ആരേ കോളനിയിലെ മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനെതിരെ  പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്തു  

258 0

മുംബൈ: മുംബൈയിലെ ആരേ കോളനിയില്‍ നിന്ന് മരങ്ങള്‍ മുറിച്ചു മാറ്റുന്ന നടപടിയിൽ  പ്രതിഷേധിച്ച പരിസ്ഥിതി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമൊരുക്കുന്നതിന് വേണ്ടിയാണ് മരങ്ങള്‍ മുറിച്ചുമാറ്റിയത്.

മുംബൈ മെട്രോ കോര്‍പറേഷനാണ് കാര്‍ ഷെഡ് നിര്‍മിക്കുന്നതിനായി മരങ്ങള്‍ മുറിച്ചു മാറ്റുന്നത്. മരം മുറിക്കുന്നതിനെതിരെ നല്‍കിയ ഹര്‍ജികള്‍ ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. ഇതേത്തുടർന്നാണ്  മരങ്ങള്‍ മുറിച്ചു മാറ്റാനുള്ള പ്രവര്‍ത്തനങ്ങളുമായി അധികൃതര്‍ മുന്നോട്ടു പോയത്.

മരങ്ങള്‍ മുറിച്ചു നീക്കുന്ന മുംബൈ മെട്രോ കോര്‍പറേഷന്‍ നടപടിയെ കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കര്‍ ന്യായീകരിച്ചു. മരങ്ങൾ  നില്‍ക്കുന്ന പ്രദേശം വനഭൂമി എന്ന ക്യാറ്റഗറിയിൽ  വരില്ലെന്ന് ബോംബൈ ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
 

Related Post

പ്രതിശ്രുതവരനെ വേണ്ടെന്നുവെച്ച യുവതി കാമുകനൊപ്പം പോയി

Posted by - Jun 8, 2018, 08:26 am IST 0
തൊടുപുഴ: പ്രതിശ്രുതവരനെ വേണ്ടെന്നുവെച്ച യുവതി ഈരാറ്റുപേട്ട സ്വദേശിയായ കാമുകനൊപ്പം പോയി. ബുധനാഴ്ച തൊടുപുഴയില്‍ വിവാഹവസ്ത്രം എടുക്കാനെത്തിയ യുവതിയെ തുണിക്കടയില്‍നിന്നും കാമുകന്‍ വിളിച്ചിറക്കി കൊണ്ടുപോകാന്‍ ശ്രമിച്ചതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം.…

ആറ്റുകാൽപൊങ്കാല ഇന്ന് 

Posted by - Mar 2, 2018, 03:04 pm IST 0
ആറ്റുകാൽപൊങ്കാല ഇന്ന്  തലസ്ഥാനനഗരിയിൽ ഇന്ന് ഭക്തജനങ്ങളുടെ തള്ളിക്കയറ്റം. ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിച്ച് അനുഗ്രഹം നേടാൻ ലക്ഷകണക്കിന് ഭക്തജനങ്ങളാണ് ഇന്ന് തലസ്ഥാനത്തേക്ക് എത്തിയത് . 10.15 – ന്…

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യത 

Posted by - Jun 11, 2018, 08:15 am IST 0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം. വ്യാഴാഴ്ച വരെ കനത്ത മഴ തുടരുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നല്‍കി. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍…

പുള്ളിപ്പുലിയെ ചത്ത നിലയില്‍ കണ്ടെത്തി

Posted by - Dec 2, 2018, 04:51 pm IST 0
വയനാട്: മേപ്പാടിയില്‍ പുള്ളിപ്പുലിയെ ചത്ത നിലയില്‍ കണ്ടെത്തി. സംഭവത്തെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കേസ് രജിസ്റ്റര്‍ ചെയ്തു. മേപ്പാടി തൃക്കൈപ്പറ്റ മണിക്കുന്ന് മലയില്‍ സ്വകാര്യ വ്യക്തിയുടെ…

മഹാരാഷ്ട്രയിൽ  സര്‍ക്കാര്‍ രൂപീകരിക്കാന്‍  ഗവര്‍ണര്‍ ശിവ സേനയെ  ക്ഷണിച്ചു 

Posted by - Nov 11, 2019, 10:13 am IST 0
മുംബൈ: രാഷ്ട്രീയ  അനിശ്ചിതത്വങ്ങള്‍ തുടരവേ മഹാരാഷ്ട്രയില്‍ ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിസര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേനയെ ക്ഷണിച്ചു.  സര്‍ക്കാര്‍ രൂപീകരിക്കാനില്ലെന്ന് ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപി അറിയിച്ചതിന് പിന്നാലെയാണ്…

Leave a comment