മാസ് കോവിഡ് പരിശോധനയ്ക്ക് കേരളം; മുഖ്യമന്ത്രി അടിയന്തരയോഗം വിളിച്ചു  

816 0

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് തീവ്രവ്യാപനത്തെത്തുടര്‍ന്ന് വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി മാസ് കൊവിഡ് പരിശോധനയ്ക്ക് കേരളം. രണ്ട് ദിവസം കൊണ്ട് രണ്ടരലക്ഷം പേരെ പരിശോധിക്കുകയെന്നതാണ് ലക്ഷ്യം. ഗുരുതരമായ സാഹചര്യത്തെ നേരിടുന്നതിന് മുഖ്യമന്ത്രി അടിയന്തരയോഗം വിളിച്ചു. രാവിലെ 11 മണിക്കാണ് മുഖ്യമന്ത്രി വിളിച്ച യോഗം. വിവിധ വകുപ്പ് മന്ത്രിമാരും ആരോഗ്യവിദഗ്ധരും ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ജില്ലാ കളക്ടര്‍മാരും ഉന്നതപൊലീസ് ഉദ്യോഗസ്ഥരും പങ്കെടുക്കും.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവര്‍ക്കായിരിക്കും പരിശോധനയില്‍ ഒന്നാമത്തെ പരിഗണന. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്ന കാര്യം യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്യും. പ്രാദേശിക തലത്തില്‍ 144 പ്രഖ്യാപിക്കാനുള്ള അനുമതി ജില്ലാ കളക്ടര്‍മാര്‍ക്ക് ഇതിനകം നല്‍കിയിട്ടുണ്ട്. ഇത് കൂടാതെ പൊലീസിനെയും സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെയും ഉപയോഗിച്ച് പൊതു ഇടങ്ങളിലെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനാണ് ആലോചന.

ഈ മാസം 19 മുതല്‍ കൂടുതല്‍ മാസ് വാക്‌സീന്‍ വിതരണകേന്ദ്രങ്ങള്‍ സജ്ജമാക്കും. വാക്‌സീന്‍ വിതരണം ത്വരിതഗതിയിലാക്കും. തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ വാര്‍ഡുകള്‍ കേന്ദ്രീകരിച്ചാകും ഇത് നടപ്പാക്കുക. വാക്‌സിനേഷന്‍ വഴി ആര്‍ജിതപ്രതിരോധശേഷി പരമാവധി പേരില്‍ ഉണ്ടാക്കുകയാണ് ലക്ഷ്യം. രണ്ട് ദിവസത്തിനുള്ളില്‍ കൂടുതല്‍ വാക്‌സീന്‍ കേരളത്തിലെത്തുമെന്നാണ് പ്രതീക്ഷ. ആശുപത്രികളില്‍ കൊവിഡ് ചികിത്സയ്ക്കുള്ള സൗകര്യങ്ങള്‍ കൂട്ടുന്നതും, കമ്മ്യൂണിറ്റി ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ സജ്ജമാക്കുന്നതും യോഗം ചര്‍ച്ച ചെയ്യും.

Related Post

ജനങ്ങളുടെ പണമെടുത്ത് നിയമപരമായി നിലനില്പില്ലാത്ത ആവശ്യവുമായി സുപ്രീംകോടതിയിൽ പോകുന്നു : കെ സുരേന്ദ്രൻ 

Posted by - Jan 14, 2020, 12:51 pm IST 0
സംസ്ഥാന സർക്കാർ പൗരത്വ നിയമ ദേദഗതിക്കെതിരെ സുപ്രീംകോടതിയിൽ സൂട്ട് ഹർജി നൽകിയതിനെതിരെ വിമര്‍ശവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്  കെ സുരേന്ദ്രന്‍റെ വിമര്‍ശനം.…

നാളെ മുതൽ നടക്കാനിരുന്ന സ്വകാര്യബസ് പണിമുടക്ക് പിന്‍വലിച്ചു

Posted by - Feb 3, 2020, 04:28 pm IST 0
കോഴിക്കോട്:  നാളെ മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സ്വകാര്യബസ് പണിമുടക്ക് പിന്‍വലിച്ചു. ഗതാഗത മന്ത്രിയുമായി  നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.  ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പുനല്‍കി. ചര്‍ച്ചയിലെ തീരുമാനങ്ങള്‍…

ജോസ് കെ മാണിക്കു തിരിച്ചടി; ചെയര്‍മാനായി തെരഞ്ഞെടുത്ത നടപടിക്കു സ്റ്റേ  

Posted by - Jun 17, 2019, 08:57 pm IST 0
തൊടുപുഴ: കേരള കോണ്‍ഗ്രസ് എം ചെയര്‍മാനായി ജോസ് കെ മാണിയെ തെരഞ്ഞെടുത്ത നടപടിക്ക് സ്റ്റേ. തൊടുപുഴ മുന്‍സിഫ് കോടതിയാണ് നടപടി സ്റ്റേ ചെയ്തത്. ജോസഫ് വിഭാഗം നല്‍കിയ…

എൽ ഡി ഫിന്റെ മനുഷ്യമഹാശൃംഖലയില്‍ പങ്കെടുത്ത മുസ്ലിം ലീഗ് നേതാവിനെ സസ്‌പെൻഡ് ചെയ്തു

Posted by - Jan 28, 2020, 12:27 pm IST 0
കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ എല്‍ഡിഎഫ് സംഘടിപ്പിച്ച മനുഷ്യമഹാശൃംഖലയില്‍ പങ്കെടുത്ത പാര്‍ട്ടി അംഗം കെ എം ബഷീറിനെതിരെ നടപടിയെടുത്ത് മുസ്‌ലിം ലീഗ്. ബേപ്പൂര്‍ മണ്ഡലം വൈസ് പ്രസിഡന്റായ…

മരടിലെ ഫ്ലാറ്റുകൾ പൊളിച്ചുമാറ്റുന്നതിനെതിരെ  ജയ്‌റാം രമേശ്

Posted by - Sep 12, 2019, 02:36 pm IST 0
ന്യൂ ഡൽഹി : മരടിലെ ഫ്ലാറ്റുകൾ പൊളിച്ചുനീക്കാൻ ഉത്തരവിട്ട സുപ്രീം കോടതിയുടെ ഉത്തരവിനെതിരെ മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ്സ് നേതാവുമായ ജയ്‌റാം രമേശ് ട്വി റ്റർ വഴിപ്രതികരിച്ചു.  മുംബൈയിലെ…

Leave a comment