വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ കണ്ടെത്തി

346 0

ബെംഗളൂരു : സോഫ്റ്റ് ലാന്റിംഗിനിടെ കാണാതായ വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ കണ്ടെത്തി.  വിക്രം ലാന്‍ഡറിന്റെ ചന്ദ്രോപരിതലത്തിലെ സ്ഥാനം കണ്ടെത്തിയതായും ലാന്‍ഡറിന്റെ ദൃശ്യങ്ങള്‍ ഓര്‍ബിറ്റര്‍ പകര്‍ത്തിയതായും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍ അറിയിച്ചു.
എന്നാൽ , ലാന്‍ഡറുമായുള്ള ആശയവിനിമയം ഇതുവരെയും പുനസ്ഥാപിക്കാനായിട്ടില്ലെന്നും,  ആശയവിനിമയത്തിനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.ശനിയാഴ്ച പുലര്‍ച്ചെ, ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പ് വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായിരുന്നു. ചന്ദ്രന് തൊട്ടുമുകളില്‍ 2.1 കിലോമീറ്റര്‍ അകലമുള്ളപ്പോഴായിരുന്നു ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായത്.

Related Post

സൈന്യത്തില്‍ സ്ത്രീകൾക്ക്  സ്ഥിരംകമ്മീഷന്‍ പദവി നല്‍കണം- സുപ്രീംകോടതി

Posted by - Feb 17, 2020, 01:39 pm IST 0
ന്യൂഡല്‍ഹി: സൈന്യത്തില്‍ വനിതാ ഉദ്യോഗസ്ഥര്‍ക്ക് സ്ഥിരം കമ്മീഷന്‍ പദവി നല്‍കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. നാവികസേനയിലെ ഷോര്‍ട്ട് സര്‍വീസ് കമ്മിഷനിലെ എല്ലാ വനിതാ ഉദ്യോഗസ്ഥര്‍ക്കും സ്ഥിരം കമ്മീഷന്‍…

ഡൽഹി തിരഞ്ഞെടുപ്പ് :വോട്ടെണ്ണല്‍ തുടങ്ങി,എ.എ.പിക്ക് മുന്നേറ്റം  

Posted by - Feb 11, 2020, 08:33 am IST 0
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. ആദ്യ ഫല സൂചനകള്‍ ആംആദ്മി പാര്‍ട്ടിക്ക് അനുകൂലമാണ്.  പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്‌. 

ദേശീയ ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ രാഷ്ട്രപതിക്ക് അതൃപ്തി

Posted by - May 5, 2018, 11:05 am IST 0
ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ രാഷ്ട്രപതിക്ക് അതൃപ്തി. പ്രധാനമന്ത്രിയുടെ ഓഫീസിനെ അതൃപ്തി അറിയിച്ചു. പുരസ്‌കാരദാന ചടങ്ങില്‍ ഒരു മണിക്കൂര്‍ മാത്രമേ പങ്കെടുക്കാനാകൂ എന്ന് രാഷ്ട്രപതി ഭവന്‍…

ആശുപതിയിൽ ചികിത്സയിലായിരുന്ന 27കാരന്റെ കണ്ണിൽ എലി കടിച്ചു

Posted by - Apr 29, 2018, 02:47 pm IST 0
മുംബൈ: ജോഗേശ്വരിയിലെ സിവിൽ റൺ ബാൾ ട്രോമാ കെയർ ആശുപതിയിൽ ചികിത്സയിലായിരുന്ന 27കാരന്റെ കണ്ണിൽ എലി കടിച്ചു. യുവാവിനെ ഐസിയുവിൽ നിന്ന് വാർഡിൽ എത്തിച്ചപ്പോഴാണ് എലിയുടെ കടിയേറ്റത്.…

കശ്മീരില്‍ പോസ്റ്റ്‌പെയ്ഡ് മൊബൈല്‍ ഫോണ്‍ സര്‍വീസുകള്‍ പുനഃസ്ഥാപിച്ചു

Posted by - Oct 14, 2019, 05:22 pm IST 0
ശ്രീനഗര്‍: കശ്മീരില്‍ പോസ്റ്റ്‌പെയ്ഡ് മൊബൈല്‍ ഫോണ്‍ സര്‍വീസുകള്‍ പുനഃസ്ഥാപിച്ചു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്ക്  മുന്നോടിയായിട്ടായിരുന്നു കശ്മീരില്‍ മൊബൈല്‍ ഫോണ്‍…

Leave a comment