Media Eye Desk

മരടിലെ ഫ്ലാറ്റുകൾ ഉടൻ പൊളിച്ചുനീക്കും

Posted by - Sep 9, 2019, 09:09 am IST
തിരുവനന്തപുരം: മരടിൽ അനധികൃതമായി നിർമ്മിച്ച ഫ്ലാറ്റ് സമുച്ചയങ്ങൾ ഉടൻ പൊളിച്ചുനീക്കുമെന്ന് സർക്കാർ. ഫ്ലാറ്റുകൾ പൊളിച്ചു നീക്കുന്നതിനുള്ള നടപടി ക്രമങ്ങൾ സർക്കാർ ആരംഭിച്ചു കഴിഞ്ഞു . ഫ്ലാറ്റുകൾ ഈ മാസം 20ന് മുൻപ് പൊളിച്ച് മാറ്റണമെന്ന് സുപ്രീംകോടതി കേരള സർക്കാരിന് കർശന നിർദേശം…
Read More

ആത്മാഭിമാനമുണ്ടെങ്കിൽ യുഡിഎഫ് വിടണമെന്ന് ജോസഫിനോട് കോടിയേരി

Posted by - Sep 8, 2019, 07:13 pm IST
തിരുവനന്തപുരം: പി ജെ ജോസഫ് ഇപ്പോൾ യുഡിഎഫ് തടവറയിലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു . പാലാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജോസ് കെ മാണിയും, പി ജെ ജോസഫും തമ്മിലുണ്ടായ വാക്പോരിനെ തുടർന്ന് പ്രതികരിക്കുകയായിരുന്നു കോടിയേരി. ജോസഫിനെതിരെ കൂക്കി…
Read More

തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ ചെക്ക് കേസ് അജ്‌മാൻ കോടതി തള്ളി

Posted by - Sep 8, 2019, 07:04 pm IST
അജ്മാന്‍: തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായി യുഎഇയിലെ അജ്മാന്‍ കോടതിയിലുണ്ടായിരുന്ന ചെക്ക് കേസ് തള്ളി. ഹര്‍ജിക്കാരനായ നാസില്‍ സമര്‍പ്പിച്ച ഹർജി വിശ്വാസയോഗ്യമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. തുഷാറിന്റെ പാസ്‌പോര്‍ട്ടും കോടതി തിരികെ നല്‍കി. നീതിയുടെ വിജയമാണിതെന്ന് തുഷാര്‍ പ്രതികരിച്ചു. കേരള മുഖ്യമന്ത്രിക്കും, യുഎഇ ഭരണകൂടത്തിനും, എം.എ…
Read More

രാം ജഠ്മലാനി(95) അന്തരിച്ചു

Posted by - Sep 8, 2019, 06:43 pm IST
ന്യൂഡല്‍ഹി: സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന രാം ജഠ്മലാനി (95) അന്തരിച്ചു. ഡല്‍ഹിയിലെ വസതിയില്‍ ഞായറാഴ്ച രാവിലെയാണ്  അന്തരിച്ചത് . വാജ്‌പേയി സര്‍ക്കാരില്‍ മന്ത്രിയായിരുന്നു .  ഇടയ്ക്ക് ബിജെപിയില്‍ നിന്ന് രാജിവെച്ചിരുന്നു.  സുപ്രീംകോടതിയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന അഭിഭാഷകരില്‍…
Read More

വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ കണ്ടെത്തി

Posted by - Sep 8, 2019, 06:37 pm IST
ബെംഗളൂരു : സോഫ്റ്റ് ലാന്റിംഗിനിടെ കാണാതായ വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ കണ്ടെത്തി.  വിക്രം ലാന്‍ഡറിന്റെ ചന്ദ്രോപരിതലത്തിലെ സ്ഥാനം കണ്ടെത്തിയതായും ലാന്‍ഡറിന്റെ ദൃശ്യങ്ങള്‍ ഓര്‍ബിറ്റര്‍ പകര്‍ത്തിയതായും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍ അറിയിച്ചു. എന്നാൽ , ലാന്‍ഡറുമായുള്ള ആശയവിനിമയം ഇതുവരെയും പുനസ്ഥാപിക്കാനായിട്ടില്ലെന്നും,  ആശയവിനിമയത്തിനുള്ള…
Read More

ഇന്ദ്രൻസിന് മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്കാരം

Posted by - Sep 7, 2019, 09:29 pm IST
സിംഗപ്പൂർ സൗത്ത് ഏഷ്യൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച നടനുള്ള പുരസ്കാരം ഇന്ദ്രന്സിന്  ലഭിച്ചു . ഡോ. ബിജു സംവിധാനം ചെയ്ത വെയിൽമരങ്ങൾ എന്ന സിനിമയിലെ അഭിനയത്തിനാണ് ഈ പുരസ്കാരം. ഇന്ദ്രൻസിന്റെ  ആദ്യ അന്താരാഷ്ട്ര പുരസ്കാരം കൂടിയാണ് ഇത്. ഇതിനു മുൻപ്  ഷാങ്ഹായ്…
Read More

പേപ്പാറ ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തും

Posted by - Sep 7, 2019, 09:14 pm IST
തിരുവനന്തപുരം: പേപ്പാറ ഡാമിന്റെ രണ്ട് ഷട്ടറുകൾ കൂടുതൽ ഉയർത്തുമെന്ന് അധികൃതർ. ജലനിരപ്പ് ക്രമാതീതമായി ഉയർന്നുവരുന്ന  സാഹചര്യത്തിലാണ് ഡാമിന്റെ രണ്ട് ഷട്ടറുകൾ കൂടുതൽ ഉയർത്താൻ തീരുമാനിച്ചിരിക്കുന്നത്തീരുമാനിച്ചത് . ഇരു ഷട്ടറുകളും 5 സെന്റീമീറ്റർ വീതമാണ് ഉയർത്തുക. ഷട്ടറുകൾ കൂടുതൽ ഉയർത്തുന്ന സാഹചര്യത്തിൽ കരമന…
Read More

 ജോസ് ടോമിന് കൈതച്ചക്ക ചിഹ്നം അനുവദിച്ചു 

Posted by - Sep 7, 2019, 09:02 pm IST
കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ജോസ് ടോമിന്  'കൈതച്ചക്ക' ചിഹ്നം അനുവദിച്ചു . തെരഞ്ഞെടുപ്പ് കമ്മീഷനാണ് ജോസ് ടോമിന് കൈതച്ചക്ക ചിഹ്നം അനുവദിച്ചത്. പി ജെ ജോസഫ് വിഭാഗം ജോസ് ടോമിന് പാർട്ടിയുടെ രണ്ടില ചിഹ്നം നൽകാത്ത പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ്…
Read More

ചന്ദ്രയാൻ 2: തിരിച്ചടിയിൽ നിരാശരാകരുതെന്ന്  പ്രധാനമന്ത്രി

Posted by - Sep 7, 2019, 11:37 am IST
ചന്ദ്രയാൻ 2 ന്  ഏറ്റ തിരിച്ചടിയിൽ  ഐഎസ്ആർഒയ്ക്ക് ആത്മവിശ്വാസമേകി പ്രധാനമന്ത്രി.  ഐഎസ്ആർഒ ആസ്ഥാനത്ത് വെച്ചാണ് പ്രധാനമന്ത്രി ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞന്മാർക്ക് പിന്തുണ അറിയിച്  രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. ബംഗളുരുവിലെ ഇസ്ട്രാക്ക് കേന്ദ്രത്തിൽ നിന്നാണ് അദ്ദേഹം സംസാരിച്ചത്.  ചന്ദ്രയാൻ ദൗത്യത്തിന്ടെ  തിരിച്ചടിയിൽ നിരാശരാകരുതെന്ന്…
Read More

ചന്ദ്രയാൻ 2 : സോഫ്റ്റ് ലാൻഡിങ്ങിനിടെ സിഗ്നൽ നഷ്ടപ്പെട്ടു

Posted by - Sep 7, 2019, 11:17 am IST
ഇന്ത്യയുടെ രണ്ടാം  ചന്ദ്രയാന്റെ   ഭാഗമായ വിക്രം ലാന്‍ഡര്‍ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങുന്നതിനിടെ  സിഗ്നൽ നഷ്ടപ്പെട്ടു. ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയ്ക്കും രണ്ടിനും ഇടയിലായിരുന്നു സോഫ്റ്റ് ലാന്‍ഡിങ് നിശ്ചയിച്ചിരുന്നത്. എന്നാൽ 97 ശതമാനം വിജയകരമായി ദൗത്യം മുന്നേറികൊണ്ടിരുന്നപ്പോൾ വിക്രത്തിൽ നിന്നും ഐ,എസ്.ആർ. ഓക്ക്…
Read More

രാജ്യദ്രോഹകുറ്റത്തിന് ഷെഹ്‌ല റാഷിദിനെതിരെ  കേസെടുത്തു

Posted by - Sep 6, 2019, 06:25 pm IST
ന്യൂദൽഹി: ജമ്മു കശ്മീരിലെ പ്രത്യേക പദവി റദ്ദാക്കിയതിനെത്തുടർന്ന് സായുധ സേന സിവിലിയന്മാരെ പീഡിപ്പിക്കുകയും വീടുകൾ കൊള്ളയടിക്കുകയും ചെയ്തുവെന്നാരോപിച്ച  ജമ്മു കശ്മീർ പീപ്പിൾസ് മൂവ്‌മെന്റ് നേതാവ് ഷെഹ്‌ല റാഷിദിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി. “ഇന്ത്യൻ ആർമിയുടെ  പ്രതിച്ഛായയെ അപകീർത്തിപ്പെടുത്തുക” എന്ന ലക്ഷ്യത്തോടെ തെറ്റായ വാർത്തകൾ…
Read More

മഴ നില്കാതെ  റോഡ് നന്നാക്കാനാവില്ലെന്ന് ജി. സുധാകരന്‍

Posted by - Sep 6, 2019, 06:01 pm IST
കൊച്ചി: ഹൈക്കോടതി കേസെടുത്താലും മഴ മാറാതെ തകര്‍ന്ന റോഡുകള്‍ നന്നാക്കാൻ സാധിക്കുകയില്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ കൊച്ചിയിൽ പറഞ്ഞു . കൊച്ചിയിലെ റോഡുകള്‍ നന്നാക്കാത്തതിൽ  സര്‍ക്കാരിനെതിരെ ഹൈക്കോടതി സ്വമേധയാ കേസേടുത്തിരുന്നു .ഈ സാഹചര്യത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. പഞ്ചായത്ത് കോര്‍പറേഷന്‍ റോഡുകളുടെ ദുരവസ്ഥയിൽ…
Read More

 കേരളാ എക്സ്പ്രസ്സ്  ട്രെയിനിൽ തീപിടുത്തം

Posted by - Sep 6, 2019, 04:59 pm IST
ന്യൂ ഡൽഹി:കേരളാ എക്സ്പ്രസ്സ് ട്രെയിനിൽ തീപിടുത്തമുണ്ടായി. ചണ്ഡീഗഡ്-കൊച്ചുവേളി ട്രെയിനിലെ രണ്ട് ബോഗികൾക്കാണ് തീപിടിച്ചത്.   സ്റ്റേഷനിലെ എട്ടാം നമ്പർ പ്ലാറ്റ്ഫോമിൽ നിർത്തിയിട്ടിരിക്കുകയായിരുന്ന  ട്രെയിനിനാണ് തീ പിടിച്ചത്. യാത്രക്കാരെയെല്ലാം ഉടനെത്തന്നെ ട്രെയിനിൽ നിന്ന് ഒഴിപ്പിച്ചു . ഏതാണ്ട് രണ്ട് മണിയോടെ അഗ്നിശമന സേന സ്ഥലത്തെത്തി…
Read More

മിൽമ പാലിന് സെപ്റ്റംബർ  21 മുതൽ വില കൂടും

Posted by - Sep 6, 2019, 01:41 pm IST
തിരുവനന്തപുരം : സംസ്ഥാനത്ത് മിൽമ പാലിന്റെ വില കൂട്ടാൻ തീരുമാനിച്ചു . എല്ലാ ഇനം പാലുകൾക്കും നാല് രൂപ വീതം വില കൂടും.   മന്ത്രി പി. രാജുവിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് വില കൂട്ടാൻ തീരുമാനമായത്.  2017 ഫെബ്രുവരിയിലായിരുന്നു മിൽമ അവസാനമായി…
Read More

ജോസ് ടോമിന്റെ പ്രചാരണവേദിയില്‍ പി ജെ ജോസഫിനെ കൂക്കിവിളിച്ചു 

Posted by - Sep 6, 2019, 12:46 pm IST
പാലാ: പാലാ ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച്  യുഡിഎഫ് കണ്‍വന്‍ഷന്‍ വേദിയില്‍ പി.ജെ. ജോസഫിന് കൂക്കിവിളി. വേദിയില്‍ ജോസഫ് സംസാരിക്കുമ്പോഴാണ് പ്രവര്‍ത്തകര്‍ കൂക്കിവിളിച്ചത്. എന്നാൽ ഇതുവകവയ്ക്കാതെ പ്രസംഗഹം തുടർന്നു .  ജോസ് കെ. മാണിയുമായുള്ള അഭിപ്രായ ഭിന്നത ഉടന്‍ പരിഹരിക്കാന്‍ സാധിക്കുമെന്നാണു വിശ്വസിക്കുന്നതെന്നും പറഞ്ഞു.  യുഡിഎഫ്…
Read More