രാജ്യസഭാതെരഞ്ഞെടുപ്പ് മെയ് രണ്ടിനുള്ളില്‍ നടത്തണമെന്ന് ഹൈക്കോടതി  

283 0

കൊച്ചി: സംസ്ഥാനത്തെ ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാംഗങ്ങളുടെ തെരഞ്ഞെടുപ്പ് മെയ് രണ്ടിനുള്ളില്‍ നടത്തണമെന്ന് ഹൈക്കോടതി. ഇപ്പോഴത്തെ സഭാംഗങ്ങള്‍ക്കാണ് വോട്ട് ചെയ്യാനുള്ള അവകാശമെന്നും കോടതി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് മാറ്റിവച്ച തെരഞ്ഞെടുപ്പ് കമീഷന്‍ നടപടിക്കെതിരെ നിയമസഭാ സെക്രട്ടറിയും സിപിഎമ്മും നല്‍കിയ ഹര്‍ജിയിലാണ് കോടതി നിര്‍ദേശം.

പുതിയ നിയമസഭാ രൂപീകരിച്ച ശേഷം തെരഞ്ഞെടുപ്പ് നടത്തിയാല്‍ മതിയെന്ന് നിയമോപദേശം ലഭിച്ചതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. കാലാവധി കഴിഞ്ഞ നിയമസഭാംഗങ്ങള്‍ വോട്ടു ചെയ്യുന്നത് ധാര്‍മ്മികമായി ശരിയല്ലെന്നാണ് നിയമമന്ത്രാലയം അറിയിച്ചതെന്നും കമ്മീഷന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ വാദങ്ങളെല്ലാം കോടതി തള്ളുകയായിരുന്നു.

മൂന്ന് സീറ്റുകളിലേക്ക് ഏപ്രില്‍ 12ന് രാജ്യസഭാ തെരഞ്ഞെടുപ്പ് നടത്തുമെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആദ്യം അറിയിച്ചിരുന്നത്. പിന്നീട് ഇത് മാറ്റുകയായിരുന്നു. കേന്ദ്ര നിയമമന്ത്രാലയത്തിന്റെ ശുപാര്‍ശയെത്തുടര്‍ന്നായിരുന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. ഇതിനെതിരെ സിപിഎം അടക്കമുള്ള ഭരണകക്ഷികള്‍ രംഗത്തെത്തുകയും നിയമസഭാ സെക്രട്ടറിയും സിപിഎമ്മും ഹൈക്കോടതിയെ സമീപിക്കുകയുമായിരുന്നു. ജൂണ്‍ ഒന്നിനാണ് നിലവിലെ നിയമസഭയുടെ കാലാവധി അവസാനിക്കുന്നത്.

സംസ്ഥാനത്ത് നിന്നുള്ള മൂന്ന് രാജ്യസഭാംഗങ്ങളാണ് ഈ മാസം 21ന് വിരമിക്കുന്നത്. വയലാര്‍ രവി, പി വി അബ്ദുള്‍ വഹാബ്, കെ കെ രാഗേഷ് എന്നിവരുടെ കാലാവധിയാണ് അടുത്ത മാസം അവസാനിക്കുന്നത്. നിയമസഭയിലെ നിലവിലെ അംഗബലം അനുസരിച്ച് എല്‍ഡിഎഫിന് രണ്ടു സീറ്റും യുഡിഎഫിന് ഒരു സീറ്റുമാണ് വിജയിക്കാനാവുക.

Related Post

പിറവം പള്ളിയിൽ സഭാ പുരോഹിതന്മാർ അറസ്റ്റ് വരിച്ചു  

Posted by - Sep 26, 2019, 02:39 pm IST 0
പിറവം : പിറവം പള്ളിയിൽ പ്രതിഷേധക്കാരായ യാക്കോബായ മെത്രാന്മാരും പുരോഹിതരും  അറസ്റ്റ് വരിച്ചു. ഹൈക്കോടതിയുടെ നിർദേശത്തെത്തുടർന്ന് പോലീസ് പള്ളിയുടെ ഗേറ്റിലെ പൂട്ട് പൊളിച്ച് അകത്തുകടന്നു.  കളക്ടറുമായി നടത്തിയ…

 പൗരത്വ ബില്ലിനെതിരെയുള്ള  സത്യാഗ്രഹം ആരംഭിച്ചു

Posted by - Dec 16, 2019, 02:06 pm IST 0
തിരുവനന്തപുരം :  ഭരണ-പ്രതിപക്ഷ അംഗങ്ങൾ സംയുക്തമായി നടത്തുന്ന സത്യാഗ്രഹത്തിന് തുടക്കമായി. പാളയം രക്തസാക്ഷി മണ്ഡപത്തിലാണ് സത്യാഗ്രഹം നടക്കുന്നത്. രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് മണി വരെയാണ്  സത്യാഗ്രഹം.…

വൈദ്യുതി നിയന്ത്രണം: തീരുമാനം 15ന്; ചാര്‍ജ് വര്‍ധനയുണ്ടായേക്കും  

Posted by - Jul 4, 2019, 07:33 pm IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 15വരെ വൈദ്യുതി നിയന്ത്രണമുണ്ടാകില്ലെന്ന് ഉറപ്പായി. ഇന്ന് ചേര്‍ന്ന വൈദ്യുതി ബോര്‍ഡ് യോഗമാണ് താല്‍കാലം സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടെന്ന തീരുമാനമെടുത്തത്. ജൂലൈ…

ആർച്ച് ബിഷപ്പ് ഡോ. സൂസപാക്യം ആശുപത്രിയിൽ

Posted by - Oct 3, 2019, 03:04 pm IST 0
തിരുവനന്തപുരം: ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ്പ് റവ. ഡോ. എം സൂസപാക്യത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസം മുട്ടലിനെ തുടർന്ന് ഇന്നലെ വൈകുന്നേരം തിരുവനന്തപുരം കിംസ് ആശുപത്രിയിലെ ഐ.സി.യുവിൽ…

ഡി.ജി.പി ജേക്കബ് തോമസിനെതിരേ ക്രൈം ബ്രാഞ്ച് അന്വേഷണം

Posted by - Jan 4, 2020, 12:58 am IST 0
തിരുവനന്തപുരം: ബിനാമി പേരിൽ തമിഴ്‌നാട്ടിൽ അനധികൃത സ്വത്തു സമ്പാദിച്ചെന്ന പരാതിയിൽ  ഡി.ജി.പി പദവിയിലുള്ള ജേക്കബ് തോമസിനെതിരേ ക്രൈം ബ്രാഞ്ച് അന്വേഷണത്തിനു ആഭ്യന്തര വകുപ്പ് ഉത്തരവിട്ടു. ക്രൈം ബ്രാഞ്ച്…

Leave a comment