Media Eye Desk

ഹിന്ദു മഹാസഭ നേതാവ് കലമേഷ് തിവാരിയെ വെടിവച്ചു കൊന്നു

Posted by - Oct 18, 2019, 03:41 pm IST
ലക്‌നൗ: ഹിന്ദു മഹാസഭ നേതാവ് കലമേഷ് തിവാരിയെ കഴുത്തു മുറിച്ച ശേഷം  വെടിവച്ചു കൊന്നു. ലക്നൗവില്‍ വെള്ളിയാഴ്ച പകലാണ്  കമലേഷ് തിവാരിയെ അജ്ഞാതര്‍ കൊന്നത്.  റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഒരു സമ്മാനം കൈമാറുന്നതിന്റെ മറവില്‍ ആക്രമണകാരികള്‍ തിവാരിയുടെ ഓഫീസിലേക്ക് അതിക്രമിച്ചു കയറി. അകത്തേക്ക്…
Read More

മഹാകവി വള്ളത്തോളിന്റെ മകള്‍ വാസന്തി മേനോന്‍ അന്തരിച്ചു  

Posted by - Oct 18, 2019, 02:44 pm IST
ഷൊര്‍ണൂര്‍: മഹാകവി വള്ളത്തോളിന്റെ മകള്‍ വാസന്തി മേനോന്‍(83) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് അന്തരിച്ചത്. പൊതു വേദികളിലും സന്നദ്ധ സംഘടനകളിലും പ്രവര്‍ത്തിച്ചിരുന്നു. കലാമണ്ഡലം ഭരണ സമിതി അംഗമാണ്. സാമൂഹിക രാഷട്രീയ കലാ രംഗത്ത് സജീവ സാന്നിധ്യം ആയിരുന്നു. …
Read More

എസ് എ ബോബ്‌ഡെയെ സുപ്രീംകോടതി ചീഫ് ജസ്റ്റിസായിനിയമിക്കാന്‍ ചീഫ് ജസ്റ്റിസ് ഗൊഗോയ് ശുപാര്‍ശ ചെയ്തു    

Posted by - Oct 18, 2019, 02:28 pm IST
ന്യൂഡൽഹി:  സുപ്രീം കോടതി ചീഫ് ജസ്റ്റിസായി  ജസ്റ്റിസ് എസ് എ ബോബ്‌ഡെയെ നിയമിക്കാൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് കേന്ദ്ര സർക്കാരിന് കത്ത് നൽകി. നിലവിലെ രീതി അനുസരിച്ച് പിന്‍ഗാമിയെ ശുപാര്‍ശ ചെയ്യാറുള്ളത് അധികാരമൊഴിയുന്ന ചീഫ് ജസ്റ്റിസ്ആണ്. ഇത് കേന്ദ്രം അംഗീകരിച്ചാൽ…
Read More

ഇന്ത്യയുടെ ചരിത്രം രാജ്യത്തിന്റെ കാഴ്ചപ്പാടിലൂടെ മാറ്റിയെഴുതണം: അമിത് ഷാ

Posted by - Oct 18, 2019, 09:12 am IST
വാരാണസി: ഇന്ത്യയുടെ ചരിത്രം രാജ്യത്തിന്റെ കാഴ്ചപ്പാടിലൂടെ മാറ്റിയെഴുതണമെന്ന്  കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഒന്നാം സ്വാതന്ത്യ സമരം ബ്രിട്ടീഷുകാരുടെ കണ്ണിലൂടെയാണ് ചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വീര്‍ സവര്‍ക്കര്‍ ഇല്ലായിരുന്നെങ്കില്‍ 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരം വെറും ഒരു ലഹളയായി കണക്കാക്കപ്പെടുമായിരുന്നെന്നും…
Read More

ഒക്ടോബർ 22ന് രാജ്യവ്യാപക ​ബാ​ങ്ക് പ​ണി​മു​ട​ക്ക്

Posted by - Oct 18, 2019, 08:56 am IST
ന്യൂ ഡൽഹി: ഈ മാസം 22ന് ബാങ്കുകൾ രാജ്യവ്യാപകമായി പണിമുടക്കും. ബാങ്ക് ജീവനക്കാരുടെ സംഘടനകളാണ് ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.  പൊതുമേഖലാ ബാങ്കുകളുടെ ലയനം ഉൾപ്പെടെയുള്ള നടപടികളിൽ പ്രതിഷേധിച്ചാണ് തീരുമാനം.  ഓൾ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും, ബാങ്ക് എംപ്ലോയീസ് ഫെഡറേഷനും…
Read More

മരടിലെ അനധികൃത ഫ്‌ളാറ്റുകളില്‍ പൊളിക്കല്‍ നടപടി തുടങ്ങി

Posted by - Oct 17, 2019, 02:28 pm IST
കൊച്ചി:  സുപ്രീംകോടതി ഉത്തരവ് പ്രകാരം മരടിലെ അനധികൃത ഫ്‌ളാറ്റുകള്‍ പൊളിക്കുന്ന നടപടികള്‍ ആരംഭിച്ചു. പൊളിക്കുന്നതിന് മുന്നോടിയായി ആല്‍ഫാ വെഞ്ചേഴ്‌സ് ഫ്‌ളാറ്റില്‍ തൊഴിലാളികള്‍ പൂജ നടത്തി. ചെന്നൈ ആസ്ഥാനമായുള്ള വിജയ സ്റ്റീല്‍ എന്ന കമ്പനിയാണ് ഫ്‌ളാറ്റ് പൊളിക്കുന്നത്. മുംബൈ ആസ്ഥാനമായുള്ള എഡിഫൈ എഞ്ചിനീയേഴ്‌സ്…
Read More

ജാതി പറഞ്ഞ് വോട്ട് പിടിത്തം നടത്തിയ എൻ എസ്‌ എസിനെതിരെ  തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും:   കോടിയേരി ബാലകൃഷ്ണൻ   

Posted by - Oct 17, 2019, 02:21 pm IST
ആലപ്പുഴ: സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പില്‍ ജാതി പറഞ്ഞ് വോട്ട് പിടിക്കുന്നതില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേ ബാലകൃഷ്ണൻ വ്യക്തമാക്കി . വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി എന്‍.എസ്.എസ് പരസ്യമായി പ്രചാരണത്തിനിറങ്ങിയിരുന്നു. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ഇതുസംബന്ധിച്ച് പരാതി നല്‍കുമെന്നും…
Read More

പാകിസ്ഥാൻ കശ്മീരികളുടെ രക്ഷകരാണെന്ന  വ്യാജവേഷം കെട്ടുന്നു: ശശി തരൂർ   

Posted by - Oct 17, 2019, 01:55 pm IST
ന്യൂഡല്‍ഹി: അന്താരാഷ്ട്ര വേദിയില്‍ ജമ്മു കശ്മീര്‍ വിഷയം വീണ്ടും ഉന്നയിച്ച പാകിസ്താനെതിരെ ആഞ്ഞടിച് കോണ്‍ഗ്രസ് എം പി ശശി തരൂര്‍. അതിര്‍ത്തി കടന്നുള്ള അനവധി  ഭീകരാക്രമണങ്ങള്‍ക്ക് ഉത്തരവാദിയായ രാജ്യം, കശ്മീരികളുടെ രക്ഷകരാണെന്ന്  വ്യാജവേഷം കെട്ടുകയാണ്. സെര്‍ബിയയില്‍ നടന്ന യു എന്‍ അഫയേഴ്‌സിന്റെ…
Read More

നിക്ഷേപത്തിന് ലോകത്തിൽ ഇന്ത്യയാണ് ഏറ്റവും അനുയോജ്യമായ സ്ഥലം: നിർമല സീതാരാമൻ

Posted by - Oct 17, 2019, 01:39 pm IST
വാഷിങ്ടണ്‍: ഇന്ത്യയെക്കാള്‍ അനുയോജ്യമായ  സ്ഥലം ലോകത്തെവിടെയും നിക്ഷേപകര്‍ക്ക് കണ്ടെത്താൻ സാധിക്കുകയില്ലെന്ന്  കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍.  ജനാധിപത്യ സൗഹൃദവും മൂലധന ഭക്തിയും നിറഞ്ഞതാണ് ഇന്ത്യയിലെ അന്തരീക്ഷമെന്നും അവര്‍ പറഞ്ഞു. അന്താരാഷ്ട്ര നാണയനിധി ആസ്ഥാനത്ത് അന്താരാഷ്ട്ര നിക്ഷേപകരുമായി നടത്തിയ സംവാദത്തിനിടെയായിരുന്നു മന്ത്രിയുടെ പരാമര്‍ശം.…
Read More

സൗദിയിൽ ബസ് ലോറിയുമായി  കൂട്ടിയിടിച്  35 പേർ മരിച്ചു  

Posted by - Oct 17, 2019, 10:29 am IST
റിയാദ്: സൗദിയില്‍ തീര്‍ത്ഥാടകരുമായി പോകുകയായിരുന്ന ബസ് ട്രുക്കുമായി  കൂട്ടിയിടിച്ചു. അപകടത്തില്‍ 35 പേര്‍ മരിച്ചു. മദീനയില്‍ നിന്ന് 170 കിലോമീറ്റര്‍ അകലെ ഹിജ്റ റോഡിലാണ് അപകടമുണ്ടായത്. കൂട്ടിയിടച്ച ശേഷം ബസിന് തീപിടിച്ചതാണ് വലിയ ദുരന്തത്തിനിടയാക്കിയത്.   സൗദി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ്…
Read More

ജാതിസംഘടനകള്‍ പരസ്യമായി വോട്ട് ചോദിക്കുന്നത് ചട്ടവിരുദ്ധമാണെന്ന്  ടിക്കാറാം മീണ  

Posted by - Oct 16, 2019, 05:40 pm IST
തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ ജാതി സംഘടനകള്‍ പരസ്യമായി വോട്ട് ചോദിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ഒരു മുന്നണിക്ക് വേണ്ടി എന്‍.എസ്.എസ്. സ്വീകരിച്ച നിലപാട് തെറ്റാണെന്നും, എന്നാല്‍ എന്‍.എസ്.എസിനെതിരെ  ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.  തിരഞ്ഞെടുപ്പ് പ്രചാരണം കാരണം…
Read More

സിസ്റ്റര്‍ ലൂസി കളപ്പുരയുടെ അപ്പീല്‍ വത്തിക്കാന്‍ തള്ളി  .

Posted by - Oct 16, 2019, 05:25 pm IST
കല്പറ്റ: എഫ്.സി.സി. സന്ന്യാസ സഭയില്‍നിന്ന് പുറത്താക്കിയ നടപടിക്കെതിരെ സിസ്റ്റര്‍ ലൂസി കളപ്പുര നല്‍കിയിരുന്ന  അപ്പീല്‍ വത്തിക്കാന്‍ തള്ളി. എഫ്.സി.സി. സന്ന്യാസ സഭയുടെ തീരുമാനം അംഗീകരിക്കുന്നതായി ചൂണ്ടിക്കാണിച്ചാണ് വത്തിക്കാന്‍ സിസ്റ്റര്‍ ലൂസിയുടെ അപ്പീല്‍ തള്ളിയത്. മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും സഭയുടെ നിയമങ്ങള്‍ പാലിക്കാത്തവിധമുള്ള ജീവിതശൈലി…
Read More

പുല്‍വാമയില്‍ ഭീകരാക്രമണം

Posted by - Oct 16, 2019, 05:06 pm IST
ശ്രീനഗര്‍: ഛത്തീസ്ഗഢില്‍ നിന്നുള്ള  തൊഴിലാളിയെ ഭീകരര്‍ വധിച്ചു. ജമ്മു കശ്മീരിലെ പുല്‍വാമയിലാണ് സംഭവം.   വ്യാപാരം തടസപ്പെടുത്തുന്നതിനും ജനങ്ങളില്‍ ഭയം ജനിപ്പിക്കുന്നതിനും വേണ്ടിയാണിതെന്ന് വിലയിരുത്തപ്പെടുന്നു. അതിനിടെ, കശ്മീരിലെ അനന്തനാഗ് ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാസൈന്യം മൂന്ന് ഭീകരരെ വധിച്ചു. ഭീകരര്‍ ഒളിച്ചിരുന്ന സ്ഥലത്ത്…
Read More

 മരട് ഫ്ലാറ്റ്; ഗോൾഡൻ കായലോരത്തിനെതിരെ ക്രൈം ബ്രാഞ്ച് കേസെടുത്തു

Posted by - Oct 16, 2019, 04:59 pm IST
കൊച്ചി : മരടിലെ മൂന്ന് ഫ്ലാറ്റുകൾക്കെതിരെയും കേസെടുത്തത് പുറമെ  നാലമത്തെ ഫ്ലാറ്റായ ഗോൾഡൻ കായലോരത്തിനെതിരെയും കേസെടുക്കാൻ ക്രൈം ബ്രാഞ്ച് തീരുമാനിച്ചു. മറ്റ് മൂന്ന് ഫ്ലാറ്റുകളിലെയും താമസക്കാർ നിർമാതാക്കൾക്കെതിരെ ക്രൈം ബ്രാഞ്ചിന് പരാതി നൽകിയിരുന്നു. എന്നാൽ ഇതുവരെയും ഗോൾഡൻ കായലോരത്തിനെതിരെയോ നിർമാതാക്കൾക്കെതിരെയോ ആരും…
Read More

ഗ്യാസ് ടാങ്കർ മറിഞ്ഞ് വാതക ചോർച്ച

Posted by - Oct 16, 2019, 10:18 am IST
കാസർഗോഡ് : കാസർഗോഡ്-മംഗലാപുരം ദേശീയപാതയിൽ പാചകവാതകം നിറച്  വന്ന ടാങ്കർ ലോറി അപകടത്തിൽപെട്ട്  പ്രദേശത്ത് വാതകം ചോർന്നു. അടുക്കത്ത്ബയലിന് സമീപം പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം നടന്നത്.  സമീപത്ത് താമസിക്കുന്ന ആളുകളെ ഇവിടെ നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്. സ്ഥലത്തെ വൈദ്യുതി ബന്ധവും വിച്ഛേദിച്ചു.…
Read More