ജെഎന്‍യുവില രാഷ്ട്ര  വിരുദ്ധ സംഘത്തിനെ പിന്തുണച്ചതുകൊണ്ടാണ് അമേത്തിയിലെ ജനങ്ങള്‍ രാഹുല്‍ ഗാന്ധിയെ തോല്പിച്ചത്: സ്‌മൃതി ഇറാനി   

260 0

ന്യൂഡൽഹി  : ജെഎന്‍യുവില രാഷ്ട്ര  വിരുദ്ധ സംഘത്തിനെ പിന്തുണച്ചതിനുള്ള മറുപടിയാണ് അമേത്തിയിലെ ജനങ്ങള്‍ രാഹുല്‍ ഗാന്ധിക്ക് നല്‍കിയതെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി.  മുംബൈയിലെ ബിജെപി ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സ്മൃതി ഇറാനി. 

ജഎന്‍യുവിലെ രാജ്യവിരുദ്ധ  ശക്തികളായ തുക്ഡെ തുക്ഡെ സംഘത്തെ പിന്തുണച്ചതാണ് വര്‍ഷങ്ങളായി ജയിപ്പിച്ചു പോന്നിരുന്ന അമേത്തിയിലെ ജനങ്ങള്‍ രാഹുലിനെ തോൽപിക്കാൻ കാരണം. അതേസമയം പാര്‍ട്ടിയുടെ ലണ്ടൻ  യൂണിറ്റ് ലേബര്‍ പാര്‍ട്ടി നേതാക്കളെ സന്ദര്‍ശിച്ച് ജമ്മു കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്ത സംഭവത്തിലും സ്മൃതി ഇറാനി രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ചു.

കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ്. ഇതുസംബന്ധിച്ച് മൂന്നാമത് കക്ഷിചെയ്യേണ്ടതില്ലെന്നതാണ് ഇന്ത്യയുടെ നിലപാട്. ഒക്ടോബര്‍ 21 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലെ ജനങ്ങള്‍ കോണ്‍ഗ്രസിന് ഉചിതമായ മറുപടി നല്‍കുമെന്നും സ്മൃതി ഇറാനി പറഞ്ഞു.

Related Post

നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്; പത്രിക സമർപ്പിച്ചത് 303 സ്ഥാനാർത്ഥികൾ

Posted by - Apr 5, 2019, 10:45 am IST 0
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനായി സംസ്ഥാനത്താകെ 303 സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.അവസാന ദിവസമായ ഇന്നലെ വയനാട്ടില്‍ മത്സരിക്കുന്ന രാഹുല്‍ ഗാന്ധിയടക്കം 149 പേരാണ് പത്രിക നൽകിയത്. നാമനിർദ്ദേശ…

നിർമലാ സീതാരാമനും അമിത്ഷായും ഇന്ന് കേരളത്തിൽ

Posted by - Apr 15, 2019, 04:34 pm IST 0
തിരുവനന്തപുരം : രാഹുൽ ഗാന്ധിക്ക് പിന്നാലെ പ്രതിരോധ മന്ത്രി നിർമ്മലാ സീതാരാമനും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും ഇന്ന് കേരളത്തിലെത്തും. 15, 16 തീയതികളിലായി രണ്ട്…

യെച്ചൂരിയുടെ ആവിശ്യം കേന്ദ്രകമ്മിറ്റി തള്ളി

Posted by - Mar 4, 2018, 08:59 am IST 0
യെച്ചൂരിയുടെ ആവിശ്യം കേന്ദ്രകമ്മിറ്റി തള്ളി തങ്ങളുടെ പ്രധാന ശത്രുവായ ബി ജെ പിയെ നേരിടാൻ കൺഗ്രസുമായി തോളോടുചേർന്നുപ്രവർത്തിക്കണമെന്ന ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വാദം കേന്ദ്രകമ്മിറ്റി തള്ളി. ഇപ്പോൾ…

ശ്രീജിത്തിന്റെ മരണത്തില്‍ സി.പി.എമ്മിന് പങ്ക് : എം.എം ഹസന്‍

Posted by - Apr 30, 2018, 02:50 pm IST 0
ന്യൂഡല്‍ഹി: വരാപ്പുഴയിലെ ശ്രീജിത്ത് എന്ന യുവാവ് പൊലീസ് കസ്റ്റഡിയില്‍ മരിക്കാനിടയായതില്‍ സി.പി.എമ്മിന് പങ്കുണ്ടെന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ എം.എം ഹസന്‍ ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം നേതാക്കള്‍ക്കും…

ബീഫ് നിരോധിക്കില്ല : സുനിൽ ദേവ്ദർ

Posted by - Mar 14, 2018, 08:41 am IST 0
ബീഫ് നിരോധിക്കില്ല : സുനിൽ ദേവ്ദർ ത്രിപുരയിൽ അധികാരത്തിൽ എത്തിയ ബിജെപിയാണ് നയം വ്യക്തമാക്കിയത്. ബീഫ് ഉപയോഗത്തെ അനുകൂലിച്ച് സംസാരിക്കുകയായിരുന്നു ബിജെപി നേതാക്കളിൽ ഒരാളായ സുനിൽ ദേവ്ദർ.…

Leave a comment