി : ഹര്‍ത്താലുകളില്‍ നിന്ന് മുഖം തിരിച്ച്‌ തിയറ്ററുകളും. അടിക്കടി ഉണ്ടാകുന്ന ഹര്‍ത്താലുകള്‍ നഷ്ടം ഉണ്ടാക്കുന്ന സാഹചര്യത്തിലാണ് തിയറ്റര്‍ ഉടമകള്‍ ഹര്‍ത്താലിന് 'കട്ട്' പറഞ്ഞിരിക്കുന്നത്. നേരത്തെ വ്യാപാരി…

Leave a comment