വാർദ്ധക്യം

574 0

വാർദ്ധക്യം
****
ആറിത്തുടങ്ങിയ 
വാർദ്ധക്യത്തിന്റെ
നിസ്സംഗതയോടെയുള്ള
ഇരിപ്പു കണ്ടാലറിയാം
പോക്കു വെയിലിൻ
ദൂരെയുള്ള ഊഴവും
കാത്തുള്ള ഇരിപ്പാണെന്ന്!

ഏകാന്തതയിലേക്ക്
മിഴികൾ നട്ടുള്ള
വിരസമായ ഒറ്റപ്പെടൽ
അവരെ മൗനത്തി-
ലാഴ്ത്തുന്നുണ്ടാവാം

പോയ കാലമഹത്വങ്ങൾ
പൊയ്ക്കാറ്റുപോലെ
ചിന്തകളിൽ നിന്നും
പറന്നു പോയിരിക്കാം

മറവിയിലേക്കു
കൂപ്പുകുത്തിയിന്നവർ
തടവറയുടെ പൊരുളറിയാതെ
വെറുതെ നോട്ടമെറിയുകയാവാം

അതെ ,ഇനിയുമിങ്ങനെ
എത്രകാലമെന്ന് നമ്മോട്
ചോദിക്കാതെ ചോദിക്കുന്നപോലെ
ഉമ്മറക്കോലായിയിൽ
വെറുതെയിരിപ്പാണവർ!

ഗോമതി ആലക്കാടൻ

Related Post

ആഹാരം

Posted by - Feb 28, 2018, 01:22 pm IST 0
ആഹാരം *** കൊല്ലരുതായിരുന്നു നിങ്ങളാ ജീൻവാൾജീനേ വിശപ്പിനറിയില്ലല്ലോ മാനാഭിമാനങ്ങൾ ഗോമതി ആലക്കാടൻ

2050-60 കാലഘട്ടത്തിലെ ഒരു വൃദ്ധൻറ്റെ ഡയറിക്കുറിപ്പുകൾ

Posted by - Feb 28, 2018, 12:47 pm IST 0
2050-60 കാലഘട്ടത്തിലെ ഒരു വൃദ്ധൻറ്റെ ഡയറിക്കുറിപ്പുകൾ ************* പാസ് വേഡ് ഇന്നലെ ടൗണിൽപോയിരുന്നു.. കുറേ നാളുകൾക്ക് ശേഷം ഇന്നലെയാണ് ഫോണിൻറ്റ പഴയ  പാസ് വേഡിനെ നേരിൽ കാണുന്നത്……

വെറുതെ

Posted by - Mar 15, 2018, 11:53 am IST 0
വെറുതെ പൂവിൻമടിയിലായുണ്ടുറങ്ങും  പൂമ്പാറ്റയായിടാനൊന്നു മോഹം പൂമ്പൊടിയേന്തി ,കവിത മൂളും കാർവണ്ടിൻ ചേലായ് മാറിയെങ്കിൽ ചുറ്റുംവലംവെക്കും ഭിക്ഷുകിയായ് ചുറ്റുവിളക്കിൻ തിരിതെളിയ്ക്കാൻ ചാരത്തണയും കുരുന്നു പെണ്ണായ് നാണംകുണുങ്ങുവാനേറെ മോഹം ഗോമതി…

ഇത്തിരി ഭൂമി

Posted by - Feb 28, 2018, 12:52 pm IST 0
ഇത്തിരി ഭൂമി ***** ഒരു തുണ്ടു ഭൂമിക്കു നെട്ടോട്ടമോടുന്നോർ കിടപ്പാടമില്ലാതെ,യീ തെരുവിലലയുന്നോർ ഇത്തിരി ഭൂമിയോ, കൈവശമുള്ളോരും കൂട്ടിയാൽ കൂടാത്ത വിലപേശിടുന്നോരും സമാന്തരമല്ലാത്ത- കാലങ്ങളിലാണല്ലോ മനുജർതൻ ജീവിതം തുലാസിലാടുന്നു…

വേർപാട്

Posted by - Apr 16, 2018, 07:38 am IST 0
വേർപാട് ചായുന്നു ശാഖകൾ, പറ്റുവള്ളികളും ദാഹാഗ്നിയിൽ വലയുന്നുവോ! കർമ്മബന്ധങ്ങൾ താളം തെറ്റീടവേ, കരൾ വെന്തു നോവുന്നു ജീവൻ പിടയുന്നു നേരിൻ പൊരുളറിയാതെ, വേരറുത്തു സ്വയം നേർവഴി നടക്കാതെ…

Leave a comment