ഫോനി ചുഴലിക്കാറ്റ് ഒഡീഷ തീരത്ത് ആഞ്ഞടിച്ചു; മണിക്കൂറില്‍ 245കി.മീ വേഗത; കാറ്റും മഴയും ശക്തം; ഒന്‍പതുമീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍  

448 0

ഭുവനേശ്വര്‍: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഫോനി ചുഴലിക്കാറ്റ് ഒഡീഷ തീരത്ത് ആഞ്ഞടിച്ചു. ഒന്‍പത് മീറ്റര്‍ ഉയരത്തിലേക്ക് വരെ തിരമാലകള്‍ ആഞ്ഞടിച്ചു കയറി. രാവിലെ എട്ട് മണി മുതല്‍ പുരി തീരത്ത് വീശാന്‍ തുടങ്ങിയ ചുഴലിക്കാറ്റിന് മണിക്കൂറില്‍ 245 കിലോമീറ്റര്‍ വേഗതയാണ്. ഇതോടെ പുരിയില്‍ കാറ്റും മഴയും ശക്തമായിരിക്കുകയാണ്. തീരപ്രദേശത്തെ വീടുകള്‍ വെള്ളത്തിനിടിയിലായി. ഈ പ്രദേശത്തുള്ള കെട്ടിടങ്ങളും ഭീഷണിയിലാണ്. വന്‍ മരങ്ങള്‍ പോലും കടപുഴകി വീണു.

ഒഡീഷ, ബംഗാള്‍, ആന്ധ്രാ സംസ്ഥാനങ്ങളില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. ഒഡീഷയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒഡീഷയിലെ പുരി തീരത്താണ് കാറ്റ് ആദ്യം തൊട്ടത്. ഈ നൂറ്റാണ്ടില്‍ ഇന്ത്യ നേരിട്ട ഏറ്റവും ഭയാനകമായ ചുഴലിയാണ് ഫോനി.

ഒഡീഷയിലെ 14 ജില്ലകളില്‍ നിന്നായി 11.5 ലക്ഷം പേരെയാണ് ഒഴിപ്പിക്കുന്നത്. തീരപ്രദേശത്തും തെക്കന്‍ ജില്ലകളിലുമുള്ള 880 ആശ്വാസകേന്ദ്രങ്ങളില്‍ ഇവരെ താമസിപ്പിക്കും. ഒഡീഷയിലെ 9 ജില്ലകളിലായി 10,000 ഗ്രാമങ്ങളെയും 52 ടൗണുകളെയും ബാധിക്കുമെന്നാണു വിലയിരുത്തല്‍. ഇതിനു പുറമേ ബംഗാളിലെ ഏഴും ആന്ധ്രയിലെ മൂന്നും ജില്ലകളെയും ബാധിച്ചേക്കും. . രാജ്യത്ത് ഏറ്റവും കൂടുതല്‍ പേരെ ഒഴിപ്പിക്കുന്ന ദുരന്തനിവാരണ നടപടിയും ഇതാണ്. പട്ന- എറണാകുളം എക്‌സ്പ്രസ് ഉള്‍പ്പെടെ 223 ട്രെയിനുകള്‍ റെയില്‍വേ റദ്ദാക്കി.

ഇന്ന് രാവിലെ രാവിലെ എട്ടിനും പത്തിനുമിടയ്ക്ക് പുരി നഗരത്തിന് സമീപത്തെ ഗോപാല്‍പൂര്‍, ചന്ദ്ബലി തീരങ്ങളിലായിരിക്കും അതിതീവ്രമായ ഫോനി ചുഴലിക്കാറ്റ് കരതൊടുകയെന്ന് ഇന്ത്യന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറില്‍ 170-180 കിലോമീറ്റര്‍ വേഗതയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഒഡിഷയിലെ 15 ജില്ലകളിലുള്ള 11 ലക്ഷം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഒഴിപ്പിച്ചു. കൊടുങ്കാറ്റ് ബാധിക്കുന്ന പ്രദേശങ്ങളില്‍നിന്ന് ഒഴിഞ്ഞുപോകാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയതായി അധികൃതര്‍ അറിയിച്ചു. കരതൊട്ടതിന് ശേഷം ഒഡിഷ തീരത്ത്നിന്ന് ബംഗാളിലേക്കും അവിടെനിന്ന് ബംഗ്ലാദേശിലേക്കും നീങ്ങും. 90-100 കിലോമീറ്റര്‍ വേഗതയിലായിരിക്കും ബംഗാളില്‍ കൊടുങ്കാറ്റ് വീശുക.

വിനോദസഞ്ചാരികളോട് കൊല്‍ക്കത്തവിടാന്‍ ബംഗാള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. 1999-ല്‍ വീശിയ ശക്തമായ ചുഴലിക്കാറ്റില്‍ 10,000 പേരാണ് ഒഡിഷയില്‍ മരിച്ചത്. 200 കിലോമീറ്റര്‍ വേഗതയ്ക്കടുത്താണ് കാറ്റ് ഒഡീഷയിലേക്ക് പാഞ്ഞടുക്കുന്നത്. ദുരന്തത്തിന്റെ വ്യാപ്തി അതിഭീകരമാകുമെന്ന് വിലയിരുത്തലുണ്ട്. അതുകൊണ്ടാണ് തീരമേഖലയിലെ ജനങ്ങളെ ആകെ ഒഴിപ്പിച്ചത്. കര, വ്യോമ, നാവിക സേനകള്‍ക്കു പുറമേ തീരസംരക്ഷണ സേന, ദേശീയ ദുരന്തനിവാരണ സേന (എന്‍ഡിആര്‍എഫ്), ഒഡീഷ ദുരന്ത ദ്രുതകര്‍മസേന (ഒഡിആര്‍എഎഫ്), അഗ്നിശമന സേന തുടങ്ങിയവ രംഗത്തുണ്ട്.

Related Post

ബസ് ട്രക്കുമായി കൂട്ടിയിടിച്ച്‌ 15 മരണം

Posted by - Sep 8, 2018, 07:52 pm IST 0
കാണ്ഡഹാര്‍: അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാര്‍ പ്രവശ്യയില്‍  ബസ് ട്രക്കുമായി കൂട്ടിയിടിച്ച്‌ 15 മരണം. അപകടത്തില്‍ 25 ഓളം പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഷാരി ജില്ലയിലെ ഷവോസില്‍ ശനിയാഴ്ച പുലര്‍ച്ച…

ഇന്ത്യയുടെ ദേശീയ സുരക്ഷ ശക്തിപ്പെട്ടു: അമിത് ഷാ

Posted by - Oct 11, 2019, 10:14 am IST 0
സാംഗ്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തെ  പുകഴ്ത്തിക്കൊണ്ട്  കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മോദിയുടെ തുടർച്ചയായ ഭരണത്തിൽ ഇന്ത്യയുടെ ദേശീയ സുരക്ഷ ശക്തിപ്പെട്ടുവെന്ന് അമിത് ഷാ പറഞ്ഞു.…

മദ്രാസ് സര്‍വകലാശാലയിലെത്തിയ കമല്‍ ഹാസനെ തടഞ്ഞു

Posted by - Dec 18, 2019, 06:29 pm IST 0
ചെന്നൈ:പൗരത്വ നിയമ ഭേഗദതിക്കെതിരെ മദ്രാസ് സര്‍വകലാശാലയില്‍ നടക്കുന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടെത്തിയ  കമല്‍ ഹാസനെ പോലീസ് സുരക്ഷാകാരണങ്ങളാൽ  തടഞ്ഞു.  വിദ്യാര്‍ഥികള്‍ക്കെതിരെ അനീതിയാണ് നടക്കുന്നതെന്നും അണ്ണാ ഡി.എം.കെ.…

എം​എ​ല്‍​എ അ​ല്‍​ക്ക ലാം​ബ​യെ അയോഗ്യയാക്കി

Posted by - Sep 20, 2019, 09:49 am IST 0
ന്യൂ ഡൽഹി: ആംആദ്മി പാര്‍ട്ടിയിൽ നിന്ന് രാജിവെച്ചിരുന്ന  എംഎല്‍എ അല്‍ക്ക ലാംബയെ അയോഗ്യയാക്കി. ഭരണഘടനയുടെ പത്താം ഷെഡ്യൂളിലെ പാരഗ്രാഫ് രണ്ടിലെ ഒന്ന് എ വകുപ്പ് പ്രകാരം ഡല്‍ഹി…

'ഇഡി'ക്കു മുന്നില്‍ കിഫ്ബി ഉദ്യോഗസ്ഥര്‍ ഹാജരാകില്ല; ഏറ്റുമുട്ടാനുറച്ച് സര്‍ക്കാര്‍  

Posted by - Mar 4, 2021, 05:14 pm IST 0
തിരുവനന്തപുരം: വിദേശനാണ്യപരിപാലനച്ചട്ടം ലംഘിച്ചെന്ന് കാട്ടി കിഫ്ബിക്കെതിരെ കേസെടുത്ത എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമന്‍സിന് കിഫ്ബി മറപടി നല്‍കി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഉദ്യോസ്ഥരെ വിളിച്ചുവരുത്താനാകില്ലെന്നാണ് കിഫ്ബി മറുപടിയില്‍ പറയുന്നത്.…

Leave a comment