യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു

252 0

ഇടപ്പള്ളിയിൽ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. നൗഫൽ, മീര എന്നിവരാണ് മരിച്ചത്. വിവാഹമോചിതയായ മീരയും നൗഫലും തമ്മിൽ ഏറെ നാളായി അടുപ്പത്തിലായിരുന്നു. ഇതിനിടെ മീരയ്ക്ക് മറ്റൊരാളുമായി ബന്ധം ഉണ്ടെന്ന് ആരോപിച്ച് നൗഫൽ മീരയുമായി വഴക്കിടുക പതിവായിരുന്നു. ഇതേ തുടർന്നുള്ള വൈര്യാഗ്യമാണ് കൊലപാതകത്തിലേക്കും തുടർന്ന് ആത്മഹത്യയിലേക്കും നയിച്ചതെന്നും നാട്ടുകാർ പറയുന്നു. പോണേക്കരയിലെ വാടക വീട്ടിൽ അമ്മയ്ക്കും നാല് വയസുള്ള മകൾക്കുമൊപ്പമായിരുന്നു മീരയുടെ താമസം. 

ഈ വീട്ടിലാണ് സംഭവം നടന്നത്. താൻ മരിക്കാൻ പോവുകയാണെന്ന് ബന്ധുക്കളെ വിളിച്ച് അറിയിച്ച ശേഷമായിരുന്നു യുവാവിന്റെ ആത്മഹത്യ. നൗഫലിന്റെ സംശയരോഗമാണ് കൊലപാതകത്തിലേക്കും തുടർന്നുള്ള ആത്മഹത്യയിലേക്കും നയിച്ചതെന്ന് പൊലീസ് പറയുന്നു. മൃതദേഹം കണ്ട മുറിയിലെ കത്തിയും രക്തക്കറകളുമാണ് കൊലപാതകം ആണെന്ന സ്ഥിരീകരണത്തിലേക്ക് പൊലീസിനെ എത്തിച്ചത്. മുറിയിൽ തൂങ്ങിയ നിലയിലായിരുന്നു നൗഫലിന്റെ മൃതദേഹം.മീരയുടെ മൃതദേഹം നിലത്ത് നഗ്‌നമായ നിലയിലായിരുന്നു.
 

Related Post

മോഷണമുതല്‍ തിരികെ വച്ച്‌ കള്ളന്റെ മാപ്പപേക്ഷ

Posted by - Jul 13, 2018, 11:22 am IST 0
അമ്പലപ്പുഴ: മോഷണമുതല്‍ തിരികെ വച്ച്‌ കള്ളന്റെ മാപ്പപേക്ഷ. സഹോദരപുത്രന്റെ വിവാഹവുമായി ബന്ധപ്പെട്ട് കുടുംബം തിങ്കളാഴ്ച ചെറുതനയിലേയ്ക്ക് പോയ സമയത്തായിരുന്നു മോഷണം. ചൊവ്വാഴ്ചരാത്രിയോടെ മടങ്ങിയെത്തിയപ്പോള്‍ അടുക്കളവാതില്‍ കുത്തിത്തുറന്ന നിലയിലായിരുന്നു…

സംസ്ഥാനത്ത് ഇന്ധന വില കുറച്ചു

Posted by - Jun 2, 2018, 07:55 am IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില കുറച്ചു. പെട്രോളിനും ഡീസലിനും ഒന്‍പത് പൈസ വീതമാണ് കുറച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 81.35 രൂപയും ഡീസലിന് 73.96 രൂപയുമാണ് ഇന്നത്തെ വില.…

ശബരിമലയില്‍ യുവതി പ്രവേശനത്തിന് സ്റ്റേ ഇല്ല

Posted by - Nov 13, 2018, 04:32 pm IST 0
ശബരിമലയില്‍ യുവതി പ്രവേശനത്തിന് സ്റ്റേ ഇല്ല. പ്രായഭേദമെന്യേ യുവതികള്‍ക്ക് ശബരിമലയില്‍ കയറാമെന്ന വിധിക്കെതിരെ സ്‌റ്റേ ഇല്ല എന്നും കോടതി വ്യക്തമാക്കി. മണ്ഡലകാലത്ത് യുവതികള്‍ ശബരിമലയില്‍ പ്രവേശിക്കുന്നത് തടയാനാകില്ലെന്നും…

പോപ്പുലർ ഫ്രണ്ട് ചെയർമാന് നന്ദി : ഹാദിയ 

Posted by - Mar 10, 2018, 11:43 am IST 0
പോപ്പുലർ ഫ്രണ്ട് ചെയർമാന് നന്ദി : ഹാദിയ  വിവാഹം വിവാദം സൃഷ്ട്ടിച്ച ഹാദിയ ഷെഫിൻ ജഹാൻ ദമ്പതികളുടെ വിവാഹം സുപ്രിം കോടതി ശരിവച്ച സന്തോഷത്തിലാണ് ഇരുവരും.കേസ് നടത്താൻ…

ശബരിമല ശ്രീകോവിലിന് പുതിയ സ്വര്‍ണവാതില്‍

Posted by - Dec 12, 2018, 02:22 pm IST 0
ശബരിമല: ശബരിമല ശ്രീകോവിലിന് പുതിയ സ്വര്‍ണവാതില്‍ ഒരുങ്ങുന്നു. നൂറു വര്‍ഷം പഴക്കമുള്ള നിലമ്പൂര്‍ തേക്കിലാണ് വാതില്‍ നിര്‍മിക്കുക. തേക്കിന്‍ തടികള്‍ ശബരിമല സന്നിധാനത്തെത്തിച്ച്‌ അളവെടുത്തു. ഇനി സ്വര്‍ണം…

Leave a comment