കഥകളിയാചാര്യന്‍ ഗുരു ചേമഞ്ചേരി അന്തരിച്ചു  

273 0

കോഴിക്കോട്: കഥകളിയാചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു. 105 വയസ്സായിരുന്നു. കൊയിലാണ്ടിയിലെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. എട്ടുപതിറ്റാണ്ട് നീണ്ട കലാജീവിതത്തിന് ശഷമാണ് വിടവാങ്ങല്‍. കൃഷ്ണന്‍, കുചേലന്‍, പരശുരാമന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു അദ്ദേഹം. സംഗീത നൃത്ത നാടകങ്ങളിലൂടെ നൃത്തത്തെ ജനകീയമാക്കിയിരുന്നു.

ഭാരതീയ ക്ലാസിക് നൃത്തരംഗത്തെ ഇതിഹാസമാണ് വിടവാങ്ങിയത്. രാജ്യത്തെ ഏറ്റവും പ്രായംകൂടിയ പെര്‍ഫോമിങ് ആര്‍ട്ടിസ്റ്റായിരുന്നു. 2017 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിരുന്നു. 1979 ലെ കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, 1999 ല്‍ കേരള സംഗീത നാടക അക്കാദമി ഫെലോഷിപ്പ്, 2001 ല്‍ കലാരംഗത്തെ വിശിഷ്ടസേവനത്തിന് കലാമണ്ഡലം അവാര്‍ഡ്, 2002 ല്‍ കലാദര്‍പ്പണം നാട്യ കുലപതി അവാര്‍ഡ്, മയില്‍പ്പീലി പുരസ്‌കാരം, കേരള കലാമണ്ഡലം കലാരത്‌നം അവാര്‍ഡ് തുടങ്ങിയവയാണ് ലഭിച്ച മറ്റ് അംഗീകാരങ്ങള്‍.

സിനിമാതാരങ്ങളുള്‍പ്പെടെ നൂറുകണക്കിന് ശിഷ്യസമ്പത്തിന് ഉടമയാണ് ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍. 2013 ലാണ് ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ ആദ്യമായി സിനിമയില്‍ അഭിനയിക്കുന്നത്. പി കെ രാധാ കൃഷ്ണന്‍ സംവിധാനം ചെയ്ത മുഖം മൂടികള്‍ എന്ന സിനിമയിലാണ് അദ്ദേഹം അഭിനയിച്ചത്.

Related Post

ദിലീപിന്റെ കോഴിക്കോട്ടെ ദേ പുട്ട് ഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചു  

Posted by - May 21, 2019, 08:11 pm IST 0
പുതിയറ: നടന്‍ ദിലീപും നാദിര്‍ഷയും ചേര്‍ന്ന് തുടങ്ങിയ ദേ പുട്ടില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചു. കോഴിക്കോട് കോര്‍പ്പറേഷന്റെ ആരോഗ്യ വിഭാഗം നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ നടത്തിയ…

ബിജെപി സ്ഥാനാർഥിപട്ടികയായി ; വട്ടിയൂർക്കാവിൽ  എസ്. സുരേഷ്

Posted by - Sep 29, 2019, 04:28 pm IST 0
തിരുവനന്തപുരം : കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ ബിജെപി കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചു. വട്ടിയൂർക്കാവിൽ  എസ്. സുരേഷാണ് സ്ഥാനാർഥി. ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റാണ് സുരേഷ്.…

കേരളത്തിൽ ഹർത്താൽ തുടങ്ങി 

Posted by - Dec 17, 2019, 09:54 am IST 0
തിരുവനന്തപുരം : സംയുക്ത സമരസമിതി പ്രഖ്യാപിച്ച ഹർത്താൽ സംസ്ഥാനത്ത് തുടങ്ങി. രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് ഹർത്താൽ. കേന്ദ്ര സർക്കാർ കൊണ്ടുവന്ന…

ഡിജിപിയുടെ ലണ്ടൻ യാത്രക്ക് സർക്കാർ അനുവാദം നൽകി

Posted by - Feb 13, 2020, 03:55 pm IST 0
തിരുവനന്തപുരം: അഴിമതിയില്‍ കുരുങ്ങി സംസ്ഥാന പോലീസ്  പ്രതിക്കൂട്ടില്‍ നില്‍ക്കുമ്പോള്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ലണ്ടനിലേക്ക് പോകാൻ ഒരുങ്ങുന്നു. യുകെയില്‍ നടക്കുന്ന  യാത്ര സുരക്ഷാ സെമിനാറില്‍ പങ്കെടുക്കാനാണ് ഡിജിപി…

പ്രവാസി വ്യവസായിയുടെ ആത്മഹത്യ: നാലു നഗരസഭാ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍  

Posted by - Jun 20, 2019, 08:32 pm IST 0
തിരുവനന്തപുരം: പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആന്തൂര്‍ നഗരസഭാ സെക്രട്ടറിയടക്കം നാല് നഗരസഭാ ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍. സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്‍, മുന്‍ സെക്രട്ടറി…

Leave a comment