ഡോളര്‍ കടത്ത് കേസ്: സ്പീക്കറെ ചോദ്യം ചെയ്യും; 12-ന് ഹാജരാകാന്‍ നോട്ടീസ്  

176 0

കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യും. പന്ത്രണ്ടാം തീയതി ചോദ്യം ചെയ്യലിന് ഹാജരാകാനാണ് കസ്റ്റംസ് സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. കൊച്ചി ഓഫീസില്‍ നിന്നാണ് ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. കോണ്‍സുല്‍ ജനറല്‍ വഴിയാണ് ഡോളര്‍ കടത്തെന്നും ഗള്‍ഫിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഈ പണം നിക്ഷേപിച്ചുവെന്നുമാണ് കേസ്. സ്വപ്നയുടെ മൊഴി പ്രകാരമാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമകളുടെ മൊഴി കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും ഡോളര്‍ കടത്തില്‍ നേരിട്ട് പങ്കുണ്ടെന്നാണ് 164-ാം വകുപ്പ് പ്രകാരമുള്ള സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴിയില്‍ പറയുന്നത്. സ്വര്‍ണക്കടത്തില്‍ അന്വേഷണം നേരിടുന്ന യുഎഇ കോണ്‍സുല്‍ ജനറലുമായി അടുത്ത ബന്ധമാണ് മുഖ്യമന്ത്രിക്കുണ്ടായിരുന്നതെന്നും കോണ്‍സുല്‍ ജനറലിനും സ്പീക്കര്‍ക്കുമിടയില്‍ മധ്യസ്ഥത വഹിച്ച് സംസാരിച്ചത് താനായിരുന്നുവെന്നുമാണ് സ്വപ്നയുടെ മൊഴി. മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാരും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നുവെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്.

വിവിധ ഇടപാടുകളില്‍ ഉന്നതര്‍ കോടിക്കണക്കിന് രൂപ കമ്മിഷന്‍ കൈപ്പറ്റിയെന്നതടക്കമുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് സ്വപ്ന സുരേഷ് കോടതിയില്‍ നടത്തിയതെന്നും കസ്റ്റംസ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.

Related Post

.എസ്.ആര്‍.ടി.സി ജീവനക്കാര്‍ പണിമുടക്കുന്നു  

Posted by - Nov 4, 2019, 10:12 am IST 0
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിലെ ഒരു വിഭാഗം ജീവനക്കാര്‍ പണിമുടക്ക് നടത്തുന്നു. പലയിടത്തും സമരാനുകൂലികള്‍ സര്‍വീസുകള്‍ തടഞ്ഞു. തിരുവനന്തപുരം നെടുമങ്ങാട് ഡ്രൈവര്‍ക്ക് മര്‍ദനമേറ്റു. ശമ്പള വിതരണത്തിലെ അനിശ്ചിതത്വത്തില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ്…

കേരളത്തില്‍ രാജ്യസഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ 12 ന്  

Posted by - Mar 17, 2021, 10:03 am IST 0
ന്യൂഡല്‍ഹി: കേരളത്തില്‍ ഒഴിവുള്ള മൂന്ന് സീറ്റുകളിലേക്കുള്ള രാജ്യസഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ 12 ന്. പി.വി. അബ്ദുള്‍ വഹാബ്, കെ. കെ. രാഗേഷ്, വയലാര്‍ രവി എന്നിവര്‍ ഏപ്രില്‍…

ശബരിമല വിഷയത്തിൽ സുപ്രീംകോടതിയുടെ ആദ്യവിധി നടപ്പാക്കുകയല്ലാതെ വേറെ മാർഗ്ഗമില്ല: സീതാറാം യെച്ചൂരി 

Posted by - Dec 10, 2019, 11:27 pm IST 0
കൊച്ചി: ശബരിമല വിഷയത്തില്‍ നിലപാട് വ്യക്തമാക്കി സിപിഎം ജനറല്‍ സെക്രട്ടറി. ശബരിമല വിഷയത്തില്‍ ജാതി മത വര്‍ണ വ്യത്യാസമില്ലാതെ ഭരണഘടന വിഭാവനം ചെയ്യുന്ന സ്വാതന്ത്ര്യം എല്ലാവര്‍ക്കും ലഭിക്കണമെന്നാണ്…

പ്രസ്‌ക്ലബ് സെക്രട്ടറിക്കെതിരെ പ്രതിഷേധവുമായി വനിതാ മാധ്യമപ്രവര്‍ത്തകര്‍

Posted by - Dec 5, 2019, 04:12 pm IST 0
തിരുവനന്തപുരം: തിരുവനന്തപുരം പ്രസ്‌ക്ലബ് സെക്രട്ടറിക്കെതിരെ പ്രതിഷേധവുമായി വനിതാ മാധ്യമപ്രവര്‍ത്തകര്‍. വനിതാ മാധ്യമപ്രവര്‍ത്തകയുടെ വീട്ടില്‍ അതിക്രമിച്ചുകടന്ന കേസിലെ പ്രതിയാണ്  പ്രസ്‌ക്ലബ് സെക്രട്ടറി രാധാകൃഷ്ണൻ. അദ്ദേഹത്തിന്റെ രാജിയാവശ്യപ്പട്ടാണ് പ്രതിഷേധം നടന്നത്…

ഇപ്പോൾ  പോളിങ് മാറ്റിവെക്കേണ്ട സാഹചര്യമില്ല: ടിക്കാറാം മീണ

Posted by - Oct 21, 2019, 02:38 pm IST 0
തിരുവനന്തപുരം: കനത്ത മഴ തുടരുന്നുണ്ടെങ്കിലും ഇപ്പോൾ പോളിങ് മാറ്റിവെക്കേണ്ട സാഹചര്യമില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന എറണാകുളം നിയമസഭ മണ്ഡലത്തിലെ കൊച്ചി നഗരത്തില്‍…

Leave a comment