കല്യാൺ :കല്യാൺ സാംസ്കാരിക വേദിയുടെ സാഹിത്യസംവാദം പരിപാടി ഈസ്റ്റ് കല്യാൺ കേരള സമാജം ഹാളിൽ നടന്നു. ഗീത ഉമേഷ് സ്വന്തം ചെറുകഥകൾ അവതരിപ്പിച്ചു. വി കെ ശശീന്ദ്രൻ മോഡറേറ്റർ ആയിരുന്നു. ലിനോദ് വർഗ്ഗീസ് ചർച്ച ഉദ്ഘാടനം ചെയ്തു. ലളിത മേനോൻ, ജോയ് ഗുരുവായൂർ, അജിത്ത് ആനാരി, ലിജി നമ്പ്യാർ, അമ്പിളി കൃഷ്ണകുമാർ, അശോകൻ നാട്ടിക, രാമചന്ദ്രൻ ലോക്ഗ്രാം, സവിത മോഹൻ, കെ വി എസ് നെല്ലുവായ്, ദീപ വിനോദ്, ദിവ്യ സന്തോഷ്, സന്തോഷ് പല്ലശ്ശന എന്നിവർ പ്രസംഗിച്ചു.
