അഞ്ച് മണിക്കൂറിനുള്ളിൽ ഒഴിയണം, മരട് നഗരസഭ അധികൃതർ : ഇറങ്ങില്ലെന്ന് ഫ്ലാറ്റുടമകൾ

246 0

കൊച്ചി: താമസം മാറാൻ നഗരസഭ നൽകിയ നോട്ടീസിലെ സമയപരിധി ഇന്ന് അവസാനിക്കും . ഒഴിയില്ലെന്ന നിലപാടിൽ ഉറച്ച് മരടിലെ ഫ്ളാറ്റ് ഉടമകൾ. നോട്ടീസ് കൈപ്പറ്റിയ 12 ഫ്ളാറ്റുടമകൾ ഒഴിയില്ലെന്ന് നഗരസഭാ സെക്രട്ടറിയെ രേഖാമൂലം അറിയിച്ചിരുന്നു.  സുപ്രീം കോടതി ഉത്തരവിട്ട ഫ്ളാറ്റുകളിലെ താമസക്കാർ പ്രതിഷേധം കടുപ്പിച്ചു .ഇന്നു മുതൽ നഗരസഭയ്ക്കു മുന്നിൽ നിരാഹാരം ഇരിക്കും. 

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എന്നിവർ ഇന്ന് മരടിലെ ഫ്ലാറ്റിൽ സന്ദർശനം നടത്തി.  മരട് ഫ്ലാറ്റ് കേസിൽ സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാർ പുതിയ റിപ്പോർട്ട് നൽകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.  മരടിലെ ഫ്ലാറ്റുടമകൾക്കൊപ്പമാണെന്ന് കോടിയേരി ബാലകൃഷ്ണൻ പറ‌ഞ്ഞു. നിയമവശം നോക്കി സർക്കാർ വേണ്ടത് ചെയ്യുമെന്നും കോടിയേരി വ്യക്തമാക്കി.
 

Related Post

മരട്  ഫ്ലാറ്റ് : വിധി നടപ്പാക്കുന്നതിൽ ചീഫ് സെക്രട്ടറി ക്ഷമ ചോദിച്ചു  

Posted by - Sep 20, 2019, 05:40 pm IST 0
ന്യൂ ഡൽഹി: മരടിൽ അനധികൃതമായി നിർമ്മിച്ച ഫ്ലാറ്റുകൾ പൊളിച്ചു നീക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയിൽ ചീഫ് സെക്രട്ടറിക്ഷമ ചോദിച്ചു . കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്നും ഒഴിവാക്കണമെന്നും…

യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; ആസാം സ്വദേശി പിടിയിൽ

Posted by - Nov 27, 2019, 05:14 pm IST 0
കൊച്ചി : പെരുമ്പാവൂരിൽ കടമുറിക്ക് മുന്നിൽ യുവതിയെ കൊല്ലപ്പെട്ട  നിലയിൽ കണ്ടെത്തി. കുറുപ്പംപടി സ്വദേശി ദീപയാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയോടെയാണ്  കൊലപാതകം നടന്നത്. പ്രതിയെന്ന് സംശയിക്കുന്ന ആസാം…

അപ്രോച്ച് റോഡില്ല; ഉദ്ഘാടനം കഴിഞ്ഞിട്ടും മറ്റത്താന്‍കടവ് പാലം നോക്കുകുത്തിയായി  

Posted by - May 23, 2019, 07:33 am IST 0
തൃപ്പൂണിത്തുറ:കോടികള്‍ മുടക്കിയ പാലം ശാപമോക്ഷം കാത്ത് കിടക്കുന്നു. 5.75 കോടി മുടക്കിയ  മറ്റത്താംകടവ് പാലമാണ് ഉദ്ഘാടനം കഴിഞ്ഞിട്ടും  അപ്പ്രോച്ച് റോഡുകളുടെ പണിപൂര്‍ത്തീകരിക്കാത്തതിനാല്‍ ശാപമോക്ഷം കാത്ത് കിടക്കുന്നത്.  മുളന്തുരുത്തി,…

മരടിലെ ഫ്ലാറ്റുകൾ ഉടൻ പൊളിച്ചുനീക്കും

Posted by - Sep 9, 2019, 09:09 am IST 0
തിരുവനന്തപുരം: മരടിൽ അനധികൃതമായി നിർമ്മിച്ച ഫ്ലാറ്റ് സമുച്ചയങ്ങൾ ഉടൻ പൊളിച്ചുനീക്കുമെന്ന് സർക്കാർ. ഫ്ലാറ്റുകൾ പൊളിച്ചു നീക്കുന്നതിനുള്ള നടപടി ക്രമങ്ങൾ സർക്കാർ ആരംഭിച്ചു കഴിഞ്ഞു . ഫ്ലാറ്റുകൾ ഈ…

എറണാകുളം ലോ കോളേജില്‍   എസ്.എഫ്.ഐ-കെ.എസ്.യു വിദ്യാർഥികൾ ഏറ്റുമുട്ടി

Posted by - Feb 14, 2020, 05:13 pm IST 0
കൊച്ചി : എറണാകുളം ലോ കോളേജില്‍ എസ്.എഫ്.ഐ – കെ.എസ്.യു പ്രവർത്തകരായ വിദ്യാർത്ഥികൾ  ഏറ്റുമുട്ടി. രണ്ടു സംഘടനകളിലെയും ഒട്ടേറെ വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ എസ്.എഫ്.ഐ. യൂണിറ്റ്…

Leave a comment