മു​നി​സി​പ്പ​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി​ക്ക് ത​ക​ര്‍​പ്പ​ന്‍ ജ​യം

267 0

റാ​ഞ്ചി: ജാ​ര്‍​ഖ​ണ്ഡി​ല്‍ മു​നി​സി​പ്പ​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി​ക്ക് ത​ക​ര്‍​പ്പ​ന്‍ ജ​യം. റാ​ഞ്ചി, ഹ​സാ​രി​ബാ​ഗ്, ഗി​രി​ധി, ആ​ദി​യാ​പൂ​ര്‍, മോ​ദി​ന​ഗ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. ഗി​രി​ദി​യി​ല്‍ ശ​ക്ത​മാ​യ ത്രി​കോ​ണ മ​ത്സ​ര​ത്തി​നൊ​ടു​വി​ലാ​ണ് ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​ക​ള്‍ ജ​യി​ച്ച​ത്. ഗി​രി​ധി​യി​ല്‍ സു​നി​ല്‍ പാ​സ്വാ​ന്‍ മേ​യ​റാ​യും പ്ര​കാ​ശ് റാം ​ഡെ​പ്യൂ​ട്ടി മേ​യ​റാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. മോ​ദി​ന​ഗ​റി​ല്‍ മേ​യ​റാ​യി തെ​ര​ഞ്ഞ​ടു​ക്ക​പ്പെ​ട്ടു. രാ​കേ​ഷ് കു​മാ​റാ​ണ് ഡെ​പ്യൂ​ട്ടി മേ​യ​ര്‍. തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന അ​ഞ്ച് മു​നി​സി​പ്പ​ല്‍ കോ​ര്‍​പ​റേ​ഷ​നി​ലേ​യും മേ​യ​ര്‍, ഡെ​പ്യൂ​ട്ടി സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​ക​ള്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 

റാ​ഞ്ചി മേ​യ​റാ​യി ആ​ശ ല​ക്ര​യും ഡെ​പ്യൂ​ട്ടി മേ​യ​റാ​യി സ​ഞ്ജീ​വ് വി​ജ​യ​വാ​ര്‍​ഗി​യ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ല​ക്ര 1,49,623 വോ​ട്ടു​ക​ള്‍ നേ​ടി​യാ​ണ് ജ​യി​ച്ച​ത്. ജാ​ര്‍​ഖ​ണ്ഡ് മു​ക്തി​മോ​ര്‍​ച്ച​യു​ടെ വ​ര്‍​ഷ ഗി​രി​യെ​യാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ഹ​സാ​രി​ബാ​ഗ് മേ​യ​റാ​യി റോ​ഷ്ണി തി​ര്‍​ക്കി​യും ഡെ​പ്യൂ​ട്ടി മേ​യ​റാ​യി രാ​ജ്കു​മാ​ര്‍ ലാ​ലും വി​ജ​യി​ച്ചു. ആ​ദി​യാ​പൂ​രി​ല്‍ മേ​യ​റാ​യി വി​നോ​ദ് ശ്രീ​വാ​സ്ത​വ​യും ഡെ​പ്യൂ​ട്ടി മേ​യ​റാ​യി അ​മി​ത് സിം​ഗും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. അ​ഞ്ച് മു​നി​സി​പ്പ​ല്‍ കോ​ര്‍​പ്പ​റേ​ഷ​നു​ക​ളി​ലേ​ക്കും ഏ​പ്രി​ല്‍ 16-നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്.

Related Post

ബലാൽസംഗ കേസ് വിധി വന്നു: ആശാറാം ബാപ്പുവിന് ജീവപര്യന്തം

Posted by - Apr 26, 2018, 05:55 am IST 0
സ്വയം പ്രഘ്യാപിത ആൾദൈവമായ ആശാറാം ബാപ്പുവിന് പ്രായപൂർത്തി ആവാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ ജീവപര്യന്തം ശിക്ഷ ലഭിച്ചു. കൂടെ ഉണ്ടായിരുന്ന 4 പേരിൽ 2 പേരെ വെറുതെവിടുകയും…

ഈ എൻ‌ആർ‌സി വിദേശികളെ പുറത്താക്കാൻ സഹായിക്കില്ല:ഹിമന്ത ശർമ്മ

Posted by - Aug 31, 2019, 02:05 pm IST 0
ഗുവാഹട്ടി : നിയമപരമായ താമസക്കാരെ തിരിച്ചറിയാനും വടക്കുകിഴക്കൻ സംസ്ഥാനത്ത് നിന്ന് അനധികൃത കുടിയേറ്റക്കാരെ കളയാനും ഉദ്ദേശിച്ചുള്ള ദേശീയ പൗരന്മാരുടെ രജിസ്റ്റർ അല്ലെങ്കിൽ എൻ‌ആർ‌സി - അസമീസ് സൊസൈറ്റിയുടെ "ചുവന്ന…

മുല്ലപ്പെരിയാര്‍ കേസ്: തമിഴ്‌നാടിന് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്  

Posted by - Mar 16, 2021, 10:34 am IST 0
ഡല്‍ഹി: മുല്ലപ്പെരിയാര്‍ കേസില്‍ തമിഴ്‌നാടിന് മുന്നറിയിപ്പുമായി സുപ്രീംകോടതി. റൂള്‍ കര്‍വ് ഷെഡ്യൂള്‍ നിശ്ചയിക്കുന്നതിനുള്ള വിവരങ്ങള്‍ രണ്ടാഴ്ചയ്ക്കകം മുല്ലപ്പെരിയാര്‍ ഡാം മേല്‍നോട്ട സമിതിക്ക് നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. വിവരങ്ങള്‍…

ഹിറാ ഗുഹ സന്ദർശനത്തിന് നിയന്ത്രണം 

Posted by - Apr 22, 2018, 08:46 am IST 0
ഹിറാ ഗുഹ സന്ദർശനത്തിന് നിയന്ത്രണം  പ്രവാചകൻ മുഹമ്മദ് നബിക്ക് ധ്യാനത്തിനിടെ ദിവ്യ സന്ദേശം ലഭിച്ച ഹിറാ ഗുഹ സന്ദർശിക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തി. ഹിറാ ഗുഹ ഉൾപ്പെടുന്ന ജബൽ നൂർ…

പുതുമുഖ നടിമാരെ ഉപയോഗിച്ച്‌ സെക്സ് റാക്കറ്റ് നടത്തുന്ന നിർമാതാവും ഭാര്യയും അറസ്റ്റിൽ

Posted by - Jun 15, 2018, 09:12 pm IST 0
വാഷിംഗ്ടൺ: യുവനടിമാരെ ഉപയോഗപ്പെടുത്തി പെൺവാണിഭം നടത്തിയ സിനിമാ നിർമാതാവും ഭാര്യയും അമേരിക്കയിൽ അറസ്റ്റിൽ. തെലുങ്ക് വ്യവസായിയും സിനിമാ നിർമാതാവുമായ ടി.എം കിഷൻ, ഭാര്യ ചന്ദ്ര എന്നിവരെയാണ് ഷിക്കാഗോ…

Leave a comment