കര്‍ഷക പ്രക്ഷോഭം നൂറാം ദിനം; മനേസര്‍ എക്‌സ്പ്രസ് പാത സമരക്കാര്‍ ഇന്ന് ഉപരോധിക്കും  

322 0

ഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹി അതിര്‍ത്തികളിലെ കര്‍ഷക പ്രക്ഷോഭം ഇന്ന് 100-ാം ദിനത്തില്‍. ഇന്ന് മനേസര്‍ എക്‌സ്പ്രസ് പാത കര്‍ഷകര്‍ ഉപരോധിക്കും. തെരഞ്ഞെടുപ്പ് സംസ്ഥാനങ്ങളില്‍ ബിജെപിക്കെതിരായ പ്രചാരണം ഈ മാസം 12 മുതല്‍ തുടങ്ങാനും കര്‍ഷക സംഘടനകള്‍ തീരുമാനിച്ചു.

നിയമങ്ങള്‍ പിന്‍വലിക്കാതെ മടക്കമില്ലെന്നാണ് നൂറാം ദിനത്തിലും കര്‍ഷകര്‍ പറയുന്നത്. ജനുവരി 22നായിരുന്നു കര്‍ഷകരുമായുള്ള സര്‍ക്കാരിന്റെ അവസാന ചര്‍ച്ച. ആ ചര്‍ച്ചയും പരാജയപ്പെട്ടതോടെ കഴിഞ്ഞ ഒന്നരമാസമായി കര്‍ഷകരുമായി ചര്‍ച്ചക്ക് സര്‍ക്കാര്‍ തയ്യാറായിട്ടില്ല. റിപ്പബ്ലിക് ദിനത്തിലെ സംഘര്‍ഷങ്ങള്‍ സമരത്തിനെതിരെ സര്‍ക്കാരിനുള്ള ആയുധവുമാകുന്നു. സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഇനി തെരഞ്ഞെടുപ്പ് സംസ്ഥാനങ്ങളിലേക്കാണ് കര്‍ഷകരുടെ നീക്കം.

Related Post

കർഷകരുമായുള്ള ചർച്ച തുടരുന്നു, സമരക്കാർ ആശങ്കയിൽ 

Posted by - Mar 12, 2018, 05:27 pm IST 0
കർഷകരുമായുള്ള ചർച്ച തുടരുന്നു, സമരക്കാർ ആശങ്കയിൽ  സിപിഎം കർഷക സംഘടനയായ അഖിലേന്ത്യ കിസാൻ സഭയുടെ നേതൃത്വത്തിൽ മുപ്പതിനായിരത്തോളം വരുന്ന കർഷകരുടെ ജാഥാ മുംബൈയിൽ എത്തി. കർഷകരുടെ കടങ്ങൾ…

ജമ്മു കശ്മീരില്‍ കനത്ത മഞ്ഞുവീഴ്ച

Posted by - Dec 13, 2018, 08:23 am IST 0
ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ കനത്ത മഞ്ഞുവീഴ്ച. പലയിടങ്ങളിലും ഗതാഗതം തടസപ്പെട്ടു. ജവഹര്‍ ടണല്‍ പ്രദേശത്താണ് മഞ്ഞുവീഴ്ച ഏറ്റവും കനത്തത്. കഴിഞ്ഞ ദിവസങ്ങളിലായി ശ്രീനഗറില്‍ 1.6 ഉം…

രണ്ടാം കേന്ദ്ര മന്ത്രിസഭയുടെ ആദ്യ യോഗം ഇന്ന് വൈകുന്നേരം; വകുപ്പു വിഭജനം ഉടന്‍  

Posted by - May 31, 2019, 12:56 pm IST 0
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം കേന്ദ്ര മന്ത്രിസഭയുടെ ആദ്യ യോഗം ഇന്ന് ചേരും. ആദ്യമന്ത്രിസഭാ യോഗം വൈകിട്ട് അഞ്ചരയ്ക്കാണ് ചേരുക. കേന്ദ്രമന്ത്രിസഭയിലെ 58 അംഗങ്ങളില്‍ ആര്‍ക്കൊക്കെ…

വധഭീഷണി നേരിടുന്നതായി ജെ.എന്‍.യു വിദ്യര്‍ത്ഥി

Posted by - Jun 9, 2018, 03:08 pm IST 0
ന്യൂഡല്‍ഹി: വധഭീഷണിയുണ്ടെന്ന പരാതിയുമായി ജെ.എന്‍.യു വിദ്യാര്‍ഥി ഉമര്‍ ഖാലിദ്​. അധോലോക നായകന്‍ രവിപൂജാരിയെന്ന്​ സ്വയം പരിചയപ്പെടുത്തിയ ഒരാള്‍ തനിക്കെതിരെ വധഭീഷണി മുഴക്കിയെന്നാണ്​ പരാതി. ഡല്‍ഹി പൊലീസിലാണ്​ ഉമര്‍…

അസമില്‍ അക്രമം കുറഞ്ഞു; ഗുവാഹാട്ടിയില്‍ കര്‍ഫ്യൂവിൽ ഇളവ് 

Posted by - Dec 14, 2019, 02:06 pm IST 0
ഗുവാഹാട്ടി: പൗരത്വ ബില്ലിനെച്ചൊല്ലി പ്രതിഷേധം നടക്കുന്ന ഗുവാഹാട്ടിയില്‍ രാവിലെ 9 മുതല്‍ വൈകുന്നേരം 4 വരെ കര്‍ഫ്യൂവിൽ ഇളവ് നല്‍കി.  എന്നാല്‍ അനിശ്ചിതകാല കര്‍ഫ്യൂ നിലനില്‍ക്കുന്ന അസമിലെ…

Leave a comment