പാലാ നിയോജക മണ്ഡലം ബി.ജെ.പി പ്രസിഡന്റിനെ സസ്‌പെന്‍ഡ് ചെയ്തു.

178 0

പാലാ: തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിൽ  വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് ബി.ജെ.പി.പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ബിനു പുളിക്കണ്ടത്തിനെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു.

സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കിടെ സ്ഥാനാര്‍ഥിയാകാനുള്ള ആഗ്രഹം പറഞ്ഞിരുന്നു. പക്ഷേ ചിലകാരണങ്ങള്കൊണ്ട് അത് നടന്നില്ല. എന്നാല്‍ ഈ കാരണംകൊണ്ട്  തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ബിനു പുളിക്കണ്ടത്തിനെതിരേ പാര്‍ട്ടി നടപടി സ്വീകരിച്ചത്. കോണ്‍ഗ്രസ് ഐ പ്രവര്‍ത്തകനായിരുന്ന ബിനു പുളിക്കണ്ടം അടുത്ത കാലത്താണ് ബി.ജെ.പിയിൽ ചേർന്നത്. 

Related Post

മാവേലിക്കര എസ്എൻഡിപി യോഗം യൂണിറ്റ് പിരിച്ചുവിട്ടു

Posted by - Dec 28, 2019, 04:57 pm IST 0
മാവേലിക്കര: എസ്എൻഡിപി യോഗം മാവേലിക്കര യൂണിറ്റ് പിരിച്ചുവിട്ടു. എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് മാവേലിക്കര യൂണിറ്റ് പിരിച്ചുവിടാൻ തീരുമാനമെടുത്തത്. നിലവിലെ തീരുമാനമനുസരിച്ച് സിനിൽ മുണ്ടപ്പള്ളിയാണ് പുതിയ…

166 മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാരെ പിരിച്ചുവിട്ടു

Posted by - Dec 9, 2019, 03:47 pm IST 0
കൊച്ചി: മുത്തൂറ്റ് ഫിനാന്‍സിന്റെ ഓഫീസ്  പ്രവര്‍ത്തനം തടസപ്പെടുത്തിയ 166 തൊഴിലാളികളെ മനേജ്‌മെന്റ് പിരിച്ചുവിട്ടു. സംസ്ഥാനത്തെ 43 ശാഖകളില്‍നിന്നാണ് ഇത്രയും പേരെ കമ്പനി പിരിച്ചുവിട്ടത്. ശനിയാഴ്ച വൈകിട്ടാണ് ജീവനക്കാരെ…

മൂന്നു ദിവസത്തെ വയനാട് സന്ദര്‍ശനത്തിനായി രാഹുലെത്തി  

Posted by - Jun 7, 2019, 07:32 pm IST 0
കോഴിക്കോട്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മൂന്നു ദിവസത്തെ വയനാട് സന്ദര്‍ശനത്തിനായി കേരളത്തിലെത്തി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചരിത്രഭൂരിപക്ഷത്തിന് തന്നെ വിജയിപ്പിച്ച വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ജനങ്ങളെ കണ്ട്…

ആഴക്കടല്‍ മത്സ്യബന്ധന വിവാദം; തീരദേശ ഹര്‍ത്താല്‍ തുടങ്ങി  

Posted by - Feb 27, 2021, 06:41 am IST 0
തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് മത്സ്യമേഖല സംരക്ഷണ സമിതി പ്രഖ്യാപിച്ച തീരദേശ ഹര്‍ത്താല്‍ തുടങ്ങി. ആഴക്കടല്‍ മത്സ്യബന്ധനക്കരാര്‍ റദ്ദാക്കിയതിന്റെ ഔദ്യോഗിക രേഖകള്‍ പുറത്തു…

മഞ്ചേശ്വരത് ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു

Posted by - Oct 11, 2019, 04:01 pm IST 0
മഞ്ചേശ്വരം: ആര്‍എസ്എസ് പ്രവര്‍ത്തകൻ പ്രണമ് ഭണ്ഡാരി(21)ക്ക് വെട്ടേറ്റു. കഴിഞ്ഞ ദിവസം നടന്ന മിലിട്ടറി റിക്രൂട്ട്‌മെന്റില്‍ സെലക്ഷന്‍ കിട്ടിയിരുന്നു. അതിന്റെ ഭാഗമായി എന്നും രാവിലെ ഓടുന്ന പതിവ് ഉണ്ടായിരുന്നു.…

Leave a comment