യുഡിഎഫിലെ സീറ്റ് വീതംവെയ്പ്: തര്‍ക്കം തുടരുന്നു; വിട്ടുവീഴ്ച ചെയ്യണമെന്ന് ജോസഫിനോട് കോണ്‍ഗ്രസ്  

254 0

തിരുവനന്തപുരം: യുഡിഎഫിന്റെ പ്രാഥമിക സ്ഥാനാര്‍ത്ഥിപട്ടികയ്ക്ക് രൂപമായെന്ന് ഉമ്മന്‍ ചാണ്ടി. തിരുവനന്തപുരത്തു ചേര്‍ന്ന സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുള്ള കോണ്‍ഗ്രസ് തെരഞ്ഞെടുപ്പു സമിതി യോഗ്തതിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകായിരുന്നു ഉമ്മന്‍ ചാണ്ടി. ഇന്ന് സ്‌ക്രീനിംഗ് കമ്മിറ്റി യോഗവും ചേരും. സ്‌ക്രീനിംഗ് കമ്മിറ്റി ചേര്‍ന്ന ശേഷമാകും പ്രാഥമികപട്ടിക ഡല്‍ഹിയിലേക്ക് ഹൈക്കമാന്‍ഡിന് നല്‍കുക. ഹൈക്കമാന്‍ഡിന്റെ സ്‌ക്രൂട്ടിനി കമ്മിറ്റി ഈ പട്ടിക പരിശോധിച്ച ശേഷമാകും അന്തിമപട്ടിക തയ്യാറാക്കുക.

അതേസമയം, യുഡിഎഫിലെ സീറ്റ് വീതം വയ്പ് കീറാമുട്ടിയായി തുടരവേ, വിട്ടുവീഴ്ച ചെയ്‌തേ പറ്റൂവെന്ന് ജോസഫ് വിഭാഗത്തോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ജോസഫുമായി കോണ്‍ഗ്രസ് നേതാക്കള്‍ നേരിട്ട് ചര്‍ച്ച നടത്തും.

യുവാക്കള്‍ക്കും, പുതുമുഖങ്ങള്‍ക്കും, വനിതകള്‍ക്കും 50 ശതമാനത്തിലധികം സീറ്റുകള്‍ നല്‍കുമെന്നും ഈ മാനദണ്ഡമനുസരിച്ചാണ് സ്ഥാനാര്‍ത്ഥിനിര്‍ണയം മുന്നോട്ട് പോകുന്നതെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. രണ്ട് പ്രാവശ്യത്തിലധികം മത്സരിച്ച് തോറ്റവര്‍ക്ക് സീറ്റ് നല്‍കില്ല. തദ്ദേശതെരഞ്ഞെടുപ്പില്‍ മത്സരിച്ച് തോറ്റവരെയും പരിഗണിക്കില്ല. നാളത്തെ യോഗത്തില്‍ പ്രകടനപത്രിക അന്തിമമായി തീരുമാനിക്കും. ഇക്കാര്യത്തില്‍ യുഡിഎഫ് ഘടകകക്ഷികളുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

യുഡിഎഫില്‍ ഇപ്പോഴും പ്രശ്‌നം ജോസഫ് പക്ഷവുമായുള്ള തര്‍ക്കമാണ്. കോട്ടയത്ത് കോണ്‍ഗ്രസ്സിന് കൂടുതല്‍ സീറ്റില്ലാതെ പറ്റില്ലെന്നും വിട്ടുവീഴ്ച ചെയ്യണമെന്നും കോണ്‍ഗ്രസ് ഇന്നത്തെ ഉഭയകക്ഷി ചര്‍ച്ചയില്‍ തീര്‍ത്തുപറഞ്ഞു. ഏറ്റുമാനൂര്‍, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ സീറ്റുകളിലാണ് തര്‍ക്കം. കോട്ടയത്ത് ജോസഫിനെ മൂന്ന് സീറ്റിലൊതുക്കാനാണ് കോണ്‍ഗ്രസ് കിണഞ്ഞ് ശ്രമിക്കുന്നത്. കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗമാണ് പ്രശ്‌നമെന്ന നിലയിലെ പ്രചാരണം ദോഷമുണ്ടാക്കുന്നുണ്ടെന്നും നേരിട്ട് ജോസഫുമായി കോണ്‍ഗ്രസ് ചര്‍ച്ച നടത്തട്ടെയെന്നും മോന്‍സ് ജോസഫ് അടക്കമുള്ള നേതാക്കള്‍ നിര്‍ദ്ദേശിച്ചു. കൊവിഡ് ബാധിതനായ പി ജെ ജോസഫ് ചികിത്സയിലാണിപ്പോള്‍.

Related Post

ശബരിമല മുഖ്യ പ്രചാരണ വിഷയമാക്കാൻ ബിജെപി

Posted by - Apr 13, 2019, 05:06 pm IST 0
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ശബരിമല മുഖ്യവിഷയമായി ഉന്നയിക്കാന്‍ സംസ്ഥാന ബിജെപി നേതൃത്വം തീരുമാനിച്ചു. കേരളം പോളിംഗ് ബൂത്തിലെത്താന്‍ പത്ത് ദിവസം മാത്രം ശേഷിക്കേ ശബരിമല വിഷയം ശക്തമായി…

നേതാക്കളുടെ ആക്രമണ ഭീഷണി:  ബിജെപി പ്രവര്‍ത്തക പോലീസില്‍ സംരക്ഷണം തേടി

Posted by - May 4, 2018, 10:12 am IST 0
മരട്: നേതാക്കളുടെ ആക്രമണ ഭീഷണിയെ തുടര്‍ന്ന് ബിജെപി പ്രവര്‍ത്തക പോലീസ് സംരക്ഷണം തേടി. കാശ്മീരിലെ കഠ്വയില്‍ എട്ടുവയസുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ഉണ്ടായ…

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കും എന്ന് താന്‍ പറഞ്ഞിട്ടില്ല: ഉമ്മന്‍ചാണ്ടി  

Posted by - Mar 28, 2019, 11:27 am IST 0
കോഴിക്കോട്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനിടെ നിലപാടില്‍ മലക്കം മറിഞ്ഞ് മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. രാഹുല്‍ ഗാന്ധി വയനാട്ടില്‍…

ഗോപിനാഥിനെ അനുനയിപ്പിച്ച് സുധാകരന്‍; രണ്ടു ദിവസത്തിനകം പരിഹാരമെന്ന് ഉറപ്പ്  

Posted by - Mar 6, 2021, 10:29 am IST 0
പാലക്കാട്: റിബല്‍ ഭീഷണിയുയര്‍ത്തിയ എ വി ഗോപിനാഥിനെ അനുനയിപ്പിച്ച് കെ സുധാകരന്‍. അനുയോജ്യമായ കാര്യങ്ങളില്‍ രണ്ട് ദിവസത്തിനകം കെപിസിസിയുടെ ഭാഗത്ത് നിന്ന് ഉറപ്പ് വരുമെന്ന് സുധാകരന്‍ ഗോപിനാഥിനെ…

 ടി പി വധക്കേസ്, വിവാദപട്ടിക വെട്ടിച്ചുരുക്കി

Posted by - Mar 8, 2018, 12:50 pm IST 0
 ടി പി വധക്കേസ്, വിവാദപട്ടിക വെട്ടിച്ചുരുക്കി  വൻ വിവാദത്തിനു വഴിതെളിച്ച തടവുകാരുടെ മോചന പട്ടിക സർക്കാർതന്നെ തിരുത്തി.ടി പി വധക്കേസിലെ പ്രതികളെയും ചന്ദ്രബോസ് വധക്കേസിലെ പ്രതികളെയും വിട്ടയക്കാനുള്ള…

Leave a comment