Media Eye Desk

വനിതാ മതില്‍ പരിപാടിക്കുള്ള പിന്തുണ പിന്‍വലിച്ച്‌ മഞ്ജു വാര്യര്‍

Posted by - Dec 17, 2018, 09:26 am IST
നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക എന്ന മുദ്രാവാക്യവുമായി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതില്‍ പരിപാടിക്കുള്ള പിന്തുണ പിന്‍വലിച്ച്‌ മഞ്ജു വാര്യര്‍. സംസ്ഥാന സര്‍ക്കാറിന്‍റെ ഒട്ടേറെ പരിപാടികളോട് സഹകരിച്ചിട്ടുണ്ടെന്നും എന്നാല്‍ വനിതാ മതിലിന് ഇതിനോടകം ഒരു രാഷ്ട്രീയ നിറം കൈവിന്നിട്ടുണ്ടെന്നും, അത് താന്‍…
Read More

ശ്രീലങ്കയുടെ പ്രധാനമന്ത്രിയായി റനില്‍ വിക്രമസിംഗെ വീണ്ടും സ്ഥാനമേറ്റു

Posted by - Dec 17, 2018, 09:16 am IST
കൊളംബോ: ശ്രീലങ്കയുടെ പ്രധാനമന്ത്രിയായി റനില്‍ വിക്രമസിംഗെ(69) വീണ്ടും (5-ാം തവണ) സ്ഥാനമേറ്റു. ഇതോടെ ദ്വീപുരാജ്യത്തെ രാഷ്ട്രീയ അനിശ്ചിതത്വത്തിന് വിരാമമായി. വിക്രമസിംഗെയെ വീണ്ടും പ്രധാനമന്ത്രിയാക്കില്ലെന്ന് ആവര്‍ത്തിച്ച പ്രസിഡന്റ് മൈത്രിപാല സിരിസേനയ്ക്ക് സ്വന്തം വാക്കുകള്‍ വിഴുങ്ങേണ്ടി വന്നു. ശ്രീലങ്കയിലെ ജനാധിപത്യപ്രസ്ഥാനങ്ങളുടെ വിജയമെന്ന് വിക്രമസിംഗെ ട്വീറ്റ്…
Read More

ശബരിമലയിലെ നിരോധനാജ്ഞ രണ്ട് ദിവസം കൂടി നീട്ടി

Posted by - Dec 16, 2018, 08:33 pm IST
പത്തനംതിട്ട: ശബരിമലയിലെ നിരോധനാജ്ഞ രണ്ട് ദിവസം കൂടി നീട്ടി. ജില്ലാ പൊലീസ് സൂപ്രണ്ടിന്റെയും എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റുമാരുടെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ ചൊവ്വാഴ്ച അര്‍ധ രാത്രി വരെ നീട്ടിക്കൊണ്ട് കലക്ടര്‍ ഉത്തരവിറക്കിയത്. ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്. ഇലവുങ്കല്‍ മുതല്‍…
Read More

മുല്ലപ്പള്ളി രാമചന്ദ്രന്‍റെ വാഹനം അപകടത്തില്‍പ്പെട്ടു

Posted by - Dec 16, 2018, 08:00 pm IST
നെടുമ്ബാശ്ശേരി: കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ വാഹനം അപകടത്തില്‍പ്പെട്ടു. മുല്ലപ്പള്ളിയ്ക്ക് പരിക്കില്ല. നെടുമ്പാശ്ശേരി കരയാംപറമ്പ് വളവില്‍ വൈകിട്ട് അഞ്ചോടെയാണ് അപകടം. മുല്ലപ്പള്ളി യാത്ര ചെയ്തിരുന്ന കാറിന് പിറകില്‍ ബസ് വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മുന്നോട്ട് നീങ്ങിയ മുല്ലപ്പള്ളിയുടെ വാഹനം മുന്നില്‍ കിടന്ന കാറില്‍ ഇടിക്കുകയും…
Read More

പ​ഞ്ച​സാ​ര ഫാ​ക്ട​റി​യി​ലു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി​യി​ല്‍ അ​ഞ്ചു പേ​ര്‍ മ​രി​ച്ചു

Posted by - Dec 16, 2018, 03:32 pm IST
ബാ​ഗ​ല്‍​കോ​ട്ട്: ക​ര്‍​ണാ​ട​ക​യി​ലെ ബാ​ഗ​ല്‍​കോ​ട്ട് ജി​ല്ല​യി​ല്‍ പ​ഞ്ച​സാ​ര ഫാ​ക്ട​റി​യി​ലു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി​യി​ല്‍ അ​ഞ്ചു പേ​ര്‍ മ​രി​ച്ചു. നാ​ലു പേ​ര്‍​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. മു​ദോ​ലി താ​ലൂ​ക്കി​ലെ കു​ലാ​ലി ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. ബി​ജെ​പി എം​എ​ല്‍​എ മു​രു​ഗേ​ഷ് നി​രാ​ണി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഫാ​ക്ട​റി​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് 12.30 ഓ​ടെ​യാ​ണ്…
Read More

ചിലര്‍ ബി.ജെ.പിക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കാന്‍ ശ്രമിക്കുന്ന് ;ഹര്‍ത്താല്‍ തെറ്റായിരുന്നില്ലെന്ന് പി.എസ്.ശ്രീധരന്‍പിള്ള

Posted by - Dec 16, 2018, 02:38 pm IST
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ വേണുഗോപാലന്‍ നായര്‍ തീകൊളുത്തി ആത്മഹത്യചെയ്‌ത സംഭവത്തില്‍ ബി.ജെ.പി നടത്തിയ ഹര്‍ത്താല്‍ തെറ്റായിരുന്നില്ലെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള വ്യക്തമാക്കി. എല്ലാ നേതാക്കളുമായും ആലോചിച്ചാണ് തീരുമാനമെടുത്തത്. ബി.ജെ.പി നടത്തിയ രണ്ടു ഹര്‍ത്താലുകളും തെറ്റാണെന്ന വിലയിരുത്തലില്ലെന്നും അദ്ദേഹം പറഞ്ഞു. ചിലര്‍…
Read More

ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേല്‍ 

Posted by - Dec 16, 2018, 02:23 pm IST
ന്യൂഡല്‍ഹി: ഭൂപേഷ് ഭാഗേലിനെ ഛത്തീസ്ഗഡ് മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. നിലവില്‍ ഛത്തീസ്ഗഡ് പിസിസി അധ്യക്ഷനാണ് ഭൂപേഷ്. ആറ് ദിവസം നീണ്ടുനിന്ന അനിശ്ചിതത്വങ്ങള്‍ക്കുശേഷമാണ് മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തത്.
Read More

'ഒടിയന്‍' തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നതിനിടെ തീ പിടുത്തം

Posted by - Dec 16, 2018, 02:14 pm IST
തലയോലപ്പറമ്പ്; മോഹന്‍ലാല്‍ ചിത്രം 'ഒടിയന്‍' തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നതിനിടെ തീ പിടുത്തം. തലയോലപ്പറമ്പ് നൈസ് കാര്‍ണിവല്‍ തിയേറ്ററിലാണ് സിനിമ പ്രദര്‍ശനത്തിനിടെ തീപിടിത്തം ഉണ്ടായത്. തീ പടര്‍ന്ന ഉടനെ തന്നെ കാണികളെയെല്ലാം പുറത്തിറക്കി ഫയര്‍ഫോഴ്‌സ് തീ അണച്ചത് ദുരന്തം ഒഴിവാക്കി. ഇന്നലെ രാത്രി 8 മണിയോടെയായിരുന്നു…
Read More

പി.കെ ശശിയ്‌ക്കെതിരെ വീണ്ടും ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ പരാതി

Posted by - Dec 16, 2018, 11:53 am IST
തിരുവനന്തപുരം: പാര്‍ട്ടി അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ ഡി.വൈ.എഫ്.ഐ വനിതാ നേതാവ് പി.കെ.ശശി എം.എല്‍.എയ്‌ക്കെതിരെ വീണ്ടും പരാതിയുമായി കേന്ദ്രകമ്മിറ്റിയെ സമീപിച്ചു. ശശിക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടി പുനപരിശോധിക്കണമെന്നാണ് പെണ്‍കുട്ടിയുടെ നിലപാട്. എന്നാല്‍ ഇക്കാര്യം പുനപരിശോധിക്കേണ്ടതില്ലെന്നാണ് സംസ്ഥാന ഘടകത്തിന്റെ നിലപാട്.…
Read More

ബു​ല​ന്ദ്ഷ​ഹ​റി​ലു​ണ്ടാ​യ ക​ലാ​പ​ത്തി​ല്‍ നാ​ല് പേ​ര്‍ കൂ​ടി അ​റ​സ്റ്റി​ല്‍

Posted by - Dec 16, 2018, 11:51 am IST
ശ്രീ​ന​ഗ​ര്‍: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ബു​ല​ന്ദ്ഷ​ഹ​റി​ലു​ണ്ടാ​യ ക​ലാ​പ​ത്തി​ല്‍ നാ​ല് പേ​ര്‍ കൂ​ടി അ​റ​സ്റ്റി​ല്‍. ശ​നി​യാ​ഴ്ച​യാ​ണ് നാ​ല് പേ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. കേ​സി​ല്‍ ക​ര​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ന്‍ ഉ​ള്‍​പ്പെ​ടെ 13 പേ​രാ​ണ് ഇ​തു​വ​രെ പി​ടി​യി​ലാ​യ​ത്. പ​ശു​ക്ക​ളു​ടെ അ​ഴു​കി​യ ജ​ഡ​ങ്ങ​ള്‍ ക​ണ്ട​തി​ന്‍റെ പേ​രി​ല്‍ ഡി​സം​ബ​ര്‍ ആ​ദ്യ​വാ​ര​മാ​ണ് ബു​ല​ന്ദ്ഷ​ഹ​റി​ല്‍…
Read More

നിരാഹാര സമരം ഇന്ന് ഏഴാം ദിവസത്തിലേക്ക്; സി.കെ പത്മനാഭന്റെ ആരോഗ്യനില മോശമെന്ന് ഡോക്ടര്‍മാര്‍

Posted by - Dec 16, 2018, 11:32 am IST
തിരുവനന്തപുരം: സി.കെ പത്മനാഭന്‍ നടത്തുന്ന നിരാഹാര സമരം ഇന്ന് ഏഴാം ദിവസത്തിലേക്ക്. എന്നാല്‍ സി.കെ പത്മനാഭന്റെ ആരോഗ്യനില മോശമായി വരുന്നു വെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ആരോഗ്യനില മോശമായാല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍ സമരം ഏറ്റെടുത്തേക്കും. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്ന്…
Read More

ബ്യൂട്ടിപാര്‍ലറില്‍ ഇന്നലെ നടന്ന വെടിവയ്പ്പില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

Posted by - Dec 16, 2018, 11:31 am IST
കൊച്ചി: നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയില്‍ കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന ബ്യൂട്ടിപാര്‍ലറില്‍ ഇന്നലെ നടന്ന വെടിവയ്പ്പില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. വെടിവയ്പ്പിലെ അന്വേഷണം സുകേഷ് ചന്ദ്ര ശേഖര്‍ ഉള്‍പ്പെട്ട ഹവാല ഇടപാടുകളിലേക്കും വ്യാപിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ മുംബൈ അധോലോക സംഘത്തിലെ രവി പൂജാരയുടെ…
Read More

സൈനീക ഏറ്റുമുട്ടലില്‍ ഒരു സൈനികനും മൂന്ന് തീവ്രവാദികളും ഉള്‍പ്പെടെ 11 പേര്‍ മരിച്ചു

Posted by - Dec 16, 2018, 08:55 am IST
ജമ്മുകാശ്മീര്‍: ജമ്മു കശ്മീരിലെ പുല്‍വാമയിലെ സിര്‍നോ ഗ്രാമത്തില്‍ നടന്ന സൈനീക ഏറ്റുമുട്ടലില്‍ ഒരു സൈനികനും മൂന്ന് തീവ്രവാദികളും ഉള്‍പ്പെടെ 11 പേര്‍ മരിച്ചു. 7 നാട്ടുകാരും ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. ആക്രമണത്തില്‍ അമിര്‍ അഹ്മദ്, അബിദ് ഹുസൈന്‍ എന്നീ യുവാക്കള്‍ക്ക്…
Read More

ശബരിമല ദര്‍ശനത്തിനെത്തിയ ട്രാന്‍സ്ജന്‍ഡറുകളെ പൊലീസ് തടഞ്ഞു

Posted by - Dec 16, 2018, 08:36 am IST
എരുമേലി: ശബരിമല ദര്‍ശനത്തിനെത്തിയ ട്രാന്‍സ്ജന്‍ഡറുകളെ പൊലീസ് തടഞ്ഞു. എരുമേലിയില്‍ വച്ചാണ് പെണ്‍വേഷത്തിലെത്തിയ ഇവരെ തടഞ്ഞത്. പെണ്‍ വേഷം മാറ്റി വന്നാല്‍ പ്രവേശിപ്പിക്കാമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. സുരക്ഷ ആവശ്യപ്പെട്ട് സര്‍ക്കാരിനെയും പത്തനംതിട്ട കലക്ടറേയും പൊലീസ് അധികാരികളെയും ഇവര്‍ സമീപിച്ചിരുന്നു. എറണാകുളം സ്വദേശികളായ ഇവര്‍…
Read More

കേസില്‍ ജാമ്യം കിട്ടാതെ കേരളത്തിലേക്കില്ലെന്ന് രാഹുല്‍ ഈശ്വര്‍

Posted by - Dec 15, 2018, 09:22 pm IST
കര്‍ണ്ണാടക : ശബരിമല വിഷയവുമായി ബന്ധപ്പെട്ട കേസില്‍ ജാമ്യം കിട്ടാതെ കേരളത്തിലേക്കില്ലെന്ന് രാഹുല്‍ ഈശ്വര്‍. ജാമ്യത്തിനായി തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്നും അതുവരെ കര്‍ണാടക ശബരിമല എന്നറിയപ്പെടുന്ന ബംഗളുരുവിലെ അനന്തഗിരി അയ്യപ്പ ക്ഷേത്രത്തില്‍ കഴിയുമെന്നും രാഹുല്‍ വ്യക്തമാക്കി. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നിരവധി…
Read More