ധര്‍മടത്ത് കോണ്‍ഗ്രസിന്റെ കരുത്തന്‍ ആര്? ചര്‍ച്ചകള്‍ തുടരുന്നു  

1005 0

കണ്ണൂര്‍: ധര്‍മ്മടത്ത് മുഖ്യമന്ത്രിക്കെതിരേ മത്സരിക്കാന്‍ കരുത്തനായ സ്ഥാനാര്‍ത്ഥിയെ തേടി കോണ്‍ഗ്രസിനുള്ളില്‍ നടക്കുന്ന ചര്‍ച്ചകള്‍ സജീവമായി തുടരുന്നു. ധര്‍മടത്ത് കരുത്തനെ തന്നെയിറക്കുമെന്ന് കെപിസിസിഅദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. പിണറായിയ്ക്കെതിരേ കെ. സുധാകരനെ മത്സരിപ്പിക്കാനുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസിനുള്ളില്‍ സജീവമായിരിക്കെയാണ് മുല്ലപ്പള്ളിയുടെ പ്രതികരണം. ഇക്കാര്യത്തില്‍ സുധാകരനുമേല്‍ ശക്തമായ സമ്മര്‍ദ്ദമാണ് വിവിധ ഇടങ്ങളില്‍ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

ഹൈക്കമാന്റ് സംസ്ഥാന നേതൃത്വത്തിന് തീരുമാനം എടുക്കാന്‍ അനുമതി നല്‍കിയിരിക്കെ സുധാകരനുമായി ചര്‍ച്ച നടത്താന്‍ ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയേയും ചുമതലപ്പെടുത്തിയിരിക്കുകയാണ്. മുല്ലപ്പള്ളിയും സംസാരിച്ചു കഴിഞ്ഞു. നേരത്തേ മുതിര്‍ന്ന നേതാവ് എ.കെ. ആന്റണി വഴിയും ഈ നീക്കം നടത്തിയിരുന്നു. ആന്റണി സുധാകരനെ ഫോണ്‍വിളിച്ച് ആവശ്യം ഉന്നയിക്കുകയും ചെയ്തതായിട്ടാണ് വിവരം. പ്രാദേശിക നേതാക്കളും സുധാകരനെ കണ്ടിരുന്നു.

അതേസമയം ഇക്കാര്യത്തില്‍ വ്യക്തമായ തീരുമാനം സുധാകരന്‍ ഇതുവരെ എടുത്തിട്ടില്ലെന്നാണ് സൂചനകള്‍. വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും കണ്ണൂര്‍ ഡിസിസിയുടെ സി. രഘുനാഥിനെ പരിഗണിക്കാന്‍ സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെടുമെന്നും ആണ് സുധാകരന്റെ പ്രതികരണം. ധര്‍മ്മടത്ത് വാളയാര്‍ പെണ്‍കുട്ടിയുടെ അമ്മയെ പിന്തുണയ്ക്കാനായിരുന്നു കോണ്‍ഗ്രസ് ആദ്യം തീരുമാനിച്ചത്. എന്നാല്‍ കൈപ്പത്തിയില്‍മത്സരിക്കാന്‍ അവര്‍ വിസമ്മതിക്കുകയും പ്രാദേശിക നേതൃത്വത്തിന്റെ എതിര്‍പ്പ് വരികയും ചെയ്ത സാഹചര്യത്തിലാണ് തീരുമാനം പിന്‍വലിച്ചത്. അപ്രതീക്ഷിതമായി നേമത്ത് കെ. മുരളീധരനെ കൊണ്ടു വന്നത് പോലെ ഒരു നീക്കം ധര്‍മ്മടത്തും നടത്താനാണ് കോണ്‍ഗ്രസ് ആലോചന. ഇതിന് ഏറ്റവും അനുയോജ്യനായ ആള്‍ കെ സുധാകരനാണെന്നാണ് നേതൃത്വം കരുതുന്നത്.

സ്ഥാനാര്‍ത്ഥിയാക്കുന്നതിലൂടെ സുധാകരന്റെ വിമര്‍ശനത്തെ തടയുകയും കോണ്‍ഗ്രസ് ലക്ഷ്യമിടുന്നുണ്ട്. അതേസമയം കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് വിട്ട് എന്‍സിപിയില്‍ ചേക്കേറിയ പി.സി.ചാക്കോ സുധാകരനും കോണ്‍ഗ്രസ് വിടാന്‍ ആലോചിക്കുന്നതായി പറഞ്ഞിരുന്നു.

സുരേന്ദ്രനെതിരേ രാജ്മോഹന്‍ ഉണ്ണിത്താനും രംഗത്ത് വന്നിരുന്നു. ഗ്രൂപ്പ് രാഷ്ട്രീയം ആളിക്കത്തിച്ച ആളാണ് കെ സുധാകരന്‍ എന്നും വര്‍കിംഗ് പ്രസിഡന്റിനെ വെക്കാന്‍ കെ.പി.സി.സി പ്രസിഡന്റിന് വാതരോഗമില്ലെന്നും പറഞ്ഞു. കോണ്‍ഗ്രസ് വിടാന്‍ താത്പര്യമുണ്ടെന്ന് അദ്ദേഹം പി.സി ചാക്കോയോട് പറഞ്ഞിട്ടുണ്ടെങ്കില്‍ പിന്നെ അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് യാതൊരു വിലയുമില്ലെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ വിമര്‍ശിച്ചിരുന്നു.

Related Post

കുമ്മനത്തിന്റെ പകരക്കാരനെ ഉടന്‍ പ്രഖ്യാപിക്കും 

Posted by - May 26, 2018, 10:48 am IST 0
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ മിസ്സോറാം ഗവര്‍ണറായി നിയമിച്ചതോടെ കേരളത്തിലെ ബിജെപിയുടെ അധ്യക്ഷസ്ഥാനത്തേക്ക് ആരെത്തും എന്നതിനെ ചൊല്ലി ചര്‍ച്ചകള്‍ സജീവമായി. നിലവിലെ മിസ്സോറാം ഗവര്‍ണര്‍…

രാജ്യത്ത് ബിജെപി തരംഗം ആഞ്ഞടിക്കും : മോദി 

Posted by - Apr 9, 2019, 04:30 pm IST 0
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാജ്യത്ത് ബിജെപി തരംഗം അലയടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിന്റെ പ്രകടനപത്രികയെ കടുത്ത ഭാഷയിൽ വിമർശിച്ച മോദി, സൈന്യത്തോടുള്ള അവരുടെ സമീപനം പാകിസ്ഥാന്…

ക്രമസമാധാനം തകര്‍ക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് കടകംപള്ളി സുരേന്ദ്രന്‍

Posted by - Dec 2, 2018, 01:53 pm IST 0
ചെങ്ങന്നൂര്‍: ക്രമസമാധാനം തകര്‍ക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ജനങ്ങള്‍ക്ക് കാര്യങ്ങളൊക്കെ മനസ്സിലാകുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു. യാതൊരു ആവശ്യങ്ങളുമില്ലാതെ പ്രതിഷേധം സംഘടിപ്പിക്കാനാണ് ബിജെപിയുടെ…

വിവാദ  പ്രസംഗത്തിന്റെ സിഡി ശ്രീധരന്‍ പിള്ള കോടതിയില്‍ ഹാജരാക്കി 

Posted by - Nov 11, 2018, 11:34 am IST 0
കൊച്ചി:പി.എസ് ശ്രീധരന്‍ പിള്ള കോഴിക്കോട് നടത്തിയ പ്രസംഗത്തിന്റെ സിഡി കോടതിയില്‍ ഹാജരാക്കി. ശബരിമല തന്ത്രിയുമായി ഫോണില്‍ സംസാരിച്ചുവെന്നും ശ്രീധരന്‍ പിള്ള കോടതിയില്‍ വ്യക്തമാക്കി. കണ്ഠരര് രാജീവരുമായി സംസാരിച്ചുവെന്ന…

രഹനാ ഫാത്തിമയുടെ വീടാക്രമിച്ച ബിജെപി നേതാവിനെ റിമാന്‍ഡ് ചെയ്തു

Posted by - Oct 27, 2018, 09:34 pm IST 0
രഹനാ ഫാത്തിമയുടെ വീടാക്രമിച്ച ബിജെപി നേതാവിനെ കോടതി റിമാന്‍ഡ് ചെയ്തു. ബിജെപി കടവന്ത്ര ഏരിയ പ്രസിഡന്‍റ് പി ബി ബിജുവിനെ ആണ് എറണാകുളം അഡീഷണല്‍ മജിസ്ട്രേറ്റ് കോടതി…

Leave a comment