ശബരിമല യുവതീപ്രവേശനം : പുതിയ ഹർജികൾ പരിഗണിക്കുന്ന കാര്യത്തിൽ സുപ്രീംകോടതി തീരുമാനം ഇന്ന് 

296 0

ദില്ലി: ശബരിമല യുവതീപ്രവേശന കേസിലെ പുതിയ ഹർജികൾ പരിഗണിക്കുന്ന കാര്യത്തിൽ സുപ്രീംകോടതി ഇന്ന് തീരുമാനമെടുത്തേക്കും. ഇക്കാര്യത്തിൽ ഇന്ന് തീരുമാനം അറിയിക്കാമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി ഇന്നലെ വ്യക്തമാക്കിയിരുന്നു. അയ്യപ്പഭക്തരുടെ മൗലിക അവകാശം സംരക്ഷിക്കാതെയാണ് സുപ്രീംകോടതി വിധിയെന്ന് ചൂണ്ടിക്കാട്ടി അയ്യപ്പഭക്തരുടെ കൂട്ടായ്മയും അയ്യപ്പ ധർമ പ്രചാര സഭയും വിഎച്ച്പിയുമാണ് റിട്ട് ഹർജികൾ നൽകിയിരിക്കുന്നത്. കേസ് പരിഗണിക്കുന്നതിനായി ചീഫ് ജസ്റ്റിസ് മൂന്നംഗ ബെഞ്ചിന് രൂപം നൽകിയേക്കും.

ശബരിമല വിഷയത്തില്‍ ഫയല്‍ ചെയ‌്ത രണ്ട‌് റിട്ട‌് ഹര്‍ജികള്‍ അടിയന്തരമായി പരിഗണിക്കണമെന്ന‌് അയ്യപ്പഭക്തരുടെ ദേശീയ അസോസിയേഷനും വിശ്വാസിക്കുംവേണ്ടി ഹാജരായ അഭിഭാഷകര്‍ തിങ്കളാഴ‌്ച രാവിലെ ചീഫ‌്ജസ‌്റ്റിസിന്റെ ബെഞ്ച‌് മുമ്പാകെ ആവശ്യപ്പെട്ടിരുന്നു. വിഷയം ബെഞ്ചിലെ സഹജഡ‌്ജിയുമായി ചര്‍ച്ചചെയ‌്തശേഷം എന്ന‌് പരിഗണിക്കുമെന്ന കാര്യം ചൊവ്വാഴ‌്ച അറിയിക്കാമെന്ന‌് ചീഫ‌് ജസ്റ്റിസ‌് രഞ്ജന്‍ ഗൊഗോയ‌് വ്യക്തമാക്കിയിരുന്നു.

Related Post

മൂന്ന് ബോഡോ തീവ്രവാദികളെ പോലീസ് അറസ്റ്റ് ചെയ്തു

Posted by - Nov 29, 2018, 12:45 pm IST 0
കൊച്ചി: കൊച്ചിയില്‍ നിന്ന് മൂന്ന് ബോഡോ തീവ്രവാദികളെ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂരിലെ മണ്ണൂരില്‍ വെച്ചാണ് വ്യാജ പേരില്‍ കഴിയുകയായിരുന്ന ഇവരെ പോലീസ് അറസ്റ്റ് ചെയ്തയ്. അസം…

ഹിറാ ഗുഹ സന്ദർശനത്തിന് നിയന്ത്രണം 

Posted by - Apr 22, 2018, 08:46 am IST 0
ഹിറാ ഗുഹ സന്ദർശനത്തിന് നിയന്ത്രണം  പ്രവാചകൻ മുഹമ്മദ് നബിക്ക് ധ്യാനത്തിനിടെ ദിവ്യ സന്ദേശം ലഭിച്ച ഹിറാ ഗുഹ സന്ദർശിക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തി. ഹിറാ ഗുഹ ഉൾപ്പെടുന്ന ജബൽ നൂർ…

മുസ്ലീം പള്ളികളിലെ സ്ത്രീ പ്രവേശനം:  കേന്ദ്ര സർക്കാരിന് നോട്ടീസ് നൽകി സുപ്രീം കോടതി

Posted by - Apr 16, 2019, 04:00 pm IST 0
ദില്ലി: സ്ത്രീകളെ മുസ്ലീം പള്ളികളിൽ കയറുന്നതില്‍ നിന്ന് ആരാണ് തടയുന്നതെന്ന് സുപ്രീം കോടതി. സ്ത്രീകൾ പള്ളികളിൽ കയറാൻ ശ്രമിച്ചിട്ടുണ്ടോയെന്ന് ചോദിച്ച് സുപ്രീംകോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് നല്‍കി.…

രണ്ടു മാസം പ്രായമായ കുഞ്ഞിനെ പതിനേഴുകാരനായ പിതാവ് തല്ലിക്കൊന്നു

Posted by - Apr 22, 2018, 02:51 pm IST 0
ന്യൂഡൽഹി : രണ്ടു മാസം പ്രായമായ കുഞ്ഞിനെ പതിനേഴുകാരനായ പിതാവ് തല്ലിക്കൊന്നു. ശനിയാഴ്ച വൈകിട്ട്  ഡൽഹിയിലെ മംഗോൾപുരിയിലായിരുന്നു സംഭവം. പ്രായപൂർത്തിയാകാത്ത തന്റെ ഭാര്യയ്ക്ക്  അവിഹിത ബന്ധത്തിൽ ഉണ്ടായ…

കോവിഡ് രൂക്ഷം; കര്‍ഫ്യു ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി സംസ്ഥാനങ്ങള്‍  

Posted by - Feb 28, 2021, 06:00 pm IST 0
ന്യൂഡല്‍ഹി : കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. ഗുജറാത്തില്‍ അഹമ്മദാബാദ്, സൂറത്ത്, വഡോദര, രാജ്‌കോട്ട് എന്നീ നഗരങ്ങളില്‍ 15 ദിവസത്തേക്ക് കൂടി…

Leave a comment