പൊലീസ് റിക്രൂട്ട്മെന്റിൽ വൈദ്യപരിശോധന: ഇന്ത്യയിൽ വീണ്ടും ജാതി വിവേചനം

254 0

പൊലീസ് റിക്രൂട്ട്മെന്റിൽ വൈദ്യപരിശോധനയ്ക്ക് എത്തിയ ഉദ്യോഗാർത്ഥികളുടെ നെഞ്ചിൽ ജാതി മുദ്രകുത്തി വീണ്ടും ജാതി വിവേചനം. സംഭവം വിവാദമായതോടെ വൈദ്യ പരിശോധനയിൽ സുതാര്യത ഉറപ്പുവരുത്താനാണ് ഇത്തരത്തിൽ ചെയ്തതെന്ന്  സംസ്ഥാന പൊലീസ് മേധാവി പ്രതികരിച്ചു. 

ദൃശ്യങ്ങൾ  പ്രാദേശിക മാധ്യമം പുറത്തുവിട്ടതോടെയാണ് സംഭവം വിവാദമായത്. തുടർന്ന് ജാതി അടയാളപ്പെടുത്താൻ നിർദ്ദേശമൊന്നും നൽകിയിട്ടില്ലെന്നും അന്വേഷണം നടത്തുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു. മധ്യപ്രദേശിലെ ധർജില്ലയിൽ കോൺസ്റ്റബിൾ റിക്രൂട്ട്മെന്‍റിനെത്തിയ ഉദ്യോഗാർത്ഥികളുടെ നെഞ്ചിലാണ് എസ്എസി,എസ്ടി,ഒബിസി എന്നിങ്ങനെ ജാതി തിരിച്ച് മുദ്ര പതിച്ചത്. 

എസ് സി എസ് ടി വിഭാഗങ്ങൾക്ക് സംവരണ ഇളവുകൾ നൽകുന്നതിന് വേണ്ടിയും ഇടകലാരാതിരിക്കാനുമാണ് ജാതി മുദ്രകുത്തലെന്നാണ് ജില്ലാ പൊലീസ് ഉദ്യോഗസ്ഥരുടെ വാദം. എന്നാൽ, ഇത്  മനുഷ്യാവകാശ ലംഘനമാണെന്നും പട്ടികജാതി പട്ടികവർഗ്ഗ നിയമപ്രകാരം കുറ്റകൃത്യമാണെന്നും  അംബേദ്കർ ശോധ് സൻസ്ഥൻ നേതാവ് നേതാവ് ഇന്ദ്രേഷ് ഗാജ്ഭിയേ പ്രതികരിച്ചു.

Related Post

ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്‍ ഇന്ന് അധികാരമേൽക്കും  

Posted by - Dec 29, 2019, 10:05 am IST 0
റാഞ്ചി: ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെ.എം.എം) നേതാവ് ഹേമന്ത് സോറന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ജാര്‍ഖണ്ഡിന്റെ 11-ാമത്തെ മുഖ്യമന്ത്രി ആയിട്ടാണ് സോറന്‍ ചുമതലയേല്‍ക്കുക. റാഞ്ചിയിലെ…

ഏഴു സംസ്ഥാനങ്ങളില്‍ നിയമസഭാ തി‍രഞ്ഞെടുപ്പ് നടത്താനൊരുങ്ങി തിരഞ്ഞെടുപ്പ് കമ്മീഷന്‍

Posted by - Dec 4, 2018, 04:37 pm IST 0
ദില്ലി: 2019 ലോകസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ ഏഴു സംസ്ഥാനങ്ങളില്‍ നിയമസഭാ തി‍രഞ്ഞെടുപ്പ് നടത്താനൊരുങ്ങി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ആന്ധ്രപ്രദേശ്, ഒഡീഷ, സിക്കിം, അരുണാചല്‍ പ്രദേശ്, മഹാരാഷ്ട്ര, ഹരിയാന എന്നീ സംസ്ഥാനങ്ങളിലാണ്…

പൗരത്വ ഭേദഗതിബില്ലിനെതിരെ മുസ്ലിംലീഗ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കും

Posted by - Dec 12, 2019, 10:20 am IST 0
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതിബില്ലിനെതിരെ മുസ്ലിംലീഗ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കും. മുസ്ലിംലീഗിന്റെ നാല് എംപിമാര്‍ കക്ഷികളായാണ് ഹര്‍ജി സമര്‍പ്പിക്കുന്നത്. വ്യാഴാഴ്ച രാവിലെ സുപ്രീംകോടതിയില്‍ ആദ്യത്തെ ഹര്‍ജിയായി റിട്ട് ഹര്‍ജി…

തന്‍റെ പേര് അനാവശ്യമായി വലിച്ചിഴക്കുന്നു: അദ്നാന്‍ സാമി

Posted by - Jan 30, 2020, 12:36 pm IST 0
മുംബൈ: തന്‍റെ പേര് രാഷ്ട്രീയ ലാഭത്തിനായി വലിച്ചിഴക്കുന്നുവെന്ന് അദ്നാന്‍ സാമി. പദ്മശ്രീ അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും അതില്‍ കേന്ദ്ര സര്‍ക്കാരിനോട് നന്ദിയുണ്ടെന്നും എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെയും…

ജമ്മു കശ്മീരില്‍ കനത്ത മഞ്ഞുവീഴ്ച

Posted by - Dec 13, 2018, 08:23 am IST 0
ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ കനത്ത മഞ്ഞുവീഴ്ച. പലയിടങ്ങളിലും ഗതാഗതം തടസപ്പെട്ടു. ജവഹര്‍ ടണല്‍ പ്രദേശത്താണ് മഞ്ഞുവീഴ്ച ഏറ്റവും കനത്തത്. കഴിഞ്ഞ ദിവസങ്ങളിലായി ശ്രീനഗറില്‍ 1.6 ഉം…

Leave a comment