ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കില്ല; വാര്‍ത്തകള്‍ തള്ളി മാധുരി ദീക്ഷിത്

411 0

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന വാര്‍ത്തകള്‍ തള്ളി ബോളിവുഡ് നടി മാധുരി ദീക്ഷിത്. പൂനെയില്‍ നിന്നും ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനില്ലെന്ന് അവര്‍ അറിയിച്ചു. തെരഞ്ഞടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും വാര്‍ത്തകളില്‍ വാസ്തവമില്ലെന്നും മാധുരിയുടെ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.

പൂനെയില്‍ നിന്നും ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജയിക്കാന്‍ ആരെയും ഉപയോഗിക്കുക എന്ന ബിജെപി തന്ത്രത്തിന്റെ ഭാഗമായാണ് മാധുരി എത്തുന്നതെന്നായിരുന്നു റിപ്പോര്‍ട്ട്. 2014 ല്‍ ബിജെപിയിലെ അനില്‍ ഷിരോള്‍ മൂന്നു ലക്ഷത്തിലധികം വോട്ടുകള്‍ക്കു ജയിച്ച മണ്ഡലമാണ് പൂനെ.

Related Post

ബാർ കോഴക്കേസ്; കോടതിയുടെ വിമർശനം ഏറ്റു വാങ്ങി കെ എം മാണി 

Posted by - Apr 13, 2018, 08:50 am IST 0
ബാർ കോഴക്കേസ്; കോടതിയുടെ വിമർശനം ഏറ്റു വാങ്ങി കെ എം മാണി  വലിയ പൊതുജന ശ്രദ്ധ പിടിച്ചുപറ്റിയ ബാർക്കോഴക്കേസിൽ സർക്കാർ നിയമിച്ച പബ്ലിക് പ്രോസിക്യുട്ടറെ എതിർത്ത കെ…

രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ പ്രചാരണം നടത്തും

Posted by - Apr 16, 2019, 10:33 am IST 0
കല്‍പറ്റ: രാഹുല്‍ ഗാന്ധി ഇന്നും നാളെയും കേരളത്തില്‍ പ്രചാരണം നടത്തും. രാവിലെ പത്തേകാലിന് പത്തനാപുരത്താണ് ആദ്യ യോഗം. മാവേലിക്കര, കൊല്ലം മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളും യോഗത്തില്‍ പങ്കെടുക്കും.  തുടര്‍ന്ന്…

വ്യാജ ഒപ്പിട്ട് കോടികൾ തട്ടി, ബിജെപി നേതാവിനെതിരെ പൊലീസ് കേസ് 

Posted by - Mar 27, 2019, 05:55 pm IST 0
ന്യൂഡൽഹി: കേന്ദ്രസർക്കാരിന് കീഴിയുള്ള സ്ഥാപനത്തിൽ ഉന്നത പദവിയിൽ ജോലി വാഗ്‌ദ്ധാനം ചെയ്‌ത് കോടികൾ തട്ടിയ കേസിൽ ബിജെപി ദേശീയ ജനറൽ സെക്രട്ടറി പി.മുരളീധർ റാവുവിനെതിരെ ഹൈദരാബാദ് പൊലീസ്…

പി.സി ജോര്‍ജ് എംഎല്‍എയ്ക്കെതിരെ കേസ്

Posted by - Oct 1, 2018, 06:42 pm IST 0
കോട്ടയം: ജലന്ധര്‍ പീഡനക്കേസിലെ പരാതിക്കാരിയായ കന്യാസ്ത്രീയെ അപമാനിച്ച സംഭവത്തില്‍ പി.സി ജോര്‍ജ് എംഎല്‍എയ്ക്കെതിരെ കേസ്. കോട്ടയം കുറവിലങ്ങാട് പോലീസാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചു എന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്.…

യുഡിഎഫ് ഏകോപന സമിതി യോഗം ഇന്ന്

Posted by - Nov 19, 2018, 09:47 am IST 0
യുഡിഎഫ് ഏകോപന സമിതി യോഗം രാവിലെ 11ന് കൊച്ചിയില്‍ ചേരും. ശബരിമല വിഷയത്തില്‍ സ്വീകരിക്കേണ്ട തുടര്‍ നിലപാടുകളും നടപടികളുമാണ് പ്രധാന ചര്‍ച്ചാ വിഷയം. ഇതോടൊപ്പം ബന്ധു നിയമന…

Leave a comment