തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിന് പ്രമുഖ മലയാളം വാര്‍ത്ത ചാനലിനെതിരെ ബിജെപി പരാതി നൽകി   

453 0

പാലക്കാട്: തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിന് പ്രമുഖ മലയാളം വാര്‍ത്ത ചാനലിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് ബിജെപി പരാതി നല്‍കി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള സമയപരിധിക്കു മുമ്പ് എക്‌സിറ്റ് പോള്‍ ഫലം പുറത്തുവിട്ടുവെന്നാരോപിച്ചാണ് വാര്‍ത്ത ചാനലിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനു ബിജെപി പാലക്കാട് ജില്ല അധ്യക്ഷന്‍ ഇ. കൃഷ്ണദാസ് പരാതി നല്‍കിയത്.

തെരഞ്ഞെടുപ്പ് ദിവസം വൈകുന്നേരം 6:30 വരെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവിടാന്‍ പാടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനം നൽകിയിരുന്നു. എന്നാൽ  പ്രമുഖ വാര്‍ത്ത ചാനല്‍ വൈകുന്നേരം 6:15ന് തങ്ങളുടെ എക്‌സിറ്റ് പോള്‍ പുറത്തുവിടുകയായിരുന്നു. തുടര്‍ന്ന് പോളിംഗ് നടന്നുകൊണ്ടിരുന്ന കോന്നി നിയോജകമണ്ഡലത്തിന്റെ ഫലം പുറത്തു വിടുകയും ചെയ്തു.
 

Related Post

വയനാട്ടിൽ രാഹുൽ; ആവേശത്തോടെ യുഡിഎഫ്

Posted by - Apr 1, 2019, 03:04 pm IST 0
വയനാട്: രാഹുൽ ഗാന്ധി വയനാട്ടിൽ സ്ഥാനാർത്ഥിയായതോടെ ബൂത്ത് കമ്മിറ്റികള്‍ സജീവമാക്കുന്നതിന്‍റെ തിരക്കിലാണ് യുഡിഎഫ് നേതാക്കള്‍. രാത്രി വൈകിയും പലയിടങ്ങളിലും ബൂത്ത് കമ്മിറ്റി രൂപീകരണയോഗങ്ങള്‍ നടന്നു.  മൂന്ന് ദിവസത്തിനുള്ളില്‍…

ദിലീപ് ഘോഷ് വീണ്ടും  പശ്ചിമബംഗാള്‍ സംസ്ഥാന ബിജെപി പ്രസിഡന്റ്

Posted by - Jan 17, 2020, 01:55 pm IST 0
കൊല്‍ക്കത്ത: ദിലീപ് ഘോഷിനെബിജെപി പശ്ചിമബംഗാള്‍ സംസ്ഥാന പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുത്തു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് ദിലീപ് ഘോഷിനെ വീണ്ടും പാര്‍ട്ടി പ്രസിഡന്റായി പ്രഖ്യാപിച്ചത്. കഴിഞ്ഞകാലയളവില്‍…

കെ എസ് യു ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും

Posted by - Jul 4, 2018, 07:49 am IST 0
തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മാര്‍ച്ചിന് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയതില്‍ പ്രതിഷേധിച്ച്‌ കെ എസ് യു ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും. മാര്‍ച്ച്‌ അക്രമാസക്തമായതിന തുടര്‍ന്ന് പൊലീസ്…

സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് ഡല്‍ഹിയില്‍

Posted by - Dec 15, 2018, 08:06 am IST 0
ന്യൂഡല്‍ഹി : സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് ഡല്‍ഹിയില്‍ ആരംഭിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളെ കുറിച്ചാകും മുഖ്യചര്‍ച്ച. ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരെ സംസ്ഥാന…

രാഹുല്‍ വയനാടിനെ വെടിയില്ല; അമേഠിയെ കൈവിടില്ല  

Posted by - May 1, 2019, 10:30 pm IST 0
അമേഠിക്കു പുറമേ കേരളത്തിലെ വയനാട്ടില്‍കൂടി മത്സരിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തീരുമാനിച്ചതോടെ അദ്ദേഹം ഏത് മണ്ഡലം നിലനിര്‍ത്തുമെന്ന ചോദ്യം ആ സേതു ഹിമാചലം ശക്തമായി ചോദിച്ചു…

Leave a comment