പല തവണ  മുന്നറിയിപ്പ് നൽകിയിട്ടും ഡൽഹി പൊലീസ് ഒന്നും ചെയ്തില്ല 

298 0

ന്യൂഡൽഹി: ഡൽഹി ആക്രമണ സംഭവുമായി ബന്ധപ്പെട്ട് കപില്‍ മിശ്രയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ഇന്റലിജന്‍സ് വിഭാഗം ഡല്‍ഹി പൊലീസിന് ആറ് തവണ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നുവെന്ന്  റിപ്പോര്‍ട്ട്.  നിരവധി മുന്നറിയിപ്പുകളാണ് വയര്‍ലെസ് സന്ദേശങ്ങളിലൂടെ സ്‌പെഷ്യല്‍ ബ്രാഞ്ചും രഹസ്യാന്വേഷണ വിഭാഗവും വടക്ക് കിഴക്കന്‍ ജില്ലയിലെ പൊലീസ് വൃത്തങ്ങള്‍ക്ക് കൈമാറിയിരുന്നത് .

പൗരത്വ നിയമ ഭേദഗതിയെ പിന്തുണക്കുന്നതിന് വേണ്ടി മജ്പുര്‍ ചൗകില്‍ മൂന്ന് മണിക്ക് ആളുകളോട് ഒത്തുചേരാന്‍ ആഹ്വാനം ചെയ്തുകൊണ്ട്‌ കപില്‍ മിശ്ര ട്വീറ്റ് ചെയ്ത ഉടനെയാണ് ആദ്യ മുന്നറിയിപ്പ് കൈമാറിയത്‌. പൗരത്വ നിയമത്തെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും ഏറ്റുമുട്ടലിന് സാദ്ധ്യതയുണ്ടെന്നും ജാഗ്രത പുലര്‍ത്തണമെന്നും പൊലീസ് സ്‌റ്റേഷനുകളിലേക്ക് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കുകയുണ്ടായി. അതേസമയം,​ കലാപത്തിൽ മരിച്ചവരുടെ എണ്ണം 34 ആയി ഉയർന്നു. 

Related Post

ഡൽഹി സംഘർഷത്തിൽ 13 ആളുകൾ കൊല്ലപ്പെട്ടു

Posted by - Feb 26, 2020, 09:31 am IST 0
ന്യൂഡൽഹി: പൗരത്വനിയമഭേദഗതിയെ സംബന്ധിച്ചുള്ള  കലാപം കത്തിപ്പടർന്ന്  വടക്കു-കിഴക്കൻ ഡൽഹിയിലെ തെരുവുകൾ. തിങ്കളാഴ്ച  നിയമത്തെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ തുടങ്ങിയ സംഘർഷം ചൊവ്വാഴ്ച കൂടുതൽ സ്ഥലങ്ങളിലേക്ക് പടർന്നു. വടക്കുകിഴക്കൻ…

ദാ​ദാ സാ​ഹി​ബ് ഫാ​ൽ​ക്കെ പു​ര​സ്കാ​രം അമിതാഭ് ബച്ചന്  

Posted by - Sep 24, 2019, 11:14 pm IST 0
ന്യൂ ഡൽഹി: പ്രശസ്ത ബോളിവുഡ് താരം അമിതാഭ് ബച്ചന് ദാദാ സാഹിബ് ഫാൽക്കെ പുരസ്ക്കാരം. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്രസംഭാവനകൾ പരിഗണിച്ച് അമിതാഭ് ബച്ചനെ പുരസ്‌ക്കാരത്തിന് ഏകകണ്‌ഠമായി…

സുപ്രീം  കോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ 

Posted by - Nov 13, 2019, 03:01 pm IST 0
ന്യൂഡല്‍ഹി: സുപ്രീ കോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന്  ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചു. പൊതുതാല്‍പര്യം സംരക്ഷിക്കാന്‍ സുതാര്യത…

ആം ആദ്മി പാർട്ടിക്ക്  ഡല്‍ഹിയില്‍ ഹാട്രിക് വിജയം   

Posted by - Feb 11, 2020, 01:29 pm IST 0
ഡല്‍ഹി: ഡൽഹിയിൽ  ബിജെപിയുടെ വലിയ സ്വപ്നം തകർന്നടിഞ്ഞു.. ഡല്‍ഹിയില്‍ ഹാട്രിക് വിജയം കുറിച്ച് അരവിന്ദ് കെജ്‌രിവാളും എ.എ.പിയും. വോട്ടെണ്ണല്‍ അതിന്റെ അവസാന ഘട്ടത്തിൽ നിൽക്കുമ്പോൾ 58 സീറ്റുകളിൽ…

മി​ന്ന​ലാ​ക്ര​മ​ണ​ത്തെ രാ​ഷ്ട്രീ​യ​വ​ല്‍​ക​രി​ച്ചുവെന്ന് മു​ന്‍ സൈ​നി​ക മേ​ധാ​വി

Posted by - Dec 8, 2018, 12:38 pm IST 0
ച​ണ്ഡി​ഗ​ഡ്: മി​ന്ന​ലാ​ക്ര​മ​ണ​ത്തെ രാ​ഷ്ട്രീ​യ​വ​ല്‍​ക​രി​ച്ചുവെന്ന് മു​ന്‍ സൈ​നി​ക മേ​ധാ​വി ല​ഫ്. ജ​ന​റ​ല്‍ ഡി.​എ​സ്. ഹൂ​ഡ. ഇ​ത് സൈ​ന്യ​ത്തി​ന് ഗു​ണ​ക​ര​മ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മി​ന്ന​ലാ​ക്ര​മ​ണം ആ​വ​ശ്യ​മാ​യി​രു​ന്നു. അ​ത് സൈ​ന്യം ന​ട​ത്തി.…

Leave a comment