അന്റോപ് ഹിൽ ശാഖാ 21 മത് വാർഷികം ആഘോഷിക്കുന്നു .

321 0

അന്റോപ് ഹിൽ ശാഖാ 21 മത് വാർഷികം ആഘോഷിക്കുന്നു .

ശ്രീ നാരായണ ധർമ്മ പരിപാലന യോഗം മുംബൈ -താനേ യൂണിയനിൽ പെട്ട 3854 നമ്പർ അന്റോപ് ഹിൽ ശാഖയുടെ 21 മത് വാർഷികാഘോഷം ഞായറാഴ്ച, ഏപ്രിൽ 08 തിയതി വൈകിട്ട് 05.30 മണിമുതൽ  സയണിലെ  ശ്രീ ഷണ്മുഖാനന്ദ ചന്ദ്രശേഖരാനന്ദ സരസ്വതി ഓഡിറ്റോറിയത്തിൽ (ഷണ്മുഖാനന്ദ ഹാൾ – കിംഗ് സർക്കിൾ)  വെച്ച് വിപുലമായ രീതിയിൽ ആഘോഷിക്കുന്നു.

ഗുരുദേവൻ ജനിക്കുന്നത് ഒരു ഈഴവകുടുംബത്തിൽ ആണ് ജാതിവ്യവസ്ഥയ്‌ക്കെതിരെ അദ്ദേഹം പൊരുതുകയും എല്ലാ മനുഷ്യരെയും ഒരുപോലെകാണാൻ അദ്ദേഹം ജനങ്ങൾക്ക് ജ്ഞാനം നൽകി.               " ഒരുജാതി ഒരുമതം ഒരുദൈവം മനുഷ്യന്" എന്ന അദ്ദേഹത്തിന്റെ മഹത്‌ വചനം ഇതിനൊരുദാഹരണം മാത്രം.   മനുഷ്യ ജീവിതത്തെ സമഗ്രമായി കാണാനും മാറുന്ന ലോകത്തിന്‍റെ സ്പന്ദനങ്ങള്‍ കാലേക്കൂട്ടി മനസിലാക്കാനും കഴിഞ്ഞ സാമൂഹ്യ നവോത്ഥാന നായകനായ ഗുരുദേവന്റെ മാനുഷികമായ മാഹാത്മ്യം മനസിലാക്കെണമെങ്കില്‍ പത്തൊന്‍പതാം നൂറ്റാണ്ടിലെയും ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തിലെയും സാംസ്‌ക്കാരിക കേരളത്തിന്റെ സ്ഥിതി മനസിലാക്കേണ്ടതുണ്ട്‌. ജാതിയുടെയും മതത്തിന്റെയും പേരില്‍ മനുഷ്യന്റെ മൗലിക സ്വാതന്ത്ര്യത്തിനെതിരെ മതില്‍ക്കെട്ടുകള്‍ തീർത്തിരുന്നകാലം. സ്വാമി വിവേകന്ദനന്‍ 'ഭ്രാന്താലയം' എന്ന് വിശേഷിപ്പിച്ച കേരളത്തെ ' ഒരു ജാതി ഒരു മതം ഒരു ദൈവം, മനുഷ്യന്' എന്ന മഹത്തായ സന്ദേശം മാനവര്‍ക്ക് നല്‍കി കേരളത്തെയും മറ്റു സാമൂഹികമായി അധപതിച്ചുകിടന്ന സംസ്ഥാനങ്ങളെയും ആത്മീയയുടെയും മാനുഷികമൂല്യങ്ങളുടെയും പുതിയൊരു തലത്തിലേക്കുയർത്തിയ അപൂര്‍വ സമന്വയമായിരുന്നു ഗുരു.

മലയാള സിനിമാ തറവാട്ടിലെ കാരണവർ സ്ഥാനം അലങ്കരിക്കുന്ന പത്മശ്രീ മധു മുഖ്യ അതിഥിയായും, കോമഡിക്ക് പുത്തൻ മാനംനല്കിയ  കിംഗ് ഓഫ് കോമഡി പ്രൊഫസർ ജഗദിഷ്  വിശിഷ്ടാ അതിഥിയുമായി എത്തുന്ന പരിപാടിയിൽ ഓസ്കാർ അവാർഡ് ജേതാവ് റസൂൽ പൂക്കുട്ടി , 2017 ലെ മികച്ച നടിക്കുള്ള ദേശിയ – സംസ്ഥാന പുരസ്‌കാരം നേടിയ സുരഭി ലക്ഷ്മി, വേറിട്ട കഥാപാത്രങ്ങൾ കൊണ്ട്  ആസ്വാദകമനസ്സിൽ ചിര പ്രതിഷ്ഠ നേടി സിനിമയിൽ മുപ്പത് വർഷം പൂർത്തിയാക്കിയ മനോജ് കെ ജയൻ, ഏറ്റവും കുറഞ്ഞ സമയം കൊണ്ട് സിനിമ  നിർമിച്ചു റെക്കോർഡ് കരസ്ഥമാക്കിയ  "വിശ്വഗുരു"  എന്ന സിനിമയുടെ സംവിധായകൻ വിജീഷ് മണി അതിന്റെ തിരക്കഥാകൃത്ത് പ്രമോദ് പയ്യന്നൂർ എന്നിവരെ ഈ അവസരത്തിൽ ആദരിക്കുന്നു. തന്റെ മാന്ത്രിക സംഗീതംകൊണ്ട് തന്റേതായ ഒരു ഇടം കണ്ടെത്തിയ പ്രശസ്ത ഹിന്ദുസ്ഥാനി – കർണാട്ടിക് സംഗീതജ്ഞനും സിനിമ സംഗീത സംവിധായകനുമായ പണ്ഡിറ്റ് രമേശ് നാരായൺ, ഏറ്റവും നല്ല പാട്ടുകാരികുള്ള സംസ്ഥാന പുരസ്‌കാരം നേടിയ മധുശ്രീ നാരായൺ അവതരിപ്പിക്കുന്ന സംഗീത സന്ധ്യ,  ഒപ്പം  നൃത്ത വിസ്മയ കാഴ്ച്ച ഒരുക്കി  കലാ ഗുരുകുലം, കണ്ണൂരും കൂടാതെ ചിരിയുടെ മാലപ്പടക്കം കൊളുത്തികൊണ്ട് ഹാസ്യ സാമ്രാട്ട് നെൽസൺ , കലാഭവൻ സുധി,കലാഭവൻ ലീനാ ലക്ഷ്മി, ദിലീപ് കോട്ടയം എന്നിവർ ഒരുക്കുന്ന കോമഡി ഷോ ഇതിനെല്ലാം ചാരുത പകർന്നുനൽകാൻ സ്വതസിദ്ധ ശൈലിയുമായി അവതാരകൻ ആഷിഷ് ഏബ്രഹാമും യതീന്ദ്രൻ മാഷും  ഈ അവസരത്തിൽ   സാമൂഹ്യ സാംസകാരിക രംഗങ്ങളിലുള്ള പ്രമുഖരും പങ്കു ചേരുന്നു. ഈ ആഘോഷം വൻ വിജയമാക്കുവാൻ ശ്രീ നാരായണ ഗുരുവിന്റെ നാമധേയത്തിൽ ഏവരെയും ഹാർദ്ദവമായി ക്ഷണിച്ചുകൊള്ളുന്നു.

Related Post

തിരുവനന്തപുരത്ത് പൊലീസ്‌കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ നാല് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Posted by - Dec 14, 2018, 09:34 pm IST 0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസ്‌കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ യൂണിവേഴ്‌സിറ്റി കോളേജിലെ നാല് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. നടുറോഡില്‍ പൊലീസിനെ മര്‍ദ്ദിച്ച എസ്എഫ്‌ഐക്കാരെ അറസ്റ്റു ചെയ്യുന്നതില്‍ കന്റോണ്‍മെന്റ് പൊലീസിന് ഗുരുതര വീഴ്ച…

ദിലീപ് വിദേശത്തേക്ക്

Posted by - Apr 17, 2018, 06:28 am IST 0
ദിലീപ് വിദേശത്തേക്ക് കമ്മാര സംഭവം എന്ന സിനിമയുടെ പ്രെമോഷനുവേണ്ടി ദിലീപിന് വിദേശത്തേക്ക് പോകാൻ കോടതി അനുമതിനൽകി. യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ കോടതി പാസ്‌പോർട്ട് തടഞ്ഞുവെച്ചിരുന്നു.കോടതിയുടെ അനുവാദം…

സിബിഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരുടെ പട്ടികയില്‍ ലോക്‌നാഥ്  ബെഹ്‌റയും

Posted by - Dec 30, 2018, 03:05 pm IST 0
ന്യൂഡല്‍ഹി: സിബിഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരുടെ പട്ടികയില്‍ കേരള ഡിജിപി ലോക്‌നാഥ്  ബെഹ്‌റയും ഉള്‍പ്പെടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 17 ഉദ്യോഗസ്ഥര്‍ അടങ്ങുന്നതാണ് പട്ടിക. നിലവിലെ സിബിഐ ഡയറക്ടറായ…

സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മ​ഴ​യ്ക്കു സാ​ധ്യ​ത: യെ​ല്ലോ അ​ല​ര്‍​ട്ട് പ്രഖ്യാപിച്ചു

Posted by - Sep 29, 2018, 07:45 pm IST 0
തി​രു​വ​ന​ന്ത​പു​രം: ചൊ​വ്വാ​ഴ്ച വ​രെ സം​സ്ഥാ​ന​ത്ത് അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്കു സാ​ധ്യ​ത​യെ​ന്നു കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം. ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ല്‍ ഏ​ഴു മു​ത​ല്‍ 11 സെ​ന്‍റീ​മീ​റ്റ​ര്‍ വ​രെ​യു​ള്ള ക​ന​ത്ത മ​ഴ​യ്ക്കാ​ണ് സാ​ധ്യ​ത. മു​ന്ന​റി​യി​പ്പി​ന്‍റെ…

ശബരിമലയിലെ നിരോധനാജ്ഞ നീട്ടി

Posted by - Nov 22, 2018, 09:43 pm IST 0
സന്നിധാനം: ശബരിമലയിലെ നിരോധനാജ്ഞ നീട്ടി. നാലു ദിവസത്തേക്കാണ് നീട്ടിയത്. ഈ മാസം 26 വരെ നിരോധനാജ്ഞ തുടരും. ഇന്ന് അര്‍ദ്ധരാത്രി വരെയായിരുന്നു നേരത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്.

Leave a comment