ശ്രീദേവിക്ക് യാത്രാമൊഴി 

314 0

മുംബൈ• ദുബായിൽ അന്തരിച്ച നടി ശ്രീദേവിയുടെ ഭൗതികശരീരം മുംബൈയിലെത്തിച്ചു. മുംബൈ വിലെപേരൽ സേവ സമാജ് ശ്മശാനത്തിൽ ബുധനാഴ്ച വൈകിട്ടു മൂന്നരയ്ക്കാണു ശ്രീദേവിയുടെ സംസ്കാരം. രാവിലെ 9.30 മുതൽ 12.30 വരെ അന്ധേരിയിലെ വസതിക്കു സമീപമുള്ള സെലിബ്രേഷൻസ് സ്പോർട്സ് ക്ലബിൽ മൃതദേഹം പൊതുദർശനത്തിനു വയ്ക്കും. ഇതിനായുള്ള ഒരുക്കങ്ങൾ സ്പോർട്സ് ക്ലബിൽ പൂർത്തിയായി.

അതേസമയം, ലോഖണ്ഡ്‌വാല ഹൗസിങ് കോംപ്ലക്സിലെ ശ്രീദേവിയുടെ വീടിനു മുന്നിലേക്ക് ആരാധക പ്രവാഹം തുടരുകയാണ്. ചലച്ചിത്ര – ടിവി താരങ്ങളും രാഷ്ട്രീയ പ്രവർത്തകരും സമൂഹത്തിലെ നാനാതുറകളിൽ നിന്നുള്ളവരും ഇവിടേക്ക് എത്തുന്നുണ്ട്.

 ദുബായിൽനിന്ന് വ്യവസായി അനിൽ അംബാനിയുടെ സ്വകാര്യ വിമാനത്തിലാണ് മൃതദേഹം കൊണ്ടുവന്നത്. ശ്രീദേവിയുടെ ഭർത്താവ് ബോണി കപൂറിന്റെ സഹോദരൻ അനിൽ കപൂർ, ശ്രീദേവിയുടെ മക്കളായ ജാൻവി, ഖുഷി എന്നിവർ വിമാനത്താവളത്തിലെത്തി മൃതദേഹം ഏറ്റുവാങ്ങി. മൃതദേഹം എത്തിക്കുന്നതു പ്രമാണിച്ച് വിമാനത്താവളത്തിലും പരിസരത്തും കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്.

ശ്രീദേവിയുടേത് അബദ്ധത്തിലുള്ള മുങ്ങിമരണമാണെന്ന ഫൊറൻസിക് റിപ്പോർട്ട് പ്രോസിക്യൂഷൻ ശരിവച്ചതോടെയാണ് മൃതദേഹം വിട്ടുനൽകിയത്. ദുബായിലുണ്ടായിരുന്ന ബോണി കപൂർ, മകൻ അർജുൻ കപൂർ, സഞ്ജയ് കപൂർ, റീന മാർവ, സന്ദീപ് മാർവ എന്നിവരുൾപ്പെടെ പത്തുപേർ മുംബൈയിലേക്ക് മൃതദേഹത്തെ അനുഗമിച്ചിരുന്നു. ഇവിടെനിന്ന് ആംബുലൻസ് മാർഗം ലോഖണ്ഡ്‌വാല ഹൗസിങ് കോംപ്ലക്സിലെ ശ്രീദേവിയുടെ വസതിയിലേക്കു മൃതദേഹം കൊണ്ടുപോയി.

Related Post

  മൾട്ടി കോടി ബാങ്ക് തട്ടിപ്പിൽ അഹമ്മദ് പട്ടേലിന്റെ മകനെ എൻഫോഴ്‌സ്‌മെന്റ് ഡിറക്ടറേറ്റ്  ചോദ്യം ചെയ്യുന്നു  

Posted by - Aug 30, 2019, 01:23 pm IST 0
ന്യൂദൽഹി: ഗുജറാത്ത് ആസ്ഥാനമായുള്ള സ്റ്റെർലിംഗ് ബയോടെക്  കോടിക്കണക്കിന് രൂപയുടെ ബാങ്ക് തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കേസുകളിൽ മുതിർന്ന കോൺഗ്രസുകാരൻ അഹമ്മദ് പട്ടേലിന്റെ മകൻ ഫൈസൽ പട്ടേലിനെ എൻഫോഴ്‌സ്‌മെന്റ്…

പരിശീലന വിമാനം തകർന്നുവീണ് രണ്ട് പൈലറ്റുമാർ മരിച്ചു

Posted by - Oct 7, 2019, 10:31 am IST 0
ഹൈദരാബാദ്: ഹൈദരാബാദിൽ പരിശീലന പറക്കലിനിടെ വിമാനം തകർന്നുവീണ് രണ്ട് ട്രെയിനി പൈലറ്റുമാർ മരിച്ചു. രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമിയിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ മരിച്ചത്. ഹൈദരാബാദില്‍ നിന്ന് 100…

മോദിക്കും അമിത്ഷായ്ക്കും ഇലക്ഷന്‍ കമ്മീഷന്റെ ക്ലീന്‍ ചിറ്റ്: കോണ്‍ഗ്രസിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി  

Posted by - May 8, 2019, 02:23 pm IST 0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്ന പരാതിയില്‍ നടപടിയെടുക്കാന്‍ കമ്മീഷന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടു കോണ്‍ഗ്രസ് എംപി സുഷ്മിതാ…

യു.എന്‍ ഹിതപരിശോധന നടത്തണമെന്ന് മമത

Posted by - Dec 19, 2019, 07:26 pm IST 0
കൊല്‍ക്കത്ത: ദേശീയ പൗരത്വ നിയമ ഭേദഗതിയെ രാജ്യത്തെ ജനങ്ങള്‍ അനുകൂലിക്കുന്നുവോ എന്ന് അറിയാൻ  ഐക്യരാഷ്ട്രസഭ പോലെയുള്ള നിഷ്പക്ഷ സംഘടനകള്‍ ഹിതപരിശോധന നടത്തണമെന്ന ആവശ്യവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി…

പ്രണയത്തിനും ​ലൈംഗികതയ്ക്കും ഇടയില്‍ കാമുകന് മറ്റൊരു പ്രണയം: കാമുകിയ ഒതുക്കാന്‍ പ്രണയകാലത്തെ സ്വകാര്യനിമിഷങ്ങളുടെ ദൃശ്യങ്ങള്‍ കാട്ടി കാമുകന്‍ 

Posted by - Jun 25, 2018, 11:31 am IST 0
ന്യൂഡല്‍ഹി: പ്രണയത്തിനും ​ലൈംഗികതയ്ക്കും ഇടയില്‍ കാമുകന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിവാഹത്തില്‍ നിന്നും പിന്മാറിയ കാമുകിയ ഒതുക്കാന്‍ പ്രണയകാലത്തെ സ്വകാര്യനിമിഷങ്ങളുടെ ദൃശങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയ…

Leave a comment