ബിഎസ്ഇയില്‍ 2013 കമ്പനികള്‍ക്കു നേട്ടം; 613 ഓഹരികള്‍ നഷ്ടത്തില്‍  

20 0

ലോക്സഭാ തിരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ പുറത്ത് വന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഓഹരി വിപണിയിലും വന്‍ പ്രതിഫലനമാണ് സൃഷ്ടിച്ചത്. എന്‍ഡിഎയ്ക്ക് മികച്ച മുന്നേറ്റം ലഭിക്കുമെന്നാണ് മിക്ക എക്സിറ്റ് പോള്‍ ഫലങ്ങളും പ്രവചിച്ചത്. ഇതോടെ നാഴികകല്ല് സൃഷ്ടിക്കുന്ന കുതിപ്പുമായി ഓഹരി വിപണി മുന്നേറിയപ്പോള്‍ 2009ന് ശേഷം രേഖപ്പെടുത്തിയിരിക്കുന്നതില്‍ ഏറ്റവും ഉയര്‍ന്ന പോയിന്റിലാണ് സൂചികകള്‍ ഏതാനും ദിവസം മുന്‍പ് എത്തിയത്. സെന്‍സെക്‌സ് 1421.90 പോയന്റ് ഉയര്‍ന്ന് 39352.67ലും നിഫ്റ്റി 421.10 പോയന്റ് നേട്ടത്തില്‍ 11828.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

എക്‌സിറ്റ് പോള്‍ വന്ന ദിനത്തിന് പിറ്റേന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍തന്നെ സെന്‍സെക്‌സ് 960 പോയന്റ് ഉയര്‍ന്നിരുന്നു. ബിഎസ്ഇയില്‍ 2013 കമ്പനികളാണ് നേട്ടം കൊയ്തത്. എന്നാല്‍ 613 ഓഹരികള്‍ നഷ്ടത്തിലായതും ഏതാനും നിക്ഷേപകരെ ആശങ്കയിലാക്കിയിട്ടുണ്ട്. പൊതുമേഖല ബാങ്കുകള്‍, ഇന്‍ഫ്ര, വാഹനം, ഊര്‍ജം, എഫ്എംസിജി, ലോഹം, ഫാര്‍മ തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് പ്രധാനമായും നേട്ടത്തിലായത്.

ഇന്ത്യബുള്‍സ്  ഹൗസിങ്, എസ്ബിഐ, യെസ് ബാങ്ക്, എല്‍ആന്‍ഡ്ടി, എച്ച്ഡിഎഫ്‌സി, മാരുതി സുസുകി, ഒഎന്‍ജിസി, ഐസിഐസിഐ ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ്, സിപ്ല, ഹിന്‍ഡാല്‍കോ, ഭാരതി എയര്‍ടെല്‍, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

Related Post

നാഷണല്‍ പെന്‍ഷന്‍ സിസ്റ്റത്തില്‍ ഓണ്‍ലൈനായി അക്കൗണ്ട് തുറക്കാം  

Posted by - May 23, 2019, 05:18 am IST 0
കേന്ദ്ര സര്‍ക്കാര്‍ ഈയിടെ നികുതിയിളവ് പ്രഖ്യാപിച്ചതോടെ നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം അഥവാ എന്‍പിഎസിന് ജനപ്രീതി കൂടി. സെക്ഷന്‍ 80ഇ അനുസരിച്ചുള്ള നികുതിയിളവ് കൂടാതെ, 80CCD(IB) യ്ക്ക് കീഴില്‍…

റിലയന്‍സ് വെഞ്ച്വേഴ്സിന്റെ ഓഹരി വില്‍പ്പന ജൂണില്‍ ആരംഭിക്കും  

Posted by - May 23, 2019, 05:15 am IST 0
റിലയന്‍സ് ഗ്രൂപ്പിന്റെ റീട്ടെയ്ല്‍ യൂണിറ്റായ റിലയന്‍സ് വെഞ്ച്വേഴ്സിന്റെ ഓഹരി വില്‍പ്പന (ഐപിഒ) ഈ വര്‍ഷം ജൂണില്‍ ആരംഭിക്കും.  റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ റീട്ടെയ്ലര്‍ വില്‍പ്പനയില്‍ വന്‍വളര്‍ച്ച കൈവരിച്ചതിനാല്‍ റിലയന്‍സ്…

Leave a comment