സംസ്‌കരിച്ച് വീണ്ടും ഉപയോഗിക്കാന്‍ പറ്റാത്ത പ്ലാസ്റ്റിക്കുകള്‍ നിരോധിക്കും  

265 0

ന്യൂഡല്‍ഹി : 120 മൈക്രോണില്‍ കുറഞ്ഞ കനമുള്ള പോളിത്തീന്‍ ബാഗുകള്‍ക്ക് സെപ്റ്റംബര്‍ 30 മുതല്‍ വിലക്ക്. ജനുവരി ഒന്ന്, ജൂലായ് ഒന്ന് എന്നിങ്ങനെ രണ്ടുഘട്ടങ്ങളായിട്ടാവും നിരോധനം ഏര്‍പ്പെടുത്തുക.

സംസ്‌കരിച്ച് വീണ്ടും ഉപയോഗിക്കാന്‍ പറ്റാത്ത പ്ലാസ്റ്റിക്കുകള്‍ രാജ്യത്ത് ഇല്ലാതാക്കുകയാണ് ലക്ഷ്യം. പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട ചട്ടം ഭേദഗതി ചെയ്യാനുള്ള കരട്(പ്ലാസ്റ്റിക് മാലിന്യം കൈകാര്യം ചെയ്യല്‍ ഭേദഗതി ചട്ടം) പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കി. ഇതിന്‍മേല്‍ മേയ് 11 വരെ അഭിപ്രായം അറിയിക്കാം.

വിലക്ക് ഏര്‍പ്പെടുത്തിക്കഴിഞ്ഞാല്‍ പിന്നെ ഇവ നിര്‍മിക്കാനോ ഇറക്കുമതി ചെയ്യാനോ വില്‍ക്കാനോ ഉപയോഗിക്കാനോ പറ്റില്ല. പ്ലാസ്റ്റിക് മാലിന്യം കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് 2016 മാര്‍ച്ച് 18-ന് പ്രാബല്യത്തില്‍വന്ന ചട്ടമാണ് ഭേദഗതി ചെയ്യുന്നത്.

Related Post

പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയില്‍

Posted by - Dec 11, 2019, 02:23 pm IST 0
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയില്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബില്‍ സഭയുടെ മേശപ്പുറത്ത് വെച്ചു . പൗരത്വ ഭേദഗതി ബില്‍ മുസ്ലീങ്ങള്‍ക്ക് എതിരാണെന്ന…

സാധാരണ നിലയിലുള്ള കാലവര്‍ഷമായിരിക്കും ഇക്കുറിയും: കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്

Posted by - Apr 17, 2018, 07:51 am IST 0
ന്യൂഡല്‍ഹി: സാധാരണ നിലയിലുള്ള കാലവര്‍ഷ(മണ്‍സൂണ്‍)മായിരിക്കും ഇക്കുറിയെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദീര്‍ഘകാല ശരാശരിക്കണക്ക് (എല്‍.പി.എ.) അനുസരിച്ച്‌ രാജ്യത്ത് ഇത്തവണ 97 ശതമാനം മഴ പ്രതീക്ഷിക്കാം.…

ഡൽഹി തിരഞ്ഞെടുപ്പ് :വോട്ടെണ്ണല്‍ തുടങ്ങി,എ.എ.പിക്ക് മുന്നേറ്റം  

Posted by - Feb 11, 2020, 08:33 am IST 0
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. ആദ്യ ഫല സൂചനകള്‍ ആംആദ്മി പാര്‍ട്ടിക്ക് അനുകൂലമാണ്.  പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്‌. 

കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

Posted by - Jul 21, 2018, 11:52 am IST 0
കവിയൂര്‍: വെള്ളകെട്ടില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. തിരുവല്ലക്ക് സമീപം കവിയൂരില്‍ വെള്ളകെട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കോട്ടൂര്‍ പുത്തന്‍വളപ്പില്‍ ബിന്നി(18)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഐ.ടി.ഐ വിദ്യാര്‍ഥിയായ ബെന്നിയെ പാടത്തെ വെള്ളക്കെട്ടില്‍…

പ്രധാനമന്ത്രിയുടെ ഗാന്ധിയൻ ആശയങ്ങളെ പ്രചരിപ്പിക്കുവാനുള്ള ശ്രമങ്ങളെ പിന്തുണച് ബോളിവുഡ് താരങ്ങൾ  

Posted by - Oct 20, 2019, 01:29 pm IST 0
ന്യൂഡൽഹി : ഗാന്ധിയന്‍ ആശയങ്ങളെ പ്രചരിപ്പിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രമങ്ങള്‍ക്ക് പരിപൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് ബോളീവുഡ് താരങ്ങളായ ഷാരുഖ് ഖാനും, അമീര്‍ ഖാനും. മഹാത്മാ ഗാന്ധിയുടെ 150…

Leave a comment