പിഞ്ചുകുഞ്ഞിന്റെ വായില്‍ യുവാവ് പടക്കം വെച്ച്‌ പൊട്ടിച്ചു

436 0

ലക്‌നൗ: ദീപാവലി ആഘോഷത്തിനിടെ പിഞ്ചുകുഞ്ഞിന്റെ വായില്‍ യുവാവ് പടക്കം വെച്ച്‌ പൊട്ടിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മീററ്റിലാണ് നാടിനെ ഞെട്ടിച്ച്‌ സംഭവം നടന്നത്. ദീപാവലി ആഘോഷത്തിനിടെയാണ് യുവാവ് മൂന്നു വയസുള്ള പെണ്‍കുഞ്ഞിന്റെ വായില്‍ പടക്കംവച്ച്‌ പൊട്ടിച്ചത്. 

പ്രദേശവാസിയായ ഹര്‍പാല്‍ ആണ് ക്രൂരകൃത്യം നടത്തിയത്. പെണ്‍കുട്ടിയുടെ പിതാവ് ശശി കുമാര്‍ ഇയാള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതി ഒളിവിലാണ്. പെണ്‍കുട്ടിയുടെ വായില്‍ അമ്പതോളം കുത്തിക്കെട്ടുകളാണ് വേണ്ടിവന്നത്. എന്നാല്‍ മുറിവുകളില്‍ അണുബാധ ഉണ്ടായതോടെ കുട്ടി ഗുരുതരാവസ്ഥയിലാണ്.

Related Post

ലെതര്‍ കമ്പനിയുടെ ഓഫീസില്‍ വന്‍ തീപിടിത്തം

Posted by - Jun 2, 2018, 12:15 pm IST 0
മുംബൈ: മുംബൈയില്‍ ലെതര്‍ കമ്പനിയുടെ ഓഫീസില്‍ വന്‍ തീപിടിത്തം. അഗ്നിശമനസേന സ്ഥലത്തെത്തി തീ അണച്ചു. തീ അണക്കുന്നതിനിടെ ഒരു അഗ്നിശമനസേനാംഗത്തിന് പരിക്കേറ്റു. മറ്റ് അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.…

അര്‍ദ്ധരാത്രിയില്‍ പടക്കംപൊട്ടിച്ച രണ്ട് പേര്‍ക്കെതിരെ പൊലീസ് കേസ്

Posted by - Nov 8, 2018, 08:10 am IST 0
മുംബൈ: അര്‍ദ്ധരാത്രിയില്‍ പടക്കംപൊട്ടിച്ച രണ്ട് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മുംബൈയിലാണ് സംഭവം ഉണ്ടായത്.  ദീപാവലി അടക്കമുള്ള ആഘോഷദിവസങ്ങളില്‍ പടക്കം പൊട്ടിക്കുന്നതിന് സുപ്രംകോടതി സമയപരിധി നല്‍കിയിരുന്നു. രാത്രി എട്ടുമണിമുതല്‍…

ഉന്നാവോ പെണ്‍കുട്ടിക്കു വാഹനാപകടം; ബിജെപി എംഎല്‍എയ്‌ക്കെതിരെ കൊലക്കുറ്റത്തിന് കേസ്  

Posted by - Jul 29, 2019, 09:10 pm IST 0
ലഖ്നൗ: ഉന്നാവോ പീഡനക്കേസ് ഇരയ്ക്കും കുടുംബത്തിനും സംഭവിച്ച വാഹനാപകടത്തില്‍ പീഡനക്കേസില്‍ പ്രതിയായ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാര്‍, സഹോദരന്‍ മനോജ് സിങ് സെന്‍ഗാര്‍ എന്നിവര്‍ക്കെതിരെ ഉത്തര്‍പ്രദേശ്…

നാല് വർഷമായി കുറ്റം ചുമത്താതെ ജയിലിൽ: സുപ്രീംകോടതി ഞെട്ടൽ രേഖപ്പെടുത്തി; മഹാരാഷ്ട്ര സർക്കാരിനോട് വിശദീകരണം തേടി

Posted by - Nov 13, 2025, 02:44 pm IST 0
ന്യൂഡൽഹി: കുറ്റം ചുമത്താതെ നാല് വർഷത്തിലധികമായി ജയിലിൽ കഴിയുന്ന മഹാരാഷ്ട്രയിലെ ഒരു പ്രതിയുടെ കേസിൽ സുപ്രീംകോടതി ശക്തമായ ആശങ്ക രേഖപ്പെടുത്തി. 2022-ൻ്റെ തുടക്കത്തിൽ കുറ്റപത്രം (ചാർജ് ഷീറ്റ്)…

രാത്രിയാത്രാ നിരോധനം തുടരും 

Posted by - Aug 4, 2018, 09:15 am IST 0
ബെംഗളുരു: ബന്ദിപ്പൂര്‍ വനത്തിലൂടെയുള്ള രാത്രിയാത്രാ നിരോധനം തുടരുമെന്ന് കര്‍ണാടക അറിയിച്ചു. ദേശീയപാത 212ല്‍ എലിവേറ്റഡ് ഹൈവേ നിര്‍മിക്കാനും അതില്ലാത്ത ഭാഗത്തു റോഡിന്റെ ഇരുവശങ്ങളില്‍ കമ്പിവേലി കെട്ടി സംരക്ഷിക്കാമെന്ന…

Leave a comment