വേർപാട്
ചായുന്നു ശാഖകൾ,
പറ്റുവള്ളികളും
ദാഹാഗ്നിയിൽ
വലയുന്നുവോ!
കർമ്മബന്ധങ്ങൾ
താളം തെറ്റീടവേ,
കരൾ വെന്തു നോവുന്നു
ജീവൻ പിടയുന്നു
നേരിൻ പൊരുളറിയാതെ,
വേരറുത്തു സ്വയം
നേർവഴി നടക്കാതെ
വാക്കു തെറ്റിച്ചിടുന്നു
വേർപെട്ടീടുന്നു ബന്ധങ്ങളും.
ഗോമതി ആലക്കാടൻ
വേർപാട്
ചായുന്നു ശാഖകൾ,
പറ്റുവള്ളികളും
ദാഹാഗ്നിയിൽ
വലയുന്നുവോ!
കർമ്മബന്ധങ്ങൾ
താളം തെറ്റീടവേ,
കരൾ വെന്തു നോവുന്നു
ജീവൻ പിടയുന്നു
നേരിൻ പൊരുളറിയാതെ,
വേരറുത്തു സ്വയം
നേർവഴി നടക്കാതെ
വാക്കു തെറ്റിച്ചിടുന്നു
വേർപെട്ടീടുന്നു ബന്ധങ്ങളും.
ഗോമതി ആലക്കാടൻ