അമ്പലപ്പുഴ പാല്‍പ്പായത്തിന്റെ പേര്മാറ്റത്തില്‍ നിന്ന്  തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പിന്മാറി

45 0

ആലപ്പുഴ: വളരെ ഏറെ വിവാദത്തിനു കാരണമായ അമ്പലപ്പുഴ പാല്‍പ്പായത്തിന്റെ പേര്മാറ്റത്തില്‍ നിന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോർഡ് പിന്മാറി. നാട്ടുകാരും  ഭക്തരും ക്ഷേത്ര ഉപദേശക സമിതിയും അതിശക്തമായ എതിര്‍പ്പുമായി രംഗത്തെത്തിയതോടെയാണു ഗത്യന്തരമില്ലാതെ തീരുമാനം പിന്‍വലിക്കുന്നതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാര്‍ അറിയിച്ചത്. 

അമ്പലപ്പുഴ പാല്‍പ്പായസത്തിന്റെ പേരുമാറ്റുമെന്ന പ്രചാരണം തെറ്റിദ്ധാരണ മൂലമാണെന്ന് പദ്മകുമാര്‍ പറയുന്നു. അമ്പലപ്പുഴ പാല്‍പ്പായസത്തിന് പേറ്റന്റിന് കൊടുത്ത കൂട്ടത്തില്‍ ഗോപാലകഷായം എന്ന പേര് കൂടി കൊടുക്കാനാണ് ആലോചിച്ചത്. അതിന്റെ ആവശ്യമില്ലെന്നാണ് നാട്ടുകാരുടെ തീരുമാനമെങ്കില്‍ അതിനുവേണ്ടി വാശിപിടിക്കില്ല. അമ്പലപ്പുഴ ക്ഷേത്രത്തോടും പാല്‍പ്പായസത്തോടുമുള്ള വിശ്വാസ്യത പലരും മുതലെടുക്കുന്നത് കണ്ടിട്ടാണ് അമ്പലപ്പുഴ പേറ്റന്റ് എടുക്കാന്‍ തീരുമാനിച്ചത്. പല സദ്യകളിലും അമ്പലപ്പുഴ പാല്‍പ്പായസമെന്ന് തെറ്റിദ്ധാരണയുണ്ടാക്കി പായസം വിതരണം നടത്തുന്നുണ്ട്. ക്ഷേത്രത്തിലെ നിവേദ്യമെന്ന ധാരണയുണ്ടാക്കി പായസം വില്‍പ്പന നടത്തുന്നവരുണ്ട്. അത്തരം മുതലെടുപ്പ് തടയുന്നതിനുള്ള ശ്രമമല്ലാതെ മറ്റൊന്നും ദേവസ്വം ബോര്‍ഡ് ആലോചിച്ചിട്ടില്ലെന്നും പ്രസിഡന്റ് വ്യക്തമാക്കി.

Related Post

മരുത്തോർവട്ടം ധന്വന്തരി ക്ഷേത്രത്തിൽ നവരാത്രിഉത്സവം തുടങ്ങി

Posted by - Oct 1, 2019, 05:23 pm IST 0
ചേർത്തല: മരുത്തോർവട്ടം ശ്രീ ധന്വന്തരി ക്ഷേത്രത്തിൽ നവരാത്രിഉത്സവത്തിന് തുടക്കം കുറിച്ചു. ഭഗവതി ക്ഷേത്രം മേൽശാന്തി ആർ. ജഗദീശൻ പോ​റ്റി ദീപ പ്രകാശനം നടത്തി. തുടർന്ന് നിറപറ സമർപ്പണവും…

റോഡ് പണി തടസ്സപ്പെടുത്തിയതിന് ഷാനിമോൾ ഉസ്മാനെതിരെ കേസ്

Posted by - Oct 3, 2019, 02:32 pm IST 0
അരൂർ : തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ റോഡ് പണി തടസ്സപ്പെടുത്തി എന്ന  കാരണം കാണിച്ച് അരൂരിലെ യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ്  കേസ്സെടുത്തു.…

മഴക്കാലമെത്തുന്നതോടെ സാംക്രമികരോഗ ഭീഷണിയില്‍ അപ്പര്‍ കുട്ടനാട്  

Posted by - May 23, 2019, 01:33 pm IST 0
ഹരിപ്പാട്: മഴക്കാലം തൊട്ടടടുത്ത് എത്തിയതോടെ അപ്പര്‍കുട്ടനാട്ടില്‍ സാംക്രമിക രോഗസാധ്യതയേറി. മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി ഇവിടെ നടപ്പാക്കിയിട്ടില്ല. പേരിന് വേണ്ടി റോഡുവക്കിലെ പുല്ലുചെത്തല്‍ മാത്രമാണ് നടക്കുന്നത്. റോഡുവക്കിലും…

മുല്ലയ്ക്കൽ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന വിരണ്ടോടി

Posted by - Oct 2, 2019, 12:05 pm IST 0
ആലപ്പുഴ : മുല്ലയ്ക്കൽ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന വിരണ്ടോടി. ക്ഷേത്രത്തിലും നഗരത്തിലും ആന പരിഭ്രാന്തി പരത്തി. തെരുവ് നായക്കളുടെ  ശല്യം കാരണമാണ് ആന വിരണ്ടോടിയത് എന്ന് പറയപ്പെടുന്നു…

Leave a comment