മരടിലെ ഫ്ലാറ്റുകൾ ഉടൻ പൊളിച്ചുനീക്കും

467 0

തിരുവനന്തപുരം: മരടിൽ അനധികൃതമായി നിർമ്മിച്ച ഫ്ലാറ്റ് സമുച്ചയങ്ങൾ ഉടൻ പൊളിച്ചുനീക്കുമെന്ന് സർക്കാർ. ഫ്ലാറ്റുകൾ പൊളിച്ചു നീക്കുന്നതിനുള്ള നടപടി ക്രമങ്ങൾ സർക്കാർ ആരംഭിച്ചു കഴിഞ്ഞു . ഫ്ലാറ്റുകൾ ഈ മാസം 20ന് മുൻപ് പൊളിച്ച് മാറ്റണമെന്ന് സുപ്രീംകോടതി കേരള സർക്കാരിന് കർശന നിർദേശം നൽകിയിരുന്നു. ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജെയിൻ ഹൗസിംഗ്, കായലോരം അപ്പാർട്ട്മെൻറ്, ആൽഫാ വെഞ്ചേഴ്സ് എന്നീ ഫ്ലാറ്റുകളാണ് പൊളിച്ചുനീക്കുക.

തീരദേശ പരിപാലന നിയമങ്ങൾ പാടെ അവഗണിച്ചാണ്  ഫ്ലാറ്റുകളുടെ നിർമ്മാണം. 2006-ൽ മരട് പഞ്ചായത്തായിരിക്കെ കോസ്റ്റൽ റെഗുലേറ്ററി സോണ്‍ (സിആർഇസഡ്)3  ഉൾപ്പെട്ട പ്രദേശത്താണ് ഫ്ലാറ്റുകൾ നിർമിച്ചിരുന്നത് . 
 
സുപ്രീംകോടതിയുടെ നിർദേശ പ്രകാരം ഫ്ലാറ്റുകൾ ഈ മാസം 20ന് മുൻപ് തന്നെ പൊളിച്ചുനീക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത് . ഇതിന് മുമ്പ്  താമസക്കാർ എത്രയും വേഗം ഫ്ലാറ്റ് ഒഴിഞ്ഞുപോകണമെന്നും ആവശ്യപ്പെട്ടു. താമസക്കാരുടെ പുനരധിവാസം ജില്ലാ കളക്ടറുമായി ആലോചിച്ചു തീരുമാനിക്കുമെന്നും  സർക്കാർ പറഞ്ഞു. 

Related Post

മഴ നില്കാതെ  റോഡ് നന്നാക്കാനാവില്ലെന്ന് ജി. സുധാകരന്‍

Posted by - Sep 6, 2019, 06:01 pm IST 0
കൊച്ചി: ഹൈക്കോടതി കേസെടുത്താലും മഴ മാറാതെ തകര്‍ന്ന റോഡുകള്‍ നന്നാക്കാൻ സാധിക്കുകയില്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ കൊച്ചിയിൽ പറഞ്ഞു . കൊച്ചിയിലെ റോഡുകള്‍ നന്നാക്കാത്തതിൽ  സര്‍ക്കാരിനെതിരെ ഹൈക്കോടതി…

മരടിലെ അനധികൃത ഫ്‌ളാറ്റുകളില്‍ പൊളിക്കല്‍ നടപടി തുടങ്ങി

Posted by - Oct 17, 2019, 02:28 pm IST 0
കൊച്ചി:  സുപ്രീംകോടതി ഉത്തരവ് പ്രകാരം മരടിലെ അനധികൃത ഫ്‌ളാറ്റുകള്‍ പൊളിക്കുന്ന നടപടികള്‍ ആരംഭിച്ചു. പൊളിക്കുന്നതിന് മുന്നോടിയായി ആല്‍ഫാ വെഞ്ചേഴ്‌സ് ഫ്‌ളാറ്റില്‍ തൊഴിലാളികള്‍ പൂജ നടത്തി. ചെന്നൈ ആസ്ഥാനമായുള്ള…

മരടിലെ ഫ്ലാറ്റിലെത്തിയ ചീഫ് സെക്രട്ടറിയെ ഫ്ലാറ്റ് നിവാസികൾ  തടഞ്ഞു 

Posted by - Sep 9, 2019, 03:27 pm IST 0
കൊച്ചി: മരടിലെ ഫ്ലാറ്റ് സന്ദർശിക്കാനെത്തിയ ചീഫ് സെക്രട്ടറി ടോം ജോസിനെ ഫ്ളാറ്റിലെ താമസക്കാർ  തടഞ്ഞു. ഗോ ബാക്ക് വിളികളും പ്ലാക്കാടുകളുമായി സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ പ്രതിഷേധിക്കുന്നു. ചീഫ്…

ഫോണിലൂടെ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് അക്കൗണ്ടില്‍ നിന്നും 25,000 രൂപ തട്ടിയെടുത്തു  

Posted by - May 23, 2019, 07:30 am IST 0
വൈപ്പിന്‍: ഫോണിലൂടെ ഭക്ഷണം ഓര്‍ഡര്‍ നല്‍കി അജ്ഞാത സംഘം ചെറായി മേഖലയിലെ ഒരു ഹോട്ടലുകാരെ കബളിപ്പിച്ച് അക്കൗണ്ടില്‍ നിന്ന് 25,000 രൂപ തട്ടിയെടുത്തു. ഫോണില്‍ വിളിച്ച് 3000…

മരടിലെ വിവാദ ഫ്‌ളാറ്റ് ഉടമകളുടെ റിട്ട് ഹര്‍ജി സുപ്രീം കോടതി തള്ളി

Posted by - Sep 30, 2019, 04:13 pm IST 0
ന്യൂഡല്‍ഹി: മരട് ഫ്ലാറ്റ് കേസില്‍ മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്‌ളാറ്റ് ഉടമകള്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജി സുപ്രീംകോടതി തള്ളി.  കായലോരം ഫ്‌ളാറ്റ് ഉടമകളാണ് ഹര്‍ജി…

Leave a comment