പമ്പയില്‍ കോളിഫോം ബാക്ടീരിയ വന്‍തോതില്‍ ഉയരുന്നതായി മലിനീകരണ നിയന്ത്രണ ബോര്‍ഡ്

150 0

പത്തനംതിട്ട : പമ്പയില്‍ കോളിഫോം ബാക്ടീരിയ വന്‍തോതില്‍ ഉയരുന്നതായി മലിനീകരണ നിയന്ത്രണ ബോര്‍ഡ്. 23000 മില്ലി ഗ്രാമില്‍ മുകളിലാണ് കോളിഫോ ബാക്ടീരിയയുടെ അളവ് പമ്ബയില്‍ കണ്ടെത്തിയത്. കുളിക്കാനുള്ള വെള്ളത്തില്‍ 100 മില്ലി ഗ്രാമില്‍ 500 വരെ കോളിഫോ ബാക്ടീരിയകളാണ് അനുവദനീയമായ അളവ്.

ഇതനുസരിച്ച്‌ മനുഷ്യവിസര്‍ജ്യമടക്കമുള്ള മാലിന്യങ്ങളില്‍ നിന്നുള്ള കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം ഏറ്റവും അധികമുള്ളത് ആറാട്ട് കടവിലാണ്. ഇവിടെ നൂറു മില്ലി ലിറ്റര്‍ വെള്ളത്തില്‍ 23200 കോളിഫോം ബാക്ടീരിയകളാണ് ഉള്ളത്.

ത്രിവേണിയില്‍ 21600 ഉം, പമ്പാ താഴ്വാരത്ത് 19600 ഉം ഉണ്ട്. തീര്‍ത്ഥാടകര്‍ കൂടുതലായി കുളിക്കാനെത്തുന്ന സ്ഥലമാണ് ഇതെല്ലാം. ഞണുങ്ങാറില്‍ 24800 ആണ് കോളിഫോം സാന്നിധ്യം. ഇവിടെ മറ്റ് മാലിന്യങ്ങള്‍ കൂടെ ഒഴുകി എത്തുന്നതിനാലാണ് അളവ് കൂടുതല്‍. നിയന്ത്രിക്കാനുള്ള നടപടി സ്വീകരിക്കുന്നുണ്ടെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് അറിയിച്ചു.

Related Post

കെ.എം.ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്‌റ്റേ ചെയ്തു

Posted by - Nov 27, 2018, 03:57 pm IST 0
ന്യഡല്‍ഹി:  കെ.എം.ഷാജിയെ അഴീക്കോട് എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്‌റ്റേ ചെയ്തു. അപ്പീല്‍ തീരുമാനം വരും വരെയാണ് സ്റ്റേ. ഷാജിക്ക് നിയമസഭാ സമ്മേളനത്തില്‍…

ഫുട്ബോള്‍ താരം ഐ.എം.വിജയന്റെ സഹോദരന്‍ വാഹന അപകടത്തില്‍ മരിച്ചു

Posted by - Dec 15, 2018, 07:50 am IST 0
തൃശൂര്‍ : ഫുട്ബോള്‍ താരം ഐ.എം.വിജയന്റെ സഹോദരന്‍ ചെമ്പൂക്കാവ് അയിനിവളപ്പില്‍ ബിജു വാഹന അപകടത്തില്‍ മരിച്ചു. 52 വയസ്സായിരുന്നു. വെള്ളിയാഴ്ച രാത്രി പത്തരയോടെ തൃശൂരില്‍ അക്വാട്ടിക് സ്റ്റേഡിയത്തിന്…

കാറും ബൈക്കും കൂട്ടിയിടിച്ച്‌ ദമ്പതികള്‍ മരിച്ചു

Posted by - Dec 26, 2018, 12:31 pm IST 0
തിരുവനന്തപുരം: കാറും ബൈക്കും കൂട്ടിയിടിച്ച്‌ ദമ്പതികള്‍ മരിച്ചു. തിരുവനന്തപുരം മുക്കോലക്കല്‍ ബൈപാസിലാണ് അപകടം. പൗണ്ടുകടവ് സ്വദേശികളായ സക്കീര്‍ ഹുസൈന്‍ (42), ഭാര്യ ഷബാന (38) എന്നിവരാണ് മരിച്ചത്.…

സംസ്ഥാന പോലീസ് തലപ്പത്ത് അഴിച്ചുപണി

Posted by - Dec 31, 2018, 08:54 pm IST 0
തിരുവനന്തപുരം: സംസ്ഥാന പോലീസ് തലപ്പത്ത് അഴിച്ചുപണി. എഡിജിപിയായി സ്ഥാനക്കയറ്റം കിട്ടിയ മനോജ് ഏബ്രഹാമിനെ ആംഡ് പോലീസ് ബറ്റാലിയന്‍ എഡിജിപിയായി നിയമിച്ചു.  കേരള പോലീസ് ഹൗസിങ് ആന്‍ഡ് കണ്‍സ്ട്രക്‌ഷന്‍…

സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യത; കനത്ത ജാഗ്രതാ നിര്‍ദ്ദേശം

Posted by - Jun 9, 2018, 08:36 am IST 0
തിരുവനന്തപുരം: വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെയുള്ള തീരദേശ മേഖലയില്‍ ശ്കതമായ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം. മീന്‍പിടിത്തക്കാര്‍ ലക്ഷദ്വീപിനും മാലദ്വീപിനും പടിഞ്ഞാറുഭാഗത്തേക്കു പോകരുതെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പു…

Leave a comment