ഭക്ഷണം കഴിക്കാത്ത കുട്ടികളും അമ്മമാരുടെ ഉത്കണ്ഠയും  

44 0

അവനൊന്നും കഴിക്കില്ല, പല അമ്മമാരുടെയും പതിവു പരാതിയാണിത്. രാവിലെ മുതല്‍ അവര്‍ മക്കളുടെ പിന്നാലെ കഴിക്കെന്റെ മോനേ എന്നു പറഞ്ഞു നടക്കുകയാണ്. പക്ഷേ മക്കള്‍ അതുകേട്ടമട്ടേ കാണിക്കില്ല. പിന്നെ വരുന്നവരോടും പോകുന്നവരോടുമെല്ലാം അമ്മമാര്‍ പരിദേവനം പറഞ്ഞു തുടങ്ങും. മക്കള്‍ കഴിക്കില്ലെന്നു പറയുന്നത് ഒരു സ്റ്റാറ്റസ് സിംബലായി കാണുന്നവരുമുണ്ട്. ഒന്നും കഴിക്കാതിരുന്നാല്‍ എങ്ങനെ പോഷകഗുണം ലഭിക്കും എന്നതും അമ്മമാരെ അലട്ടാറുണ്ട്. ഇത് നിസാരമായി കരുതിയാല്‍ ഭാവിയില്‍ കുട്ടികളുടെ ആരോഗ്യത്തെ തന്നെ ഇത് ബാധിച്ചേക്കാം.

കുട്ടിയുടെ വളര്‍ച്ച സാധാരണപോലെയാണെങ്കില്‍ കുറച്ചുനാള്‍ വിശപ്പു കുറയുന്നത് അത്ര കാര്യമാക്കേണ്ടതില്ല. അതേസമയം കുട്ടികള്‍ക്കു വേണ്ടത്ര ആരോഗ്യം ഇല്ലെങ്കില്‍ പോഷക ആഹാരങ്ങളോ മറ്റോ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കും. കുട്ടികളെ പേടിപ്പിച്ച് ആഹാരം കഴിപ്പിക്കുന്നതാണ് ഒരുപരിധി വരെ കുഞ്ഞുങ്ങളുടെ ആഹാരത്തിനോടുള്ള വിരക്തിക്ക് കാരണം. അതിന് അമ്മമാര്‍ ചെയ്യേണ്ട എളുപ്പമാര്‍ഗം കഥ പറഞ്ഞോ മറ്റെന്തെങ്കിലും സൂത്രമൊപ്പിച്ചോ കുട്ടികള്‍ക്ക് ആഹാരം നല്‍കുക എന്നതാണ്. മുലപ്പാലിന്റെ അളവ് ശരിയായി ലഭിച്ചാല്‍ ആ കുട്ടി പൂര്‍ണ ആരോഗ്യവാനായിരിക്കും. മുലപ്പാലിന്റെ അളവ് കുറവാണോ എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്.

ഒരാഴ്ചയില്‍ കൂടുതല്‍ നീളുന്ന വിശപ്പില്ലായ്മയ്ക്കൊപ്പം തൂക്കമില്ലായ്മ, പനി, ചര്‍മത്തില്‍ തടിപ്പുകള്‍, തൊണ്ടവേദന, കഴുത്തിലെ ഗ്രന്ഥികള്‍ക്കു വീക്കം, മൂത്രത്തിനു കടുത്ത നിറം എന്നിവ കണ്ടാല്‍ ഗുരുതരരോഗ സൂചനകളായി കണ്ട് ഡോക്ടറെ കാണിക്കണം. വിളര്‍ച്ച, അസിഡിറ്റി പ്രശ്നങ്ങള്‍, ആരോഗ്യപ്രശ്നങ്ങള്‍ തുടങ്ങി നിരവധി അസുഖങ്ങള്‍ കുട്ടികളെ ഇതുമൂലം ബാധിച്ചേക്കാം.

തൂക്കം പെട്ടെന്നായാലും പതുക്കെയായാലും കുറയുന്നത് പല രോഗങ്ങളുടെയും ലക്ഷണമാകാം. വയറിളക്കവും ഛര്‍ദിയും പോലുള്ള രോഗങ്ങളാണ് തൂക്കക്കുറവിന്റെ വളരെ സാധാരണമായ കാരണങ്ങള്‍. എന്‍സൈമുകളുടെ ഉല്‍പാദനം കുറയുന്നതുകൊണ്ടു ചില ഭക്ഷണങ്ങളോടുള്ള അലര്‍ജി, ഫാറ്റ് ഇന്‍ടോളറന്‍സ് എന്നിവയും തൂക്കക്കുറവും വയറ്റിളക്കവും ഉണ്ടാക്കാം.

Related Post

ജീവിത ശൈലി മാറ്റാം; സ്തനാര്‍ബുദത്തെ പ്രതിരോധിക്കാം  

Posted by - May 13, 2019, 01:27 pm IST 0
സ്ത്രീകള്‍ ഏറ്റവുമധികം ഭയക്കുന്ന രോഗങ്ങളിലൊന്നാണ് സ്തനാര്‍ബുദം. അറുപത്തിയഞ്ച് വയസുവരെ ജീവിക്കുന്ന സ്ത്രീകളില്‍ നാലു ശതമാനം പേരിലെങ്കിലും സ്തനാര്‍ബുദം ഉണ്ടാകുന്നു എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. നാല്‍പത് മുതല്‍ അറുപത്…

മുടി വളര്‍ത്താന്‍ ജ്യോതിശാസ്ത്രവും പരീക്ഷിക്കാം  

Posted by - May 13, 2019, 01:30 pm IST 0
സൗന്ദര്യ സംരക്ഷണത്തില്‍ ശ്രദ്ധ ചെലുത്താത്തവരായിട്ട് ആരും കാണില്ല, പ്രത്യേകിച്ച് സ്ത്രീകള്‍. മുഖത്തിന്റെ സൗന്ദര്യത്തിലെന്ന പോലെ മുടിയുടെ ആരോഗ്യത്തിലും അഴകിലും സംരക്ഷിക്കാനും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളുണ്ട്. എല്ലാ സ്ത്രീകളുടെയും ആഗ്രഹം…

അമിതമേക്കപ്പില്ലാതെ കല്യാണപ്പെണ്ണിനെ സുന്ദരിയാക്കാം  

Posted by - May 13, 2019, 01:39 pm IST 0
കല്യാണദിവസം എല്ലാവരും ശ്രദ്ധിക്കുന്നത് വധുവിനെയാണ്. വധു സുന്ദരിയാണോ, ആഭരണങ്ങള്‍ എങ്ങനെ, സാരിയുടെ നിറം, മേക്കപ്പെങ്ങനെ ഇതെല്ലാം വിശദമായിത്തന്നെ വിലയിരുത്താന്‍ ആളുണ്ടാവും. പക്ഷേ, കല്യാണത്തിന് പെണ്ണിനെ സുന്ദരിയാക്കാന്‍ വേണ്ടി…

Leave a comment