അന്റോപ് ഹിൽ ശാഖാ 21-മത് വാർഷികം ആഘോഷിക്കുന്നു

345 0

അന്റോപ് ഹിൽ ശാഖാ 21 മത് വാർഷികം ആഘോഷിക്കുന്നു .

ശ്രീ നാരായണ ധർമ്മ പരിപാലന യോഗം മുംബൈ -താനേ യൂണിയനിൽ പെട്ട 3854 നമ്പർ അന്റോപ് ഹിൽ ശാഖയുടെ 21 മത് വാർഷികാഘോഷം ഞായറാഴ്ച, ഏപ്രിൽ 08 തിയതി വൈകിട്ട് 05.30 മണിമുതൽ  സയണിലെ  ശ്രീ ഷണ്മുഖാനന്ദ ചന്ദ്രശേഖരാനന്ദ സരസ്വതി ഓഡിറ്റോറിയത്തിൽ (ഷണ്മുഖാനന്ദ ഹാൾ – കിംഗ് സർക്കിൾ)  വെച്ച് വിപുലമായ രീതിയിൽ ആഘോഷിക്കുന്നു.

ഗുരുദേവൻ ജനിക്കുന്നത് ഒരു ഈഴവകുടുംബത്തിൽ ആണ് ജാതിവ്യവസ്ഥയ്‌ക്കെതിരെ അദ്ദേഹം പൊരുതുകയും എല്ലാ മനുഷ്യരെയും ഒരുപോലെകാണാൻ അദ്ദേഹം ജനങ്ങൾക്ക് ജ്ഞാനം നൽകി.               " ഒരുജാതി ഒരുമതം ഒരുദൈവം മനുഷ്യന്" എന്ന അദ്ദേഹത്തിന്റെ മഹത്‌ വചനം ഇതിനൊരുദാഹരണം മാത്രം.   മനുഷ്യ ജീവിതത്തെ സമഗ്രമായി കാണാനും മാറുന്ന ലോകത്തിന്‍റെ സ്പന്ദനങ്ങള്‍ കാലേക്കൂട്ടി മനസിലാക്കാനും കഴിഞ്ഞ സാമൂഹ്യ നവോത്ഥാന നായകനായ ഗുരുദേവന്റെ മാനുഷികമായ മാഹാത്മ്യം മനസിലാക്കെണമെങ്കില്‍ പത്തൊന്‍പതാം നൂറ്റാണ്ടിലെയും ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തിലെയും സാംസ്‌ക്കാരിക കേരളത്തിന്റെ സ്ഥിതി മനസിലാക്കേണ്ടതുണ്ട്‌. ജാതിയുടെയും മതത്തിന്റെയും പേരില്‍ മനുഷ്യന്റെ മൗലിക സ്വാതന്ത്ര്യത്തിനെതിരെ മതില്‍ക്കെട്ടുകള്‍ തീർത്തിരുന്നകാലം.

സ്വാമി വിവേകന്ദനന്‍ 'ഭ്രാന്താലയം' എന്ന് വിശേഷിപ്പിച്ച കേരളത്തെ ' ഒരു ജാതി ഒരു മതം ഒരു ദൈവം, മനുഷ്യന്' എന്ന മഹത്തായ സന്ദേശം മാനവര്‍ക്ക് നല്‍കി കേരളത്തെയും മറ്റു സാമൂഹികമായി അധപതിച്ചുകിടന്ന സംസ്ഥാനങ്ങളെയും ആത്മീയയുടെയും മാനുഷികമൂല്യങ്ങളുടെയും പുതിയൊരു തലത്തിലേക്കുയർത്തിയ അപൂര്‍വ സമന്വയമായിരുന്നു ഗുരു.

Related Post

നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി വച്ചു

Posted by - Dec 13, 2018, 07:34 pm IST 0
തിരുവനന്തപുരം: കേരള സര്‍വകലാശാലയും മഹാത്മാ ഗാന്ധി സര്‍വകലാശാലയും ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയും നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി വച്ചു. നാളെ നടത്താനിരുന്ന ഒന്ന് മുതല്‍ പത്ത് വരെയുള്ള…

കേരളത്തിൽ വീണ്ടും ഹർത്താൽ

Posted by - Apr 23, 2018, 06:21 am IST 0
കേരളത്തിൽ വീണ്ടും ഹർത്താൽ പത്തനംതിട്ടയിലെ റാന്നി നിയോജകമണഡലത്തിലെ ബാലുവെന്ന വനവാസി യുവാവിനെ റോഡിന് അരികിലുള്ള ഓടയിൽ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. ബാലുവിന്റെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് ബി.ജെ.പിയാണ് ഹർത്താലിന് നേതൃത്ത്വം നൽകുന്നത്.…

വിചാരണ ഉടന്‍ തുടങ്ങരുതെന്ന് ദിലീപ് 

Posted by - Mar 11, 2018, 03:38 pm IST 0
വിചാരണ ഉടന്‍ തുടങ്ങരുതെന്ന് ദിലീപ്  നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ നടപടികള്‍ ആരംഭിക്കരുതെന്ന് ചൂണ്ടിക്കാട്ടി ദിലീപ് ഹൈക്കോടതിൽ ഹർജി നൽകി മാര്‍ച്ച് 14ന് എണറാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ്…

ശബരിമലയില്‍ മൂന്നാംഘട്ട പൊലീസ് സംഘം ഇന്ന് സേവനം ആരംഭിക്കും

Posted by - Dec 14, 2018, 08:35 am IST 0
പത്തനംതിട്ട: ശബരിമലയിലെ സുരക്ഷയ്ക്കായി നിയോഗിച്ച മൂന്നാംഘട്ട പൊലീസ് സംഘം ഇന്ന് സേവനം ആരംഭിക്കും ഐ ജി എസ് ശ്രീജിത്തിനാണ് സന്നിധാനത്തെയും പമ്പയിലെയും ചുമതല. നിലയ്ക്കല്‍, വടശേരിക്കര, എരുമേലി…

വവ്വാല്‍ ഷോട്ടില്‍ പെണ്‍കുട്ടികളുടെ കുളി സീന്‍ പകര്‍ത്തിയ വിരുതന് കിട്ടിയത് എട്ടിന്റെ പണി 

Posted by - May 7, 2018, 09:01 pm IST 0
വവ്വാല്‍ ഷോട്ടില്‍ പെണ്‍കുട്ടികളുടെ കുളി സീന്‍ പകര്‍ത്തിയ വിരുതന് കിട്ടിയത് എട്ടിന്റെ പണി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കുളിക്കുന്ന ദൃശ്യങ്ങള്‍ മരത്തില്‍ തൂങ്ങിക്കിടന്നു പകര്‍ത്തിയ മെഡിക്കല്‍ കോളേജ് ജീവനക്കാരനെയാണ്…

Leave a comment