മന്ത്രി കെ.ടി ജലീല്‍ രാജിവച്ചു; ലോകായുക്ത ഉത്തരവിനെതിരെയുള്ള ഹര്‍ജി വിധി പറയാന്‍ മാറ്റി  

689 0

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ ലോകായുക്ത ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മന്ത്രി കെ.ടി ജലീല്‍ രാജിവച്ചു. രാജി ഗവര്‍ണര്‍ സ്വീകരിച്ചു.രാജിക്കത്ത് മുഖ്യമന്ത്രിയ്ക്കാണ് നല്‍കിയത്. കത്ത് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കൈമാറി.  മന്ത്രിയായി തുടരാന്‍ ജലീലിന് അര്‍ഹതയില്ലെന്നും അദ്ദേഹം രാജിവയ്ക്കണമെന്നും അല്ലെങ്കില്‍ മുഖ്യമന്ത്രി പുറത്താക്കണമെന്നും ആവശ്യപ്പെടുന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് ലോകായുക്ത സര്‍ക്കാരിന് നല്‍കിയത്.

ലോകായുക്തയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജലീല്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നതിനിടെയാണ് രാജി. 2018 നവംബര്‍ രണ്ടിന് യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ് നല്‍കിയ പരാതിയിലായിരുന്നു ജലീലിനെതിരെ അന്വേഷണം നടന്നത്.

ബന്ധുവായ കെ.ടി അബീദിനെ പട്ടികജാതി വകുപ്പില്‍ നിയമിച്ചത് യോഗ്യതകള്‍ വെട്ടിക്കുറച്ചാണെന്നും അതില്‍ ജലീലിന്റെ ഇടപെടല്‍ വ്യക്തമാണെന്നും ലോകായുക്ത ഉത്തരവില്‍ പറഞ്ഞിരുന്നു. അധികാര ദുര്‍വിനിയോഗവും സത്യപ്രതിജ്ഞാ ലംഘനവുമുണ്ടായി എന്നാണ് കണ്ടെത്തല്‍. ഇന്നലെയാണ് ഉത്തരവ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയത്. ഇതിനു പിന്നാലെയാണ് രാജി തീരുമാനം വന്നത്.

അതിനിടെ, ലോകായുക്ത ഉത്തരവിനെതിരെ ജലീലിന്റെ ഹര്‍ജി വിധി പറയാന്‍ ഹൈക്കോടതി മാറ്റിവെച്ചു. ഉത്തരവ് സാങ്കേതികമായി നിലനില്‍ക്കുന്നതല്ലെന്നാണ് ജലീലിന്റെ വാദം. പരാതിയും തുടര്‍ നടപടികളും നാള്‍വഴികളുമാണ് ഉത്തരവിലുള്ളത്. വിശദമായ അന്വേഷണം നടന്നിട്ടില്ല. അത് നിയമപരമായി നിലനില്‍ക്കുന്നതല്ല. കേസിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്ന ഒരു നടപടിയും ഉണ്ടായിട്ടില്ല. ഉത്തരവ് സ്റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പരാതിയില്‍ വിശദമായി പരിശോധന നടന്നുവെന്നും വസ്തുതകളുടെ അടിസ്ഥാനത്തിലാണ് ഉത്തരവെന്നും പരാതിക്കാരനായ പി.കെ ഫിറോസും വാദിച്ചു.

Related Post

നവംബർ ഒന്നിന് നടത്താനിരുന്ന പരീക്ഷകൾ മാറ്റി

Posted by - Nov 1, 2019, 08:17 am IST 0
കോട്ടയം: പ്രതികൂല കാലാവസ്ഥയെ തുടർന്ന് എംജി സർവ്വകലാശാല നവംബർ ഒന്നിന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും. കനത്ത മഴയെ തുടർന്ന് തൃശൂർ…

അമ്പലപ്പുഴ പാല്‍പ്പായസം ഇനി ഗോപാല കഷായം എന്നറിയപ്പെടും 

Posted by - Nov 4, 2019, 02:57 pm IST 0
പത്തനംതിട്ട : അമ്പലപ്പുഴ ക്ഷേത്രത്തിലെ പ്രശസ്തമായ പാല്‍പ്പായസത്തിന്റെ പേര് മാറ്റി. ഇനി മുതൽ ഗോപാല കഷായം എന്ന പേരിലാണ് പായസം അറിയപ്പെടാൻ പോകുന്നത്. അമ്പലപ്പുഴ പാല്‍പ്പായസം, തിരുവാര്‍പ്പ്…

പ്രധാനമന്ത്രിയെ വിമര്‍ശിച്ചാല്‍ ജയിലിലാകുമെന്ന അവസ്ഥ: രാഹുല്‍ഗാന്ധി

Posted by - Oct 4, 2019, 05:34 pm IST 0
കല്‍പറ്റ: ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ തകര്‍ത്തതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും ജനങ്ങളോട് ഉത്തരം പറഞ്ഞേ മതിയാകൂ എന്ന്  കോണ്‍ഗ്രസ് നേതാവ് രാഹുൽഗാന്ധി. വയനാട്ടിൽ രാത്രി യാത്രയുമായി…

സവാള വില കുതിച്ചുയർന്നു 

Posted by - Sep 22, 2019, 03:42 pm IST 0
കൊച്ചി : സവാള വില കുതിച്ചുയരുന്നു. കിലോയ്ക്ക് ഇരുപതു രൂപയില്‍ നിന്ന് അമ്പതു രൂപയ്ക്കു മുകളിലേക്കാണ് മൊത്ത വില ഉയര്‍ന്നത്. ചില്ലറ വിപണിയില്‍ വില അമ്പതിനും അറുപത്തിനും  ഇടയിലെത്തി.…

മനുഷ്യച്ചങ്ങലക്കിടെ യുവാവിന്റെ ആല്മഹത്യ ശ്രമം 

Posted by - Jan 26, 2020, 05:14 pm IST 0
കൊല്ലം; പൗരത്വ നിയമ ഭേദഗതിക്കെതിരെ എൽഡിഎഫ് തീർത്ത മനുഷ്യ മഹാശൃഖംലയ്ക്കിടെ കൊല്ലത്ത് യുവാവ് ഞരമ്പ് മുറിച്ച്  ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മന്ത്രിമാരുടെ വേദിക്ക് സമീപത്തേക്ക് ഓടിക്കയറാൻ ശ്രമിച്ചു.…

Leave a comment