തരംതാഴ്ത്തല്‍ അല്ല തരം തിരിക്കലാണ്‌  ഇപ്പോൾ നടക്കുന്നത്‌ : ജേക്കബ് തോമസ്  

161 0

പാലക്കാട്: ഡിജിപിയില്‍ നിന്ന് എഡിജിപിയിലേക്ക് തരംതാഴ്ത്താനുള്ള പിണറായി സര്‍ക്കാരിന്റെ പ്രതികാര നടപടിയെ പരിഹസിച്ച് ഡിജിപി ജേക്കബ് തോമസ്. ഇപ്പോള്‍ നടക്കുന്നത്  തരംതാഴ്ത്തല്‍ അല്ല തരം തിരിക്കലാണെന്നും നീതി നടപ്പാക്കി കൊണ്ടിരിക്കുന്നത് നീതിമാനാണല്ലോ എന്നുമായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. 

തരംതാഴ്ത്തല്‍ സംബന്ധിച്ച ഔദ്യോഗികമായ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് ജേക്കബ് തോമസ്  വ്യക്തമാക്കി. എസ്‌ഐ പോസ്റ്റ് കിട്ടിയാലും സ്വീകരിക്കുമെന്നും പോലീസിലെ ആ പോസ്റ്റിനും അതിന്റേതായ വിലയുണ്ടെന്നും ചൂണ്ടിക്കാട്ടി. സ്രാവുകള്‍ക്കൊപ്പമുള്ള നീന്തല്‍ അത്ര സുഖകരമല്ലെന്നും അദ്ദേഹം പറഞ്ഞു.
 

Related Post

സ്ഥാനാര്‍ത്ഥിയാക്കിയാല്‍ നാളെ പ്രചാരണം തുടങ്ങും; തീരുമാനം ഹൈക്കമാന്‍ഡിന്റേതെന്ന് മുരളീധരന്‍  

Posted by - Mar 14, 2021, 06:15 pm IST 0
കോഴിക്കോട്: നേമത്ത് സ്ഥാനാര്‍ത്ഥി ആക്കുമോ എന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് കെ മുരളീധരന്‍. നേമത്ത് യുഡിഎഫിന് വിജയിക്കാന്‍ കഴിയുമെന്നും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയെങ്കില്‍ പൂര്‍ണ്ണ വിജയമായിരിക്കുമെന്നും മുരളീധരന്‍ കോഴിക്കോട് പറഞ്ഞു.…

കടബാധ്യത: വയനാട്ടില്‍ വീണ്ടും കര്‍ഷക ആത്മഹത്യ  

Posted by - May 25, 2019, 04:47 pm IST 0
കല്പറ്റ: വയനാട് പനമരം നിര്‍വാരത്ത് കടബാധ്യതമൂലം കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. നീര്‍വാരം സ്വദേശി ദിനേശന്‍ (52) ആണ് ആത്മഹത്യ ചെയ്തത്. നാല് ബാങ്കുകളിലായി 20 ലക്ഷത്തോളം രൂപ…

മൂന്നു ദിവസത്തെ വയനാട് സന്ദര്‍ശനത്തിനായി രാഹുലെത്തി  

Posted by - Jun 7, 2019, 07:32 pm IST 0
കോഴിക്കോട്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മൂന്നു ദിവസത്തെ വയനാട് സന്ദര്‍ശനത്തിനായി കേരളത്തിലെത്തി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചരിത്രഭൂരിപക്ഷത്തിന് തന്നെ വിജയിപ്പിച്ച വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ജനങ്ങളെ കണ്ട്…

മഞ്ചേശ്വരത്ത് എം സി  ഖമറുദീൻ യുഡിഎഫ് സ്ഥാനാർഥി

Posted by - Sep 25, 2019, 06:03 pm IST 0
കാസർഗോഡ്: ഉപതിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് എം സി ഖമറുദീൻ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നതാണ് . പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ആണ് മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്.  മുസ്ലിം…

മുഖ്യ മന്ത്രിയും പ്രതിപക്ഷ നേതാവും മത തീവ്രവാദികളെ സംരക്ഷിക്കുന്നത് നിർത്തണം:  ശോഭ സുരേന്ദ്രൻ

Posted by - Feb 4, 2020, 05:25 pm IST 0
മുഖ്യ മന്ത്രിയും പ്രതിപക്ഷ നേതാവും മത തീവ്രവാദികളെ സംരക്ഷിക്കുന്നത് നിർത്തണമെന്ന് ബി ജെ പി നേതാവ് ശോഭ സുരേന്ദ്രൻ. എസ്ഡിപിഐയുടെ യഥാർത്ഥ അഭ്യുദയകാംക്ഷിയാകാനുള്ള മൽസരത്തിന്റെ ഭാഗമായ കളികളാണ്…

Leave a comment