വാക്‌സീന്‍ നയം മാറ്റി ഇന്ത്യ; വിദേശത്ത് അനുമതിയുള്ള കോവിഡ് വാക്‌സീനുകള്‍ ഉപയോഗിക്കാം  

826 0

ന്യൂഡല്‍ഹി: ഇന്ത്യയുടെ കോവിഡ് വാക്സിനേഷന്‍ നയത്തില്‍ മാറ്റം. വിദേശത്ത് അനുമതിയുള്ള കോവിഡ് വാക്സീനുകള്‍ ഇന്ത്യയില്‍ ഉപയോഗിക്കുന്നതിന് ഇവിടെ പരീക്ഷണം നടത്തി അനുമതി വാങ്ങേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. വാക്സീന്‍ ആദ്യം സ്വീകരിക്കുന്ന 100 പേരെ 7 ദിവസം നിരീക്ഷിക്കും. കോവിഡ് വ്യാപനം രണ്ടാം തരംഗത്തില്‍ രാജ്യം പ്രതിസന്ധി നേരുടന്നതിനിടെയാണ് വാക്സിനേഷന്‍ നയത്തില്‍ മാറ്റം വരുത്തിയത്. ആഭ്യന്തര ഉപയോഗത്തിനായി വാക്‌സിന്‍ ലഭ്യത വിപുലമാക്കുക, കുത്തിവെപ്പ് വേഗത്തിലാക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടാണ് തീരുമാനം.

റഷ്യന്‍ നിര്‍മ്മിത കോവിഡ് വാക്സീന്‍ സ്പുട്‌നിക്കിന് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിരുന്നു. അഞ്ച് വാക്‌സീനുകള്‍ക്ക് കൂടി ഈ വര്‍ഷം അംഗീകാരം ലഭിച്ചേക്കും. നിലവില്‍ രണ്ടുവാക്‌സിനുകളാണ് ഇന്ത്യയില്‍ വിതരണം ചെയ്യുന്നത്. അടിയന്തര ഉപയോഗത്തിനായി യൂറോപ്പ്, യുഎസ്, യുകെ, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ അനുമതി നല്‍കിയിട്ടുള്ളതും അടിയന്തര ഉപയോഗത്തിനായി ലോകാരോഗ്യ സംഘടന പട്ടികയില്‍ പെടുത്തിയിട്ടുള്ളതുമായ വിദേശ രാജ്യങ്ങളില്‍ വികസിപ്പിച്ചെടുത്തതും ഉല്പാദിപ്പിക്കുന്നതുമായ വാക്‌സിനുകള്‍ക്ക് ഇന്ത്യയില്‍ അനുമതി നല്‍കാം എന്ന വിദഗ്ധ സമിതിയുടെ ശുപാര്‍ശ സ്വീകരിച്ചുകൊണ്ടാണ് കേന്ദ്രം ഇത്തരം ഒരു തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ (ബയോ ഇ), സിഡസ് കാഡില, സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നോവാവാക്സ്, ഭാരത് ബയോടെക്കിന്റെ നാസല്‍ വാക്സീന്‍ എന്നിവ അതില്‍ ഉള്‍പ്പെടുന്നു.

വാക്‌സിന്‍ ലഭ്യതയുടെ കാര്യത്തില്‍ ആരും പിന്നിലാകില്ല എന്ന് ഉറപ്പുവരുത്താന്‍ ശ്രമിക്കുന്നതാണ് ഇന്ത്യയുടെ 'വാക്‌സിന്‍ മൈത്രി' നയമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ വ്യക്തമാക്കി. കോവിഡ് വ്യാപനം കണക്കിലെടുത്ത് ഇത്തവണ വെര്‍ച്വലായി നടത്തിയ റെയ്‌സിന ഡയലോഗില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. രാജ്യത്തെ പ്രധാന ആഗോള സമ്മേളനങ്ങളില്‍ ഒന്നായ റെയ്‌സിന ഡയലോഗിന്റെ ആറാം എഡിഷന്‍ ഇന്ന് മുതല്‍ ഏപ്രില്‍ 16 വരെയാണ് വെര്‍ച്വലായി നടക്കുന്നത്. 50ലധികം രാജ്യങ്ങളില്‍ നിന്നായി 150 പ്രഭാഷകര്‍ 50 ഓളം സെഷനുകളിലായി പങ്കെടുക്കുന്നുണ്ട്.

Related Post

കാശ്മീർ : വിനോദസഞ്ചാരികൾക്ക് ഏർപ്പെടുത്തിയ വിലക്ക് ഒക്ടോബര് 10  മുതൽ നീക്കും

Posted by - Oct 8, 2019, 10:22 am IST 0
ശ്രീനഗർ : ജമ്മു കശ്മീരിൽ വിനോദസഞ്ചാരികൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് ഒക്ടോബർ 10 മുതൽ നീക്കും. രണ്ട് മാസങ്ങൾക്ക് ശേഷമാണ് കശ്മീരിൽ വിനോദസഞ്ചാരികൾക്ക് നിലനിന്നിരുന്ന വിലക്ക് നീങ്ങുന്നത്. കശ്മീരിൽ…

പൗരത്വ നിയമത്തില്‍ രാഹുല്‍ ഗാന്ധിയെ പരസ്യ സംവാദത്തിന് ക്ഷണിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

Posted by - Jan 19, 2020, 09:39 am IST 0
ബെംഗളൂരു: പൗരത്വ നിയമത്തില്‍ രാഹുല്‍ ഗാന്ധിയെ പരസ്യ സംവാദത്തിന് ക്ഷണിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സംവാദത്തിന്റെ സ്ഥലവും തീയതിയും രാഹുലിന് തീരുമാനിക്കാമെന്നും അമിത് ഷാ പറഞ്ഞു.…

ഡൽഹി  ഫാക്ടറിയിൽ തീപിടുത്തം; 43 പേർ മരിച്ചു 

Posted by - Dec 8, 2019, 10:20 am IST 0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഒരു കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 35 പേര്‍ മരിച്ചു. ആറ് നില കെട്ടിടത്തിലെ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. ഉറങ്ങിക്കിടന്ന തൊഴിലാളികളാണ് മരിച്ചത്. പൊള്ളലേറ്റവരെ ലോക് നായക്, ഹിന്ദു…

ശിശുമരണങ്ങളെ സംബന്ധിച്ച് മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ നിന്ന് മുഖ്യമന്ത്രി വിജയ് രൂപാണി ഒഴിഞ്ഞു മാറി

Posted by - Jan 5, 2020, 03:59 pm IST 0
അഹമ്മദാബാദ്: രാജസ്ഥാനിലെ ശിശുമരണങ്ങള്‍ക്ക് പിറകെ ഗുജറാത്ത് ആശുപത്രിയിലെ കൂട്ട ശിശുമരണത്തിന്റെ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്ത് വന്നു . ഗുജറാത്തിലെ രണ്ട് ആശുപത്രികളിലായി ഡിസംബറില്‍ മാത്രം മരിച്ചത് 219…

നാലാം ഘട്ടവോട്ടെടുപ്പിനു തുടക്കമായി; ബിജെപി 2014ല്‍ തൂത്തുവാരിയ സീറ്റുകളിലെ മത്സരം നിര്‍ണായകം  

Posted by - Apr 29, 2019, 09:14 am IST 0
ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ടം ഒമ്പത് സംസ്ഥാനങ്ങളില്‍ നിന്നുമായി 72 മണ്ഡലങ്ങളില്‍ വോട്ടെടുപ്പു തുടങ്ങി.  മഹാരാഷ്ട്രയിലും ഒഡീഷയിലും അവസാന ഘട്ട തെരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്. മധ്യപ്രേദശിലും…

Leave a comment