കല്യാൺ സായ് വിനായക് അയ്യപ്പ സേവാ സംഘത്തിന്റെ പത്തൊമ്പതാമത് പൂജാ മഹോത്സവം നവംബർ 22 തീയ്യതി ശനിയാഴ്ച ( 1201 – വൃശ്ചിക 6 ന്) കൊണ്ടാടുന്നു.
കാലത്ത് 5 മണിക്ക് ഗണപതി ഹോമത്തോടെ ആരംഭിക്കുന്ന പൂജാ ചടങ്ങുകൾ രാവിലെ മുതൽ രാത്രി വരെ നീണ്ടു നിൽക്കും. സായ് വിനായക മഹിളവേദി അവതരിപ്പിക്കുന്ന ഭജനയും, സന്ധ്യക്ക് ഗാവ്ദേവി ക്ഷേത്രത്തിൽ നിന്നുള്ള താലപ്പൊലി, ചെണ്ടമേളത്തോട് കൂടിയ ദീപാരാധന, തുടർന്ന് അഖില ഭാരതീയ സേവാസംഘവും കല്യാൺ ഭജന സംഘവും ചേർന്നവതരിപ്പിക്കുന്ന ഭജന, അത്താഴപൂജ, മഹാപ്രസാദം, മഹാ ദീപാരാധന, കരിമരുന്ന് പ്രയോഗം എന്നിവ ഉണ്ടായിരിക്കുന്നതാണ്.