"ശംഭോ മഹാദേവ"

548 0

"പടിയാറും" കടന്നവിടെച്ചെല്ലുമ്പോള്‍ ശിവനെ കാണാകും ശിവശംഭോ….."

ഏതാണ് ആ ആറ് പടികള്‍?

"വലിയൊരു കാട്ടീലകപ്പെട്ടേ ഞാനും വഴിയും കാണാതെയുഴലുമ്പോള്‍

വഴിയില്‍ നേര്‍വഴി അരുളേണം നാഥാ തിരുവൈക്കം വാഴും ശിവശംഭോ…

ശിവ ശംഭോശംഭോ, ശിവ ശംഭോശംഭോ, ശിവ ശംഭോശംഭോ ശിവ ശംഭോ

ശിവ ശംഭോശംഭോ, ശിവ ശംഭോശംഭോ, തിരുവൈക്കം വാഴും ശിവശംഭോ….

എളുപ്പമായുള്ള വഴിയെക്കാണുമ്പോള്‍ ഇടയ്ക്കിടെ "ആറു പടിയുണ്ട്"

"പടിയാറും" കടന്നവിടെച്ചെല്ലുമ്പോള്‍ ശിവനെ കാണാകും ശിവശംഭോ….."

 "ഏതാണ് ആ ആറ് പടികള്‍?"

മനുഷ്യന് സുഖാവസ്ഥ കൈവരാന്‍ ഷഡാധാരങ്ങളെക്കുറിച്ച് അറിയേണ്ടതുണ്ട്. ഒരു നൂലില്‍ കോര്‍ത്ത മുത്തുമണികള്‍ പോലെ കൃശമായ സുഷുമ്നാനാഡിക്കുള്ളില്‍ സ്ഥിതിചെയ്യുന്ന ആറ് ശക്തികേന്ദ്രങ്ങളെയാണ് ഷഡാധാരങ്ങള്‍ എന്ന് പറയുന്നത്. ഷഡാധാരങ്ങള്‍ ആറെണ്ണമാകുന്നു. അവ:

1) മൂലാധാരം (ഗുദത്തിനും ലിംഗ-യോനിയ്ക്കും മദ്ധ്യേയായി സുഷുമ്നാനാഡിക്കുള്ളില്‍)

2) സ്വാധിഷ്ഠാനം (ലിംഗ-യോനീ സ്ഥാനത്തിനും പുറകില്‍)

3) മണിപൂരകം (നാഭിയ്ക്ക് പുറകില്‍)

4) അനാഹതം (വയറും നെഞ്ചും കൂടിച്ചേരുന്ന ഭാഗത്തിന് പുറകില്‍)

5) വിശുദ്ധി (തൊണ്ടക്കുഴിയ്ക്ക് പുറകില്‍)

6) ആജ്ഞ (ഭ്രൂമദ്ധ്യത്തിന് പുറകില്‍, നട്ടെല്ല് അവസാനിക്കുന്ന ഭാഗം)

എന്നിവയാകുന്നു.

ഈ സുഷുമ്നാനാഡിയും ഷഡാധാരങ്ങളും കീറിമുറിച്ച് കണ്ടുപിടിക്കാന്‍ കഴിയാത്തത്ര ചെറുതാണ്. സുഷുമ്നാനാഡിയുടെ വലിപ്പം തലനാരിഴയുടെ ആയിരത്തിലൊന്ന് മാത്രമാകുന്നു. മനുഷ്യശരീരത്തില്‍ 1,72,000 (ഒരു ലക്ഷത്തി എഴുപത്തി രണ്ടായിരം) യോഗനാഡികള്‍. ഇവയില്‍ 72,000 യോഗനാഡികള്‍ സുഷുമ്നാനാഡിയിലുള്ള ആറ് ശക്തികേന്ദ്രങ്ങളിലായി 1440 നാഡികള്‍ വീതം 50 കൂട്ടങ്ങളായി വന്നുചേരുന്നു.

ഈ ശക്തികേന്ദ്രങ്ങളാണ് 'ഷഡാധാരങ്ങള്‍' എന്നറിയപ്പെടുന്ന മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞ എന്നിവ. ബാക്കി ഒരു ലക്ഷം യോഗനാഡികളില്‍ പ്രപഞ്ചരഹസ്യം ആലേഖനം ചെയ്തിരിക്കുന്നു.യോഗനാഡീസമൂഹം ആധാരചക്രത്തില്‍ ചേരുന്നതിനെ ഇതളുകള്‍ എന്നാണ് പറയുന്നത്.

മൂലാധാരത്തില്‍ നാലും, സ്വാധിഷ്ഠാനത്തില്‍ ആറും, മണിപൂരകത്തില്‍ പത്തും, അനാഹതത്തില്‍ പന്ത്രണ്ടും, വിശുദ്ധിയില്‍ പതിനാറും, ആജ്ഞയില്‍ രണ്ടും കൂട്ടങ്ങളുമാണ് വന്നുചേരുന്നത്.

ഓരോ ആധാരചക്രങ്ങള്‍ക്കും പ്രത്യേക നിറവും, പഞ്ചഭൂതവും, നവഗ്രഹവും, ദേവതകളുമുണ്ട്. ഈ ആധാരചക്രങ്ങളിലെ നാഡീസമൂഹത്തിലേക്ക് ശക്തി പകരുമ്പോള്‍ മുഴങ്ങിക്കേള്‍ക്കുന്ന ശബ്ദത്തെ ആധാരമാക്കിയാണ് സംസ്കൃതഭാഷ ഉണ്ടാക്കിയിരിക്കുന്നത്.

മൂലാധാരം ഭൂമിതത്വമാകുന്നു. സ്വാധിഷ്ഠാനം ജലതത്വമാകുന്നു. മണിപൂരകം അഗ്നിതത്വമാകുന്നു. അനാഹതം വായൂതത്വമാകുന്നു. വിശുദ്ധി ആകാശതത്വമാകുന്നു. ആജ്ഞ മന:തത്വമാകുന്നു.

ജീവശക്തി സുഷുമ്നയിലൂടെ മേല്‍പ്പോട്ടുയര്‍ന്ന്‍ മേല്‍പ്പറഞ്ഞ തത്വങ്ങളെ മുഴുവന്‍ ഭേദിച്ച് സഹസ്രാരപത്മത്തിലെ സ്ഫടികലിംഗവിജനത്തില്‍ വസിക്കുന്ന സദാശിവനോട് ക്രീഡയ്ക്കായി എത്തിച്ചേര്‍ന്ന് ലയം പ്രാപിക്കുന്നു. എന്തെന്നാല്‍, ശിവശക്തികളുടെ സ്ഥൂലപരിണാമമാണ് നമ്മുടെയീ പ്രപഞ്ചം.

പ്രയാസമെന്ന് തോന്നാവുന്ന അവസ്ഥയില്‍ എളുപ്പമാര്‍ഗ്ഗമായി ഭഗവാന്‍ പരമശിവനിലേക്ക് എത്താനാകുന്നവയാണ് 'ആറ് പടികളായ' ഷഡാധാരങ്ങള്‍.

"ശംഭോ മഹാദേവ"

Related Post

അനന്തേശ്വര വിനായക ക്ഷേത്രം

Posted by - Apr 16, 2018, 07:04 am IST 0
അനന്തേശ്വര വിനായക ക്ഷേത്രം മധുർ ക്ഷേത്രം കാസർഗോഡ് പട്ടണത്തിൽനിന്നും 8 കിലോമീറ്റർഅകലെയാണ്. ചന്ദ്രഗിരിപ്പുഴയുടെപോഷകനദിയായ പയസ്വിനിപ്പുഴയുടെ കരയിലാണ്ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.മധൂർ ശ്രീ മദനന്തേശ്വര സിദ്ധിവിനായ കക്ഷേത്രം ഒരുശിവക്ഷേത്രമാണെങ്കിലും ഗണപതിയുടെപേരിൽ…

അണലിയുടെ സന്താനങ്ങളേ, പശ്ചാത്തപിക്കു

Posted by - Apr 5, 2018, 06:07 am IST 0
അണലിയുടെ സന്താനങ്ങളേ, പശ്ചാത്തപിക്കു സൃഷ്ടി നടക്കുന്നത് ചേര്‍ച്ചയിലാണ്. നിങ്ങള്‍ ഉണ്ടാകുന്നത് ഒരു അമ്മയും അച്ഛനും ചേര്‍ന്നിട്ടാണ്‌. ഒരു പുരുഷനും പ്രകൃതിയും ചേര്‍ന്നിട്ടാണ്‌. ഏതു സൃഷ്ടമാകുന്നതിനും അതിന്‍റെ ബീജത്തില്‍…

നാളികേരം അടിക്കുന്ന വഴിപാട്

Posted by - Apr 19, 2018, 07:18 am IST 0
നാളികേരം അടിക്കുന്ന വഴിപാട് മിക്ക ക്ഷേത്രങ്ങളിലും ഗണപതിഭഗവാന് സങ്കൽപ്പിച്ച് നാളികേരമടിക്കുന്ന വഴിപാട് സർവ്വ സാധാരണമാണല്ലോ ക്ഷേത്രത്തിൽ ഇതിനായി സംവിധാനം ചെയ്തിരിക്കുന്ന  ശിലയിലോ കരിങ്കൽ തറയിലോ നാളികേരമടിക്കുമ്പോൾ ബാഹ്യാവരണമായ…

പുനർജന്മം  

Posted by - Mar 14, 2018, 08:53 am IST 0
പുനർജന്മം ജനിച്ചവരെല്ലാം ഒരുനാൾ മരിക്കണം. ഇതു നിത്യമായ സത്യമാണ്.. പ്രാരബ്ധ കർമഫലം തീരാറാവുമ്പോൾ സൽക്കർമ ഫലാനുഭവത്തിനു വേണ്ടിയാണു മരണം. വാർധക്യം മൂലവും തുടർച്ചയായ രോഗത്താലും അതുവരെ ബലിഷ്ഠമായിരുന്ന…

ആരാണ് വൈദ്യന്‍?

Posted by - Mar 17, 2018, 08:04 am IST 0
ആരാണ് വൈദ്യന്‍? ആയുര്‍വേദം പഠിച്ചവനെ ആയുര്‍വേദി എന്നോ ആയുര്‍വൈദികന്‍ എന്നോ ചികിത്സകന്‍ എന്നോ അല്ല ഭാരതീയസംസ്കാരത്തില്‍ വിളിക്കുന്നത്‌. “വൈദ്യന്‍” എന്നാണ്. മലയാളികള്‍ക്ക്  മനസ്സിലാകുന്ന ഭാഷയില്‍ തര്‍ജ്ജമ ചെയ്താല്‍…

Leave a comment