ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫായി കരസേനാ മേധാവി ബിപിൻ റാവത്തിനെ നിയമിച്ചു

368 0

ന്യൂ ഡൽഹി: രാജ്യത്തെ ആദ്യത്തെ സംയുക്ത സൈനിക തലവനായ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫായി കരസേനാ മേധാവി ബിപിൻ റാവത്തിനെ നിയമിച്ചു. ബിപിൻ റാവത്ത് കരസേനാ മേധാവി സ്ഥാനത്ത് നിന്നും ചൊവ്വാഴ്ച വിരമിക്കാനിരിക്കെയാണ് തീരുമാനം. മൂന്നു വർഷമാണ് സംയുക്ത സേനാമേധാവിയുടെ കാലാവധി.  കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിലാണ് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് എന്ന പുതിയ തസ്തിക രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്.

Related Post

ജാലിയൻ വാലാബാഗ് കൂട്ടക്കുരുതി നടന്നിട്ട് 100 വർഷം

Posted by - Apr 13, 2019, 12:00 pm IST 0
ലോകമനസാക്ഷിയെ ഞെട്ടിച്ച ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്നിട്ട് നൂറ് വർഷം പിന്നീടുന്നു. 1919 ഏപ്രിൽ 13 ന് അമൃത്‍സറിലുണ്ടായ വെടിവെപ്പിൽ ആയിരങ്ങളാണ് മരിച്ചുവീണത്. സംഭവത്തിൽ ഒരു നൂറ്റാണ്ടിനിപ്പുറം…

ജാർഖണ്ഡ് നിയമസഭാതിരഞ്ഞെടുപ്പിൽ രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി

Posted by - Dec 7, 2019, 09:48 am IST 0
റാഞ്ചി: ജാർഖണ്ഡ് നിയമസഭാതിരഞ്ഞെടുപ്പിൽ രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി. 20 മണ്ഡലങ്ങളിലേക്കാണ്  രണ്ടാംഘട്ട വോട്ടെടുപ്പ്.  ഏഴുജില്ലകളിലെ 20 മണ്ഡലങ്ങളിലാണ് ശനിയാഴ്ച തിരഞ്ഞെടുപ്പ്. രാവിലെ ഏഴുമുതൽ വൈകുന്നേരം അഞ്ചുവരെയാണ് ജംഷേദ്പുർ…

മൻമോഹൻസിങ്ങും, സോണിയാഗാന്ധിയും പി ചിദംബരത്തെ തീഹാർ ജയിലിൽ സന്ദർശിച്ചു 

Posted by - Sep 23, 2019, 03:59 pm IST 0
ന്യൂഡല്‍ഹി: ജയിലില്‍ കഴിയുന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരത്തെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും  സോണിയാ ഗാന്ധിയും സന്ദർശിച്ചു . ഐ.എന്‍.എക്‌സ് മീഡിയ കേസിൽ സെപ്റ്റംബര്‍ അഞ്ച് മുതല്‍…

ഡൽഹി തീപിടുത്തം; മരിച്ചവരിൽ മൂന്ന് മലയാളികളും

Posted by - Feb 12, 2019, 02:14 pm IST 0
ന്യൂഡൽഹി: ഡൽഹി കരോൾബാഗിലെ ഹോട്ടൽ സമുച്ചയിത്തിലുണ്ടായ തീപിടുത്തത്തിൽ മരിച്ചവരിൽ മൂന്ന് മലയാളികളും. എറണാകുളം ചേരാനെല്ലൂർ സ്വദേശി നളിനിയമ്മ മക്കളായ ജയശ്രീ, വിദ്യാസാഗർ എന്നിവരാണ് മരിച്ച മലയാളികൾ. അപകടത്തിൽ മരിച്ചവരുടെ എണ്ണം…

മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം 

Posted by - Nov 12, 2019, 06:01 pm IST 0
ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്രമന്ത്രിസഭയുടെ ശുപാര്‍ശ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകരിച്ചു.  ഒരുപാര്‍ട്ടിക്കും സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന…

Leave a comment