അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തി : ആരോഗ്യനില തൃപ്തികരം

129 0

കൊച്ചി: ഗോൾഡൻ ഗ്ലോബ് റേസിനിടെ പരുക്കേറ്റ മലയാളി നാവികൻ കമാന്‍ഡര്‍ അഭിലാഷ് ടോമിയെ നാവിക സേന രക്ഷപ്പെടുത്തി. അഭിലാഷ് ടോമിയുടെ ആരോഗ്യം തൃപ്തികരമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം, അഭിലാഷിനെ രക്ഷപെടുത്തിയതില്‍ സന്തോഷമുണ്ടെന്നും എല്ലാവര്‍ക്കും നന്ദി പറയുന്നതായും അഭിലാഷിന്‍റെ അച്ഛന്‍ മുന്‍ ലഫ്‍നന്‍റ് കമാന്‍ഡര്‍ വി സി ടോമി പ്രതികരിച്ചു.

ഇന്നലെ രാവിലെ ഇന്ത്യൻ നാവികസേനയുടെ ചെറുവിമാനം അപകടത്തിൽപ്പെട്ട പായ്‍വഞ്ചി കണ്ടെത്തിയിരുന്നു. അപകടത്തില്‍പ്പെട്ട അഭിലാഷിനെ ഫ്രെഞ്ച് മത്സ്യബന്ധനയാനമായ ഓസിരിസാണ് രക്ഷപ്പെടുത്തിയത്. സ്ട്രെച്ചറുപയോഗിച്ച്‌ അഭിലാഷിനെ പായ്‍വഞ്ചിയില്‍ നിന്ന് ഓസിരിസിലേക്ക് മാറ്റി. ആംസ്റ്റര്‍ഡാം ദ്വീപിലേക്ക് കൊണ്ടുപോവുന്ന അഭിലാഷിന് അവിടെ വച്ചാണ് ചികില്‍സ നല്‍കുക. പ്രാഥമിക ചികില്‍സാ സൗകര്യങ്ങള്‍ ഓസിരിസില്‍ അഭിലാഷിന് ലഭ്യമാക്കുമെന്നും നാവിക സേന വ്യക്തമാക്കി.

Related Post

പുതിയ മദ്യ നയം : ബാറുകൾ രാത്രി 12 വരെ 

Posted by - Mar 15, 2018, 08:09 am IST 0
പുതിയ മദ്യ നയം : ബാറുകൾ രാത്രി 12 വരെ  ഇന്നലെ കൂടിയ മന്ത്രിസഭാ യോഗത്തിൽ പുതിയ മദ്യനയം പാസാക്കി.ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ബാറുകളെ ലക്ഷ്യം വച്ചാണ് പുതിയ…

 കേരളത്തില്‍ ഇപ്രാവശ്യം കാലവര്‍ഷം മെയ് 29 മുതല്‍ 

Posted by - May 19, 2018, 06:30 am IST 0
തിരുവനന്തപുരം: കേരളത്തില്‍ ഇപ്രാവശ്യം കാലവര്‍ഷം നേരത്തെ എത്തുമെന്ന് വിവരം. പൊതുവെ ജൂണ്‍ ഒന്നിനാണ് സംസ്ഥാനത്ത് കാലവര്‍ഷം ആരംഭിക്കുന്നത്. എന്നാല്‍ ഇക്കുറി മെയ് 29മുതല്‍ തന്നെ കാലവര്‍ഷം ശക്തി…

ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയിൽ

Posted by - Mar 10, 2018, 08:44 am IST 0
ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയിൽ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ കുറ്റാരോപിതൻ സിനിമ നടൻ ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. ആക്രമത്തിൽ തനിക്കെതിരേയുള്ള പ്രധാന തെളിവ് നടിയെ ആക്രമിക്കുന്ന…

വേനൽമഴ ഏപ്രിൽ പകുതിയോടെ; സംസ്ഥാനത്ത് റെക്കോർഡ് താപനില

Posted by - Apr 1, 2019, 03:10 pm IST 0
കൊച്ചി: ഏപ്രിൽ മാസം പകുതിയോടെ സംസ്ഥാനത്ത് വേനൽമഴയെത്തുമെന്ന് കാലാവസ്ഥാ വിദഗ്ധർ. മൂന്ന് ദിവസത്തിനുള്ളിൽ ചിലയിടങ്ങളിൽ മഴ പെയ്യുമെന്നാണ് വിലയിരുത്തൽ.  അള്‍ട്രാവലയറ്റ് കിരണങ്ങളുടെ തോത് കൂടുന്നതാണ് നിലവിലെ അത്യുഷ്ണത്തിന്…

Leave a comment