പരസ്യപ്രതികരണങ്ങള്‍ വിലക്കി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്  

984 0

തിരുവനന്തപുരം: ഇനി പരസ്യപ്രതികരണങ്ങള്‍ പാടില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഹൈക്കമാന്‍ഡിന്റെ വിലക്ക്. സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തുവന്നതിന് പിന്നാലെ, പട്ടികയില്‍ അതൃപ്തിയുമായി പാര്‍ട്ടിയിലെ ഏറ്റവും മുതിര്‍ന്ന നേതാക്കളടക്കം രംഗത്തുവന്നതാണ് ഹൈക്കമാന്‍ഡിനെ പ്രതിരോധത്തിലാക്കിയത്. നിര്‍ദേശം ലംഘിച്ചാല്‍ സംസ്ഥാനതല അച്ചടക്കസമിതി തീരുമാനമെടുക്കണമെന്നും ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഹൈക്കമാന്‍ഡിനെ അടക്കം വിമര്‍ശിച്ചുള്ള കെ. സുധാകരന്റെ കടന്നാക്രമണം ഭരണം തിരിച്ച് പിടിക്കാനൊരുങ്ങുന്ന കോണ്‍ഗ്രസ്സിനെ കടുത്ത വെട്ടിലാക്കിയിരുന്നു. പട്ടിക വന്നതോടെ തനിക്കിനി യാതൊരു പ്രതീക്ഷയുമില്ലെന്നും മൊത്തം പട്ടിക ഗ്രൂപ്പുകള്‍ ഇഷ്ടക്കാരെ കുത്തിനിറച്ചതാണെന്നുമാണ് കെ സുധാകരന്‍ തുറന്നടിച്ചത്. ഹൈക്കമാന്‍ഡെന്നാല്‍ ഇപ്പോള്‍ സോണിയാ ഗാന്ധിയോ രാഹുല്‍ ഗാന്ധിയോ അല്ല, കെ സി വേണുഗോപാലാണെന്ന തുറന്നുപറച്ചിലും കോണ്‍ഗ്രസ് നേതൃത്വത്തിന് ആഘാതമായി. കെ സി വേണുഗോപാലിന്റെ ഇടപെടലിനെതിരായ സുധാകരന്റെ അതൃപ്തി ഗ്രൂപ്പിന് അതീതമായി സംസ്ഥാനത്തെ പല നേതാക്കള്‍ക്കുമുണ്ട്.

അതേസമയം, അവസാനലാപ്പിലോടുമ്പോള്‍ തമ്മിലടി പാര്‍ട്ടിയെ ഗുരുതരമായി ബാധിക്കുമോ എന്ന പേടിയിലാണ് കോണ്‍ഗ്രസ് നേതൃത്വം.

Related Post

സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് ഡല്‍ഹിയില്‍

Posted by - Dec 15, 2018, 08:06 am IST 0
ന്യൂഡല്‍ഹി : സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് ഡല്‍ഹിയില്‍ ആരംഭിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളെ കുറിച്ചാകും മുഖ്യചര്‍ച്ച. ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരെ സംസ്ഥാന…

ലോക്സഭാ തെരഞ്ഞെടുപ്പ്; നാളെ രണ്ടാം ഘട്ട വോട്ടെടുപ്പ് 

Posted by - Apr 17, 2019, 11:01 am IST 0
ദില്ലി: ലോക്സഭയിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കും. 96 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. കണക്കിൽപെടാത്ത പണം പിടിച്ചെടുത്തതിനെ തുടർന്ന് തമിഴ്നാട്ടിലെ വെല്ലൂർ സീറ്റിലെ തെരഞ്ഞെടുപ്പ് റദ്ദാക്കിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ…

ആത്മവിശ്വാസത്തോടെ ബി ജെ പി, തൃപുരയിൽ മാറ്റത്തിനു സാധ്യതയില്ല സി പി എം വിശ്വാസം

Posted by - Mar 3, 2018, 09:57 am IST 0
ആത്മവിശ്വാസത്തോടെ ബി ജെ പി, തൃപുരയിൽ മാറ്റത്തിനു സാധ്യതയില്ല സി പി എം വിശ്വാസം  ത്രിപുര, നാഗാലാ‌ൻഡ്, മേഖലയാ, എന്നി 3 വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ വോട്ടെണ്ണൽ…

ബിജെപി അധികാരത്തിലെത്തിയാല്‍ ഡല്‍ഹിയിലെ കോളനികള്‍ വികസനത്തിലെത്തും

Posted by - Feb 3, 2020, 08:16 pm IST 0
ഡല്‍ഹി: എ എ പി വീണ്ടും അധികാരത്തിലെത്തിയാല്‍ ഡല്‍ഹിയില്‍ അരാജകത്വം പടര്‍ന്ന പിടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പറഞ്ഞു. അതേസമയം…

സിപിഐ എം പ്രവര്‍ത്തകനെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി കിണറ്റില്‍ വീണു മരിച്ചു

Posted by - May 12, 2018, 01:03 pm IST 0
കാസര്‍കോഡ് : രണ്ടു വര്‍ഷം മുമ്പ് സിപിഐ എം പ്രവര്‍ത്തകനെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി കിണറ്റില്‍ വീണു മരിച്ചു. വെള്ളിയാഴ്‌ച രാവിലെ പതിനൊന്നു മണിയോടെയാണ് പ്രജിത്ത്…

Leave a comment