വിദ്യാര്‍ത്ഥിയുടെ തിരോധാനം : ബാംഗ്ലൂരില്‍ ജെസ്നയെ കണ്ടതായി  റിപ്പോര്‍ട്ട്

253 0

കാണാതായ കോളേജ് വിദ്യാര്‍ഥിനി മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകളായ കോളേജ് വിദ്യാര്‍ഥിനി ജെസ്ന മറിയ ജയിംസിനെ ബാംഗ്ലൂരില്‍ കണ്ടതായി റിപ്പോര്‍ട്ട്. ബെംഗളൂരു മഡിവാളയിലെ ആശ്വാസ ഭവനില്‍ വാടകയ്ക്ക് മുറിയ്ക്ക് വേണ്ടിയാണെത്തിയത്. എന്നാല്‍ മുറിയില്ലാത്തതിനാല്‍ മൈസൂരിലേക്ക് പോയതായാണ് റിപ്പോര്‍ട്ട്. 

ശനിയാഴ്ച 11.30 ഓടെയാണ് ഒരു ബൈക്കില്‍ ജെസ്‌നയെന്ന് സംശയിക്കുന്ന യുവതി എത്തിയത്. മാധ്യമങ്ങളില്‍ വന്ന ജസ്നയുടെ ചിത്രങ്ങള്‍ കണ്ടാണ് ആശ്രമ അധികൃതര്‍ക്ക് സംശയം തോന്നിയത്. തുടര്‍ന്ന് കാഞ്ഞിരപ്പള്ളിയിലെ ഒരു വൈദികനെ വിളിച്ച്‌ ഇക്കാര്യം അറിയിക്കുകയായിരുന്നു. ഫോട്ടോയിലുള്ള അതേ സ്‌കാര്‍ഫുകൊണ്ട് തലമറച്ചാണ് എത്തിയതെന്നും ആശ്രമ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ച്‌ 22 ന് രാവിലെ പത്തുമണിയോടെയാണ് ജസ്നയെ കാണാതായത്.

അന്ന് രാവിലെ മുക്കൂട്ടുതറയിലുള്ള അമ്മായിയുടെ വീട്ടിലേക്കു പോവുകയാണെന്ന് അയല്‍ക്കാരോട് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങുകയായിരുന്നു പെണ്‍കുട്ടി. മുക്കൂട്ടുതറ ടൗണില്‍ ഓട്ടോറിക്ഷയില്‍ വന്നിറങ്ങിയ ജസ്നയെ കണ്ടവരുണ്ട്. എന്നാല്‍ പിന്നീട് അവളെക്കുറിച്ച്‌ ആര്‍ക്കും ഒരു വിവരവുമില്ല. പിതാവ് ജെയിംസ് എരുമേലി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടക്കുന്നുണ്ട് . കാഞ്ഞിരപ്പള്ളി കോളജില്‍ രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ഥിനിയാണ് ജെസ്ന.
 

Related Post

സംസ്ഥാനത്ത് നാളെ മുതല്‍ മൂന്നു ദിവസം വീണ്ടും ശക്തമായ മഴ

Posted by - Aug 5, 2018, 12:37 pm IST 0
തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ മുതല്‍ മൂന്നു ദിവസം വീണ്ടും ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ വടക്കുപടിഞ്ഞാറ് ദിശയില്‍ മണിക്കൂറില്‍…

വിദ്യാരംഭം കുറിച്ച് കുട്ടികൾ |

Posted by - Oct 13, 2024, 06:31 pm IST 0
അറിവിന്റെ അക്ഷയ ഖനി തേടിയിറങ്ങാൻ കുരുന്നുകൾക്ക് നാവിൽ ആദ്യാക്ഷരം നുകർന്ന് മാനാം കുന്ന് ശ്രീ മഹാദേവ ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾ സമാപിച്ചു. ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ ജനാർദ്ദനൻ…

നിപ്പാ വൈറസ് ബാധ: യാത്ര ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം 

Posted by - May 22, 2018, 08:02 am IST 0
ചെന്നൈ: നിപ്പാ വൈറസ് ബാധയെത്തുടര്‍ന്ന് കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് തമിഴ്നാട് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. പനി ബാധിച്ചവരില്‍നിന്ന് അകലം പാലിക്കാന്‍ ശ്രമിക്കണം. കേരള-തമിഴ്നാട് അതിര്‍ത്തി ജില്ലകളായ…

ജനങ്ങളെ ദുരിതത്തിലാഴ്ത്തി ഇന്ധനവില വീണ്ടും കൂടി

Posted by - May 21, 2018, 08:25 am IST 0
തിരുവനന്തപുരം: ജനങ്ങളെ ദുരിതത്തിലാഴ്ത്തി ഇന്ധനവില വീണ്ടും കൂടി. പെട്രോളിന് 34 പൈസയും ഡീസലിന് 27 പൈസയുമാണ് കൂടിയത്. കഴിഞ്ഞ ദിവസം, പെട്രോളിന് 34 പൈസയും ഡീസലിനു 28…

ശബരിമലയിലെ നിരോധനാജ്ഞ നീട്ടി

Posted by - Nov 22, 2018, 09:43 pm IST 0
സന്നിധാനം: ശബരിമലയിലെ നിരോധനാജ്ഞ നീട്ടി. നാലു ദിവസത്തേക്കാണ് നീട്ടിയത്. ഈ മാസം 26 വരെ നിരോധനാജ്ഞ തുടരും. ഇന്ന് അര്‍ദ്ധരാത്രി വരെയായിരുന്നു നേരത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്.

Leave a comment