യതീഷ് ചന്ദ്രയ്‌ക്കെതിരെ ലോക്‌സഭയില്‍ അവകാശ ലംഘന നോട്ടീസ്

292 0

ന്യൂഡല്‍ഹി: യതീഷ് ചന്ദ്രയ്‌ക്കെതിരെ ലോക്‌സഭയില്‍ അവകാശ ലംഘന നോട്ടീസ്. എസ്പി തന്നെ അപമാനിച്ചെന്നും ധിക്കാരത്തോടെ പെരുമാറിയെന്നുമാണ് കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്‍ പറഞ്ഞത്. നോട്ടീസ് പരിഗണിക്കാമെന്ന് സ്പീക്കര്‍ ഉറപ്പു നല്‍കി.

മണ്ഡലകാലത്തിനിടെ ശബരിമലയിലെത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനും യതീഷ് ചന്ദ്രയും തമ്മില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. പമ്ബയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടാത്തത് ചോദ്യം ചെയ്തതിനെത്തുടര്‍ന്നായിരുന്നു വാക്കു തര്‍ക്കമുണ്ടായത്.

കെഎസ്‌ആര്‍ടിസി ബസ് വിടുന്നുണ്ട്, എന്തുകൊണ്ട് സ്വകാര്യവാഹനങ്ങള്‍ കടത്തിവിടുന്നില്ലെന്നായിരുന്നു കേന്ദ്രമന്ത്രി ചോദിച്ചത്. എന്നാല്‍ സ്വകാര്യ വാഹനങ്ങള്‍ പോയാല്‍ ട്രാഫിക് ബ്ലോക് ഉണ്ടാക്കുമെന്ന് യതീഷ് ചന്ദ്ര മറുപടി നല്‍കിയിരുന്നു. ഗതാഗതക്കുരുക്കിന്റെ ഉത്തരവാദിത്തം മന്ത്രി ഏറ്റെടുക്കുമോയെന്നും അദ്ദേഹം ചോദിച്ചിരുന്നു.

Related Post

ജെഎൻയുവിൽ  ഉപരാഷ്ട്രപതി പങ്കെടുക്കുന്ന ബിരുദദാന ചടങ്ങ് വിദ്യാർഥികൾ ബഹിഷ്കരിച്ചു  

Posted by - Nov 11, 2019, 01:39 pm IST 0
ന്യൂ ഡൽഹി :  ഡൽഹിയിലെ ജവാഹർലാൽ നെഹ്‌റു സർവകലാശാലയിൽ പ്രതിഷേധ സമരം. ഹോസ്റ്റലിലെ ഫീസ് വർധനയിലും സമയക്രമത്തിനുമെതിരായി  വിദ്യാർത്ഥികളുടെ സമരം. ഇക്കാര്യം ഉന്നയിച്ച് കഴിഞ്ഞ രണ്ടാഴ്ചയായി സർവകലാശാലയിൽ…

ഇന്ത്യാക്കാരെ ഒന്നിപ്പിക്കുന്ന നേതാവാണ് മോദി: പ്രധാനമന്ത്രിയെ പുകഴ്ത്തി ടൈം മാഗസിന്‍  

Posted by - May 30, 2019, 05:00 am IST 0
ന്യൂഡല്‍ഹി: ലോക്‌സഭതിരഞ്ഞെടുപ്പിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിക്കുന്ന ലേഖനംപ്രസിദ്ധീകരിച്ച ടൈം മാഗസിന്റെനടപടി രാജ്യത്ത് ഏറെവിവാദങ്ങള്‍ക്ക് കാരണമായിരുന്നു. മോദിയെ ഇന്ത്യയുടെഭിന്നിപ്പിന്റെ മേധാവി എന്നായിരുന്നു ആ ലേഖനത്തില്‍…

രണ്ടു മാസം പ്രായമായ കുഞ്ഞിനെ പതിനേഴുകാരനായ പിതാവ് തല്ലിക്കൊന്നു

Posted by - Apr 22, 2018, 02:51 pm IST 0
ന്യൂഡൽഹി : രണ്ടു മാസം പ്രായമായ കുഞ്ഞിനെ പതിനേഴുകാരനായ പിതാവ് തല്ലിക്കൊന്നു. ശനിയാഴ്ച വൈകിട്ട്  ഡൽഹിയിലെ മംഗോൾപുരിയിലായിരുന്നു സംഭവം. പ്രായപൂർത്തിയാകാത്ത തന്റെ ഭാര്യയ്ക്ക്  അവിഹിത ബന്ധത്തിൽ ഉണ്ടായ…

കനത്ത മഴ: സംഭവത്തില്‍ 19 മരണം

Posted by - Jul 13, 2018, 11:16 am IST 0
ഗാന്ധിനഗര്‍: ഗുജറാത്തില്‍ കനത്ത മഴ തുടരുന്നു. മഴക്കെടുതിയില്‍ 19 പേരോളം മരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആയിരത്തോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. പലയിടത്തും വൈദ്യുതി ബന്ധം താറുമാറായിരിക്കുകയാണ്. പത്തോളം…

ഏപ്രിൽ 30ന് ഇന്ത്യയും മലേഷ്യയും ചേർന്നുള്ള സൈനികാഭ്യാസം 

Posted by - Apr 26, 2018, 07:50 am IST 0
"ഹരിമൗ ശക്തി" എന്ന പേരിൽ ഇന്ത്യയും മലേഷ്യയും ചേർന്നുകൊണ്ടുള്ള സൈനിക പരിശീലനം ഏപ്രിൽ 30 മുതൽ മെയ് 13 വരെ മലേഷ്യയിൽ നടക്കുന്നു  കൂടുതൽ കഴിവുവളർത്താനും സൈനിക…

Leave a comment