മുകേഷ് അംബാനി ലോകത്തെ സമ്പന്നരുടെ പട്ടികയില്‍ ഒമ്പതാം സ്ഥാനത്തെത്തി

224 0

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി ലോകത്തെ സമ്പന്നരുടെ പട്ടികയില്‍ ഒമ്പതാം സ്ഥാനത്തെത്തി. ഫോബ്സിന്റെ 'റിലയല്‍ ടൈം ബില്യണയേഴ്സ്' പട്ടികയിലാണ് അംബാനി ഈ നേട്ടം കൈവരിച്ചത്. ആമസോണിന്റെ സ്ഥാപകനും സിഇഒയുമായ ജെഫ് ബെസോസാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. വ്യാഴാഴ്ചയിലെ കണക്കുപ്രകാരം അദ്ദേഹത്തിന്റെ തത്സമയ ആസ്തി 11300 കോടി ഡോളറാണ്.
വ്യാഴാഴ്ച റിലയന്‍സിന്റെ ഓഹരി വില 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരമായ 1,581.25 രൂപയിലെത്തിയിരുന്നു. 40 ശതമാനമാണ് ഒരു വര്‍ഷത്തിനിടെ ഓഹരി വിലയിലുണ്ടായ നേട്ടം. രാജ്യത്തെ ഒരു കമ്പനി 10 ലക്ഷം കോടിയിലധികം വിപണി മൂല്യം നേടുന്നതും ഇതാദ്യമായാണ്.

Related Post

ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മുരളീധറിനെ  സ്ഥലംമാറ്റി

Posted by - Feb 27, 2020, 10:00 am IST 0
ഡല്‍ഹി: ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മുരളീധറിനെ  സ്ഥലംമാറ്റി. കലാപവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കുന്നതില്‍ പോലീസ്‌…

അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഗോവയിൽ അമിതാഭ് ബച്ചന്‍ ഉദ്ഘാടനം ചെയ്യും

Posted by - Nov 5, 2019, 10:17 am IST 0
ന്യൂഡല്‍ഹി: ഗോവയില്‍ ഈമാസം 20 മുതല്‍ 28 വരെ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവം (ഐ.എഫ്.എഫ്.ഐ.) നടന്‍ അമിതാഭ് ബച്ചന്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്ര വാര്‍ത്താവിതരണമന്ത്രി പ്രകാശ് ജാവഡേക്കര്‍…

നീരവിനും മുൻപേ ബാങ്കുകൾ ചതിക്കപ്പെട്ടിരുന്നു 

Posted by - Mar 10, 2018, 08:02 am IST 0
നീരവിനും മുൻപേ ബാങ്കുകൾ ചതിക്കപ്പെട്ടിരുന്നു  നീരവ് മോദി പ്രശ്നം പൊങ്ങിവരുന്നത് ഈ വർഷമാണെങ്കിലും ബാങ്കുകൾക്ക് മുൻപേ നഷ്ട്ടങ്ങൾ നേരിട്ടികൊണ്ടിരുന്നു എന്ന പുതിയ കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. 8,40,958…

'വ്യാജവാര്‍ത്ത': രണ്ട് ടെലിവിഷന്‍ ചാനലുകള്‍ക്കെതിരെ എഫ്‌ഐആര്‍

Posted by - Apr 29, 2018, 01:13 pm IST 0
ഗാസിയാബാദ്: 'വ്യാജ വാര്‍ത്ത' പ്രക്ഷേപണം ചെയ്‌തെന്ന പരാതിയില്‍ ഉത്തര്‍പ്രദേശില്‍ രണ്ടു ടിവി ചാനലുകള്‍ക്കെതിരെ എഫ്‌ഐആര്‍. ജിഡിഎയുടെ വൈസ് ചെയര്‍പേഴ്‌സന്‍ രണ്ടു കോടി രൂപ കൈക്കൂലി വാങ്ങിയെന്ന വാര്‍ത്തയിലാണ്…

സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍

Posted by - Nov 27, 2018, 11:16 am IST 0
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ കുല്‍ഗാമില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ ഒരു ജവാനും രണ്ടു ഭീകരരും കൊല്ലപ്പെട്ടു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. മേഖലയിലെ ഒരു വീട്ടില്‍…

Leave a comment